ഫിലിപ്പ് സിഡ്നി
പ്രശസ്തനായ ഒരു ആംഗലേയ കവിയും, വിമർശകനും , സൈനികനുമായിരുന്നു സർ ഫിലിപ്പ് സിഡ്നി (ഏ.ഡി 1554-86). ആർക്കേഡിയ, കവിതയുടെ സാധൂകരണം (The Defence of Poetry/An Apology for Poetry) എന്നിവയാണ് പ്രമുഖ കൃതികൾ. ജീവിതകാലത്ത് ഒറ്റ കൃതി പോലും അദ്ദേഹത്തിന്റെതായിപ്രസിദ്ധീകരിക്കപ്പെട്ടില്ല. കൈയ്യെഴുത്തുപ്രതികളായാണ് അദ്ദേഹത്തിന്റെ രചനകൾ പ്രചരിച്ചത്. കവിതയുടെ സാധൂകരണം ഇംഗ്ലീഷ് സാഹിത്യത്തിലെ പ്രഥമഗണനീയമായ വിമർശനമായി കരുതപ്പെടുന്നു. മഹാകവി സ്പെൻസർ അദ്ദേഹത്തിന്റെ ഷെപ്പേർഡ്സ് കലണ്ടർ എന്ന കാവ്യം സമർപ്പിച്ചിരിക്കുന്നത് ഫിലിപ്പ് സിഡ്നിയ്ക്കാണ്[1].
Philip Sidney | |
---|---|
പ്രമാണം:File:Sir Philip Sidney from NPG.jpg | |
ഭാര്യ(മാർ) | Frances Walsingham |
പിതാവ് | Sir Henry Sidney |
മാതാവ് | Lady Mary Dudley |
ജനനം | Penshurst Place, Kent, England | 30 നവംബർ 1554
മരണം | 17 ഒക്ടോബർ 1586 Arnhem, Netherlands | (പ്രായം 31)
സംസ്കരിച്ചത് | St Paul's Cathedral |
ജനനം
തിരുത്തുകഫിലിപ് സിഡ്നി കെന്റ് പ്രവിശ്യയിലെ പെൻഷഴ്സ്റ്റ് എന്ന സ്ഥലത്തു ജിനിച്ചത് .സമ്പന്നതയുടെയും പ്രൗഡിയുടെയും നടുവിലാണ് വളർന്നത്.കുട്ടിക്കാലത്തുതന്നെ അസാധാരണ കഴിവുള്ളവനാണെന്നു തെളിയിച്ചു.പന്ത്രണ്ടാമത്തെ വയസ്സിൽ തന്നെ ലാറ്റിൻ,ഫ്രഞ്ഞ് ഭാഷകളിൽ പ്രാവീണ്യം നേടിയ ഫിലിപ്പ് തന്റെ പിതാവിനോട് ഈ രണ്ട് ഭാഷകളിലും നന്ന്യി ആശയവിനിമയം നടത്തിയിരുന്നു. 1568-ൽ ഓക്സ്ഫഡിലെ ക്ര്യൈസ്റ്റ് ചർച്ച് കോളേജിൽ ചേർന്നുവെങ്കിലും 1571ൽ ബിരുദം നേടാതെ തന്നെ കോളേജ് വിടുകയും രാജ്ഞിയുടെ ഭരണകാര്യങ്ങളിൽ അംഗമാവുകയും ചെയ്തു.1573-ൽ ഫ്രാങ്ക്ഫർട്ടിൽ പ്രസിദ്ധ പണ്ഡിതൻ ഹ്യൂബർട്ട് ലാൻഗ് വൈറ്റിന്റെ ശിഷ്യനായി.അദ്ദേഹത്തോടൊപ്പം വിയന്നയിലേക്ക് പോയി. ഇറ്റലി,പോളണ്ട് എന്നിവടങ്ങളിൽ പര്യടനം നടത്തി ഒടുവിൽ 1575-ൽ ഇംഗ്ലണ്ടിലേക്ക് മടങ്ങി.1577-ൽ നയതന്ത്രകാര്യങ്ങൾക്കയി സിഡ്നിയെ എലിസബത്ത് രാജ്ഞി ജർമ്മനിയിലേക്കയച്ചു.
സാഹിത്യം
തിരുത്തുക1578-ൽ പ്രസിദ്ധ കവി എഡ്മണ്ട് സ്പെൻസറുമായി സുഹൃത്ബന്ധം സ്ഥാപിച്ചു.Dyre,Harvey,Spenser എന്നിവരൊടൊപ്പം ചേർന്ന് ഇംഗ്ലീഷ് കാവ്യരചനാരീതി ലാറ്റിൻ രീതിയെ അവലംബിച്ചു പരിഷ്കരിച്ചു.സിഡ്നിയുടെ സാഹിത്യസപര്യ വിവിധ ശാഖകളിൽ വ്യാപിച്ചു കിടക്കുന്നു.സോണറ്റുകൾ(sonnets) പാസ്റ്റൊരൽ റൊമാൻസ്(Pastrol Romance),വിമർശന കൃതികൾ എന്നിവയിൽ അദ്ദേഹം പ്രാഗ്ല്ഭ്യം തെളിയിച്ചു.
കൃതികൾ അദ്ദേഹത്തിന്റെ പ്രശസ്തമായ കൃതികൾ(Arcadia,Astrophel and Stella,Apology for Poetry) എന്നിവയാണ്.1577-ൽ തന്റെ സഹോദരി മേരിയെക്കാണാൻ അവളുടെ ഭർത്ഗ്രഹത്തിലെത്തിയപ്പോൾ അവളെ സന്തോഷിപ്പിക്കനായി എഴുതിയ Pastoral Romanance ആണ് Arcadia.കപ്പൽത്തകർച്ചയില്പ്പെട്ട ഒരു രാജകുമാരന്റെയും രാജകുമാരിയുടെയും പ്രണയ കഥയാണ് ഇതിലെ പ്രമേയം. പ്രണയിനിയെ സംബോധന ചെയ്തുകൊണ്ട് എഴുതിയ പ്രണയഗീതങ്ങളുടെ സമാഹാരമാണ് Astrophel and Stella. 1577-ൽ സഹോദരി പെംബ്രോക് പ്രഭ്വി മേരിയെ സന്ദർശിച്ച ശേഷം അവിടെവച്ച് എഴുതിയതാവാംApology for Poetry എന്ന ഗ്രന്ഥവും എന്നാണ് അനുമാനിക്കപ്പെടുന്നത് എങ്കിലും അത് പ്രസിദ്ധീകരിച്ചത് സിഡ്നിയുടെ മരണാന്തരം 1595-ലാണ്.
സാഹിത്യ ഇതര പ്രവർത്തനങ്ങൾ
തിരുത്തുക1580-ൽ എലിസബത്ത് രാജ്ഞിയും ആൻജോവ് ഡ്യൂക്കുമായുള്ള വിവാഹം തീരുമാനിഛതിൽ തന്റെ അനിഷ്ടം പരസ്യമായി പ്രകടിപ്പിച്ചതിന്റെ പേരിൽ രാജ്ഞിയുടെ അപ്രീതിക്കു പാത്രമായി.എങ്കിലും 1581-ൽ പാർലമെന്റെ അംഗമായി.1583-ൽ നൈറ്റ് പദവി സ്വീകരിച്ചു. അതേ വർഷം രാജ്ഞിയുടെ സെക്രട്ടറി സർ ഫ്രാൻസിസ് വാൽസിങ്ങ് ഹാമിന്റെ മകൾ ഫ്രാൻസിസിനെ വിവാഹം കഴിച്ചു.1583-ൽ ഫ്രാൻസിലെ അബാസഡർ ആയി നിയമിക്കപ്പെട്ടു.അതേ വർഷം അദ്ദേഹത്തിന് ഒരു പുത്രി പിറന്നു.
മരണം
തിരുത്തുകസൈനികപര്യടനങ്ങളിൽ പങ്കെടെത്തു 1586-ൽ സുറ്റ്ഫെനിൽ(zutphen) വച്ച് മാരകമായി മുറിവേറ്റതിനെത്തുടർന്ന് മരണമടഞ്ഞു.1587 ഫെബ്രുവരി16ന് സെന്റ് പോൾസ് കത്തീഡ്രലിൽ പൗഡമായ ശവസംസ്ക്കാരം നടത്തി.
സാഹിത്യ പ്രതിഫലനങ്ങൾ
തിരുത്തുക1586 ഒക്റ്റോബർ 17-ന് Zutphe യുദ്ധത്തിൽ വച്ച് മാരകമയി മുറിവേറ്റിരുന്നില്ലങ്കിൽ കുറേക്കാലം കൂടി അദ്ദേഹം സാഹിത്യസപര്യയിൽ മുഴുകുമായിരുന്നു. അക്കാലത്തെ Purita സദാചര മത നിയമനിഷ്ഠകൾ കർശനമായി പാലിക്കുന്ന വിഭാഗം വിശ്വാസികൾ) എഴ്ത്തുകാരനായിരുന്ന സ്റ്റീഫൻ ഗോസൺ(Stephen Goson) പ്രസിദ്ധീകരിച്ച(School of Abuse)എന്ന പുസ്തകത്തിൽ സ്വാതന്ത്ര്യവും കാല്പനികവുമായ സാഹിത്യരചനയെ നിശിതമായി വിമർശിച്ചിട്ടുണ്ട്. കവിത സാഹിത്യത്തെ ആക്രമിക്കുന്ന പ്യൂരിറ്റൻ സമീപനത്തിന് ഒരു മറുപടിയെന്നോണം സിഡ്നി രചിച്ച പുസ്തമാണ്(Apology for Poetry).ഇതിൽ സാഹിത്യത്തിന്റെ എല്ലാ ശാഖകളിലും ഉൾപ്പെടുന്ന രചനകൾക്ക് വ്യക്തമായ നിർവചനങ്ങൾ സിഡ്നി നല്കുന്നു. ഫിലിപ്പ് സിഡ്നി സിഡ്നി തന്റെ ക്ലാസിക്കൽ സാഹിത്യപാണ്ഡിത്യം ഈ പുസ്തക രചനയ്ക്കുവേണ്ടി നല്ല രീതിയിൽ ഉപയോഗിച്ചു.[2]
അവലംബം
തിരുത്തുക- ↑ http://www.luminarium.org/renascence-editions/october.html#Tom%20Piper
- ↑ malayalamanorama,padipura english sahithyacharitram 13,b.k.sudha