ഫിലിപ്പ് രണ്ടാമൻ
മഹാനായ അലക്സാണ്ടറുടെ പിതാവാണ് ഫിലിപ്പ് രണ്ടാമൻ. മാസിഡോണിയയിലെ രാജാവായിരുന്ന ഇദ്ദേഹം ഭരണാധികാരി എന്ന നിലയിലും യുദ്ധവീരൻ എന്ന നിലയിലും അറിയപ്പെട്ടിരുന്നു. ക്രി.മു. 383ൽ മാസിഡോണിയൻ തലസ്ഥാനമായ പെല്ലയിലാണ് ജനനം. 356ൽ ഫിലിപ്പ് മാസിഡോണിയയിലെ രാജാവായി. ഭരണമേറ്റയുടനെ രാജ്യം വികസിപ്പിക്കാനായി ഫിലിപ്പ് ഇറങ്ങിത്തിരിച്ചു. യുദ്ധത്തിനിടെ ഒരു കണ്ണു നഷ്ടപ്പെട്ടുവെങ്കിലും അദ്ദേഹം ഒരിക്കലും യുദ്ധഭൂമിയിൽ നിന്ന് വിട്ടു നിന്നിട്ടില്ല. ബി.സി. 338 ആകുമ്പോഴേക്കും ഗ്രീസിൽ സ്പാർട്ടയൊഴികേയുള്ള സ്ഥലങ്ങളെല്ലാം ഫിലിപ്പ് രാജാവിന്റെ അധീനതയിലായിരുന്നു. ക്രി.മു. 336ൽ മകൾ ക്ലിയോപാട്രയുടെ വിവാഹദിവസം ഫിലിപ്പ് കൊല്ലപ്പെട്ടു.
Philip II of Macedon | |
---|---|
Basileus of Macedon | |
ഭരണകാലം | 359 BCE – 336 BCE |
Greek | Φίλιππος |
ജനനം | 382 BCE |
ജന്മസ്ഥലം | Pella, Macedon |
മരണം | October 336 BCE (aged 46) |
മരണസ്ഥലം | Aigai, Macedon |
അടക്കം ചെയ്തത് | Aigai, Macedon |
മുൻഗാമി | Perdiccas III |
പിൻഗാമി | Alexander the Great |
ഭാര്യമാർ | |
അനന്തരവകാശികൾ | Cynane Philip III Alexander the Great Cleopatra Thessalonica Europa Caranus |
രാജകൊട്ടാരം | Argead dynasty |
പിതാവ് | Amyntas III |
മാതാവ് | Eurydice I |