ഫിലിപ്പൈൻസിലെ ബുദ്ധമതം (കോളണിഭരണത്തിനു മുമ്പ്)
കോളണിഭരണത്തിനു മുമ്പുള്ള മതത്തിന്റെ അവസ്ഥയെപ്പറ്റി കൃത്യമായി പറയാനാവില്ല. ആ സമയത്ത് അനിമിസം, ബുദ്ധമതം, ഹിന്ദുമതം എന്നിവ ഫിലിപ്പൈൻ ജനതയെ സ്വാധീനിച്ചിരുന്നതായി തെളിവുണ്ട്. ഖനനഗവേഷണപ്രവർത്തനങ്ങളിൽനിന്നും കണ്ടെടുത്ത ഹിന്ദു-ബുദ്ധ പ്രതിമകൾ ഇക്കാര്യത്തിൽ വെളിച്ചം വീശുന്ന തെളിവുകളാണ്. ആദ്യത്തെ എഴുത്തുതെളിവ് ലഗുണ താമ്രപത്രികയുടെ കണ്ടെത്തലാണ്. ഇത്, സി ഇ 900ൽ എഴുതപ്പെട്ടതാണ് എന്നു കണ്ടെത്തിയിട്ടുണ്ട്. ഇതിൽ കാലഗണനയ്ക്കായി ബുദ്ധിസ്റ്റ്-ഹിന്ദു ചാന്ദ്രകലണ്ടർ ഉപയോഗിച്ചിരിക്കുന്നു. പതിനാലാം നൂറ്റാണ്ടിൽ ഇസ്ലാം മതം ഇവിടെയെത്തിയപ്പോൾ, പഴയ മതങ്ങളെല്ലാം അപ്രത്യക്ഷമായിപ്പോയി. 1521ൽ ഫെർഡിനാന്റ് മഗല്ലൻ ഫിലിപ്പൈൻസിലെത്തിയപ്പോൾ അവിടെ ക്രിസ്തുമതവുമെത്തി. ക്രിസ്തുമതത്തിലെ റോമൻ കാത്തലിക് ധാരയാണിവിടെത്തിയത്. ആ മതം തന്നെ ഭൂരിപക്ഷ മതവുമായി. എന്നിരുന്നാലും, ചില തദ്ദേശീയരായ ജനതകൾ പഴയ അനിമിസമതം തന്നെ തുടർന്നുപോരുന്നുണ്ട്. കാത്തലിക് മതം പിന്തുടരുന്നവർ തന്നെ അവരുടെ പഴയ വിശ്വാസപ്രമാണങ്ങൾ പലതും ഉപേക്ഷിച്ചിട്ടുമില്ല.
അനിമിസവും നാടോടിമതവും
തിരുത്തുകAnimism ആനിമിസം ആണ് കൊളോണിയൽ കാലത്തിനുമുമ്പ് ഫിലിപ്പൈൻസിൽ ഉണ്ടായിരുന്ന മതം. ഇപ്പോൾ, വിരലിലെണ്ണാവുന്ന തദ്ദേശീയ ജനതമാത്രമാണ് അനിമിസം ആചരിച്ചുവരുന്നത്. ലോകം നല്ലതും ചീത്തതുമായ ദേവതകളെക്കൊണ്ടു നിറഞ്ഞതാണ്. അവരെ വാരാധിച്ചുകൊണ്ട് അവരെ ആദരിക്കണം. ഈ പ്രകൃതിദൈവങ്ങളെ ദേവതകൾ എന്നു പറയുന്നു. ഹിന്ദു ദേവതകളുമായി ഇവയ്ക്കു ബന്ധമുണ്ട്.
ചിലർ തഗലോങ് പോലുള്ളവർ ബത്താല പോലുള്ള പരമോന്നത ദേവതയേയും അയാളൂടെ സന്താനങ്ങളായ അനേകം ദേവതമാരെയും ആരാധിക്കുന്നു. അദ്ലവ്, മായാരി, താല എന്നിവയാണ് അവരുടെ ദേവതമാർ. വിസായൻ ദേവതകളാണ്, കാൻ-ലോൺ. മറ്റു ചിലർ മരിച്ച പിതാമഹന്മാരെ ആരാധിക്കുന്നു. ആനിമിസ്റ്റിക് ആരാധാനകൾ ഓരോ വംശത്തിലും വ്യത്യസ്ത രീതിയിലാണ്. മാജിക്, മന്ത്രോരോച്ചാരണം, പ്രാർത്ഥന എന്നിവ ഇത്തരം ആരാധനകളുടെ അടിസ്ഥാനസ്വഭാവമാണ്. ഈ ആരാധനയുടെ പൂജാരിമാർ ആ സമൂഹത്തിൽ അതിയായി ബഹുമാനിക്കപ്പെടുന്നു. ആ പുരോഹിതർ, രോഗശമനം വരുത്താൻ കഴിവുള്ളവർ ആണെന്നും കരുതപ്പെടുന്നു. Its practitioners were highly respected (and sometimes feared) in the community, as they were healers, midwives (hilot), shamans, witches and warlocks (mangkukulam), priests/priestesses (babaylan/katalonan), tribal historians and wizened elders that provided the spiritual and traditional life of the community. In the Visayan regions, shamanistic and animistic beliefs in witchcraft (barang) and mythical creatures like aswang (vampires), duwende (dwarves), and bakonawa (a gigantic sea serpent) Similarly to Naga, may exist in some indigenous peoples alongside more mainstream Christian and Islamic faiths.