ഫിനോളിക് റെസിൻ
ആദ്യമായി വിപണിയിലെത്തിയ മനുഷ്യ നിർമ്മിത പോളിമറുകളിൽ ഒന്നാണ് ഫിനോളിക് റെസിനുകൾ.. ഇവ തെർമോസെറ്റിങ് പ്ലാസ്റ്റിക് ഇനത്തിൽ പെടുന്നു. ബേക്ക് ലൈറ്റ് ആയിരുന്നു പ്രഥമ ഇനം. ജൂലായ് 1907ൽ, ബേക്ക്ലൻറ് എന്ന ശാസ്ത്രജ്ഞൻ ഇതിനുളള പാറ്റൻറ് എടുത്തു. ( US patent #942,699) ഫിനോളും ഫോർമാൽഡിഹൈഡുമായുളള വളരെയേറെ സങ്കീർണ്ണമായ രാസപ്രക്രിയയുടെ ഫലമാണ് ഈ റെസിൻ.,.പക്ഷെ രാസപ്രക്രിയ നടക്കണമെങ്കിൽ ഫിനോൾ തന്മാത്രയിലെ ഓർഥോ (Ortho ) പാരാ സ്ഥാനങ്ങൾ.., (para ) ലഭ്യമായിരിക്കണം എന്ന നിബന്ധന കൂടിയുണ്ട്.
![]() | |
Identifiers | |
---|---|
CAS number | 9003-35-4 |
ChemSpider ID | |
Except where otherwise noted, data are given for materials in their standard state (at 25 °C [77 °F], 100 kPa). | |
Infobox references | |
രസതന്ത്രം തിരുത്തുക
ഒരു ഫിനോൾ തന്മാത്ര മൂന്നു ഫോർമാൽഡിഹൈഡ് തന്മാത്രകളുമായി ചേർന്ന് മെഥിലോൾ ഉത്പന്നമുണ്ടാകുന്നതാണ് ആദ്യ ഘട്ടം. മെഥിലോളും ഫീനോളും ജലത്തിൻറെ തന്മാത്രകൾ വിസർജ്ജിച്ച്, മെഥിലീൻ ഗ്രൂപ്പുകളിലൂടെ ഇണക്കപ്പെടുന്നതാണ് രണ്ടാമത്തെ ഘട്ടം. രണ്ടു മെഥിലോൾ.. ഗ്രൂപ്പുകൾ ചേർന്ന് ഈഥർ (-O- ) കണ്ണികളിലൂടെയും ഇണക്കപ്പെടാമെങ്കിലും, ഇവ വേർപെട്ട് വീണ്ടും മെഥിലീൻ കണ്ണികളായി മാറുന്നു. പുനരുത്പാദിപ്പിക്കപ്പെടുന്ന ഫോർമാൽഡിഹൈഡ് വീണ്ടും രാസപ്രക്രിയയിലേർപ്പെടുന്നു.
ഫിനോളിൻറെയും ഫോർമാൽഡിഹൈഡിൻറെയും അനുപാതമനുസരിച്ചും, രാസപ്രക്രിയ, അമ്ലസാന്നിദ്ധ്യത്തിലാണോ അതോ ക്ഷാരസാന്നിദ്ധ്യത്തിലാണോ എന്നതനുസരിച്ചുമിരിക്കും അന്തിമോത്പന്നത്തിൻറെ സ്വഭാവ വിശേഷതകൾ
ബേക്ക് ലൈറ്റ് തിരുത്തുക
നോവോലാക് എന്നായിരുന്നു ബേക്ലൻറ്, ബേക്ക് ലൈറ്റിന് ആദ്യം നൽകിയ പേര്. ഷെല്ലാക്കിനോടു( അരക്ക്)സാദൃശ്യമുളള ഒരു പദാർത്ഥം കണ്ടെത്താനുളള ശ്രമത്തിലായിരുന്നു അദ്ദേഹം. അമ്ലം രാസത്വരകമായും , ഫോർമാൽഡിഹൈഡ്(F) ഫിനോൾ(, (P) അനുപാതം ഒന്നിൽ കുറവായും (F:P<1 ) ഉപയോഗിച്ചാൽ കിട്ടുന്ന നീണ്ട ശൃംഖലയാണ് നോവോലാക്. ഫോർമാൽഡിഹൈഡിൻറെ അംശം കുറവായതിനാൽ, ഓരോ ഫീനോൾ തന്മാത്രക്കും കഷ്ടിച്ച് ഒരു മെഥിലോൾ ഗ്രൂപ്പു മാത്രമെ കിട്ടുന്നുളളു. ഇതിനു കുരുക്കുകളിടുന്നത് ഹെക്സാ മെഥിലീൻ ടെട്രമീൻ ഉപയോഗിച്ചാണ്.
റെസോൾ തിരുത്തുക
ക്ഷാരഗുണമുളള രാസത്വരകവും,ഫോർമാൽഡിഹൈഡ്(F) ഫിനോൾ(, (P) അനുപാതം ഒന്നിൽ കൂടുതലുമായാലാണ് (F:P>1), റെസോൾ ഉത്പാദിപ്പിക്കപ്പെടുന്നത്. ശൃംഖല ഉണ്ടാകുന്നതോടൊപ്പം കുരുക്കുകളും വീഴാനിടയുണ്ട്.
അവലംബം തിരുത്തുക
- Fred W Billmeyer, Jr (1962). Textbook of Polymer Science. Interscience.