ഫിങ്ക്ബൈനർ ടെസ്റ്റ്
പത്രലേഖകർ തങ്ങളുടെ ലേഖനങ്ങളിൽ ശാസ്ത്രമേഖലയിൽ പ്രവർത്തിക്കുന്ന സ്ത്രീകളോട് ലിംഗവിവേചനം കാണിക്കുന്നുണ്ടോ എന്ന് പരിശോധിക്കാനും ഇത്തരം വിവേചനം ഒഴിവാക്കാൻ സഹായിക്കുന്നതിനുമായി ക്രിസ്റ്റി ആഷ്വാൻഡൻ തക്കാറാക്കിയ ചെക്ക് ലിസ്റ്റ് ആണ് ഫിങ്ക്ബൈനർ ടെസ്റ്റ് എന്നറിയപ്പെടുന്നത്. ഈ ടെസ്റ്റിൽ വിജയിക്കണമെങ്കിൽ ഒരു ശാസ്ത്രജ്ഞയെപ്പറ്റിയ ലേഖനങ്ങളിൽ താഴെപ്പറയുന്ന വിവരങ്ങൾ ഉണ്ടാകാൻ പാടില്ല:
- ഇത് ഒരു സ്ത്രീയാണ് എന്ന വസ്തുത
- ശാസ്ത്രജ്ഞയുടെ ഭർത്താവിന്റെ തൊഴിൽ
- കുട്ടികളെ നോക്കാനായി ശാസ്ത്രജ്ഞ ചെയ്തിട്ടുള്ള ഏർപ്പാടുകൾ
- തനിക്കു കീഴിലുള്ളവരെ ശാസ്ത്രജ്ഞ എങ്ങനെ വളർത്തിക്കൊണ്ടുവരുന്നു എന്നത്
- തന്റെ മേഖലയിലെ മത്സരം കാരണം അവർ പകച്ചുപോയതുസംബന്ധിച്ച വിശദാംശങ്ങൾ
- മറ്റു സ്തീകൾക്ക് ഈ ശാസ്ത്രജ്ഞ ഒരു മാതൃകയാണെന്ന പ്രസ്താവന
- ഇവർ ഒരു സംഗതി ചെയ്ത "ആദ്യത്തെ സ്ത്രീയാണ്" എന്ന പ്രസ്താവന[1]
2013 മാർച്ച് 5-ന് ഡബിൾ എക്സ് സയൻസ് എന്ന ഓൺലൈൻ ശാസ്ത്രമാസികയിൽ പ്രസിദ്ധീകരിച്ച പ്രബന്ധത്തിലാണ് ആഷ്വാൻഡൻ ഈ ടെസ്റ്റ് മുന്നോട്ടുവച്ചത്.[2] ശാസ്ത്രജ്ഞകൾക്ക് ലഭിക്കുന്ന തരക്ക്മ് മാദ്ധ്യമശ്രദ്ധയ്ക്കുള്ള ഒരു പ്രതികരണം എന്ന നിലയിലാണ് ആഷ്വാൻഡൻ ഈ ടെസ്റ്റ് രൂപീകരിച്ചത്:
- "മാദ്ധ്യമങ്ങൾ വനിതാ ശാസ്ത്രജ്ഞരുടെ ലിംഗമാണ് അവരെ നിർവ്വചിക്കുന്ന വിശദാംശമായി കണക്കാക്കുന്നതെന്നും "ഇവൾ ഒരു ശാസ്ത്രജ്ഞ മാത്രമല്ല ഒരു സ്ത്രീ കൂടിയാണ്!" എന്നും "ഇവൾ ഒരു ഭാര്യയോ അമ്മയോ ആണെങ്കിൽ ആ റോളുകൾ കൂടുതൽ പ്രാധാന്യത്തോടെ അവതരിക്കപ്പെടും" എന്നും ആഷ്വാൻഡൻ പ്രസ്താവിക്കുകയുണ്ടായി. കൽപ്പിതകഥകളിൽ ലിംഗവിവേചനമുണ്ടോ എന്നു കണക്കാക്കാനുപയോഗിച്ചിരുന്ന ബെച്ച്ഡെൽ ടെസ്റ്റിൽ നിന്നു പ്രേരണയുൾക്കൊണ്ടാണ് അഷ്വാൻഡൻ ഈ ടെസ്റ്റ് തയ്യാറാക്കിയത്. പത്രപ്രവർത്തകയായ ആൻ ഫിങ്ക്ബൈനർ തന്റെ ലേഖനത്തിൽ[3] ആസ്ട്രോണമറായ ഒരു സ്ത്രീയെപ്പറ്റി അവർ "ഒരു സ്ത്രീയാണ്" എന്ന മട്ടിൽ ലേഖനമെഴുതില്ല എന്ന് തീരുമാനമെടുത്തിരുന്നു.[1]
ന്യൂ യോർക്ക് ടൈംസിന്റെ മാദ്ധ്യമവിമർശനത്തിൽ ഈ ടെസ്റ്റിനെപ്പറ്റി പരാമർശമുണ്ടായിരുന്നു റോക്കറ്റ് ശാസ്ത്രജ്ഞയായ യോൺ ബ്രില്ലിനെപ്പറ്റി ഡഗ്ലസ് മാർട്ടിൻ തയ്യാറാക്കി 2013 മാർച്ച് 30-ൽ പ്രസിദ്ധീകരിച്ച ചരമവാർത്ത ആരംഭിച്ചത് ഈ വാക്കുകളോടെയായിരുന്നു: "അവർ നല്ല ബീഫ് സ്ട്രോഗനോഫ് തയ്യാറാക്കുകയും തന്റെ ഭർത്താവിന്റെ പല ജോലികളിൽ അദ്ദേഹത്തെ അനുഗമിക്കുകയും ഏഴു വർഷം ജോലിയിൽ നിന്ന് മാറിനിന്ന് തന്റെ മൂന്നു കുട്ടികളെ വളർത്തുകയും ചെയ്തിരുന്നു".[4]
അവലംബം
തിരുത്തുക- ↑ 1.0 1.1 Brainard, Curtis (22 March 2013). "'The Finkbeiner Test' Seven rules to avoid gratuitous gender profiles of female scientists". Columbia Journalism Review. Retrieved 31 March 2013.
- ↑ Aschwanden, Christie (5 March 2013). "The Finkbeiner Test: What matters in stories about women scientists?". Double X Science. Archived from the original on 2017-03-12. Retrieved 31 March 2013.
- ↑ Finkbeiner, Ann (1 March 2013). "What I'm not going to do: Do media have to talk about family matters?". Double X Science. Archived from the original on 2013-04-09. Retrieved 31 March 2013. Originally posted at: "What I'm Not Going to Do". The Last Word On Nothing. 17 January 2013. Retrieved 2 April 2013.
- ↑ Gonzalez, Robert T. (31 March 2013). "The New York Times fails miserably in its obituary for rocket scientist Yvonne Brill". io9. Archived from the original on 2015-12-02. Retrieved 31 March 2013.