ഫിംഗാളിന്റെ ഗുഹ
സ്കോട്ട്‌ലൻഡിലെ ഇന്നർ ഹെബ്രായ്ഡിലുള്ള സ്റ്റാഫ എന്ന ജനവാസമില്ലാത്ത ഒരു ദ്വീപിൽ സ്ഥിതിചെയ്യുന്ന ഒരു കടൽ ഗുഹയാണ് ഫിംഗാളിന്റെ ഗുഹ. പാലിയോസീൻ കാലഘട്ടത്തിലെ ലാവാപ്രവാഹം മൂലം രൂപപ്പെട്ടതാണ് ഈ ഗുഹ[1]. ഇത് നാഷണൽ ട്രസ്റ്റ് ഓഫ് സ്കോട്ട്‌ലൻടിന്റെ ഉടമസ്ഥതയിലുള്ള നാഷണൽ നേച്ച്വർ റിസർവിന്റെ ഭാഗമാണ്. പ്രകൃതിയുടെ മനോഹരമായ കലാസൃഷ്ടിയായ ഇത് പൂർണമായും ലാവജന്യമായ കൃഷ്ണശിലയിൽ ഷഡ്‌ഭുജാകൃതിയിലുള്ള സ്തൂപങ്ങൾ കൊണ്ട് നിര്‌മ്മിതമാണ്. ഖരീഭവിച്ച ലാവയുടെ മുകളിലെയും അടിയിലെയും പ്രതലങ്ങൾ തണുക്കുമ്പോൾ ഉണ്ടാകുന്ന സങ്കോചങ്ങലും വിള്ളലുകളും ഈ തണുക്കുന്ന പ്രതലങ്ങൾക്ക് ലംബമായി ഷഡ്‌ഭുജാകൃതിയിലുള്ള തൂണുകളുടെ നിർമ്മിതിക്ക് കാരണമാവുന്നു. ഇതിന്റെ വലിപ്പം, പ്രകൃതിജന്യമായ കമാനാകൃതിയിലുള്ള മേൽക്കൂര, തിരമാലകൾ അടിച്ചുണ്ടാകുന്ന ശബ്ദം പ്രതിധ്വനിച്ചുണ്ടാകുന്ന ഭയാനന്തരീക്ഷം എന്നിവ ഒരു പ്രകൃതി ഒരുക്കിയ ഒരു ഭദ്രാസനപ്പള്ളിയുടെ പ്രതീതി ജനിപ്പിക്കുന്നു.
ഫിംഗാളിന്റെ ഗുഹ | |
---|---|
Location | സ്റ്റാഫ, സ്കോട്ട്‌ലൻഡ് |
Discovery | 1772 |
Entrances | ഒന്ന് |
Hazards | പകുതി കടൽവെള്ളം നിറഞ്ഞിരിക്കുന്ന, തെന്നുന്ന പാറ |
Access | പൊതു |
അവലംബം
തിരുത്തുക- ↑ Bell, B.R. and Jolley, D.W. (1997) Application of palynological data to the chronology of the Palaeogene lava fields of the British Province: implications for magmatic stratigraphy. Journal of the Geological Society. London. Vol. 154, pp. 701–708.