ഫാൻ ബോയ് ചൊ
വിയറ്റ് നാമിലെ പ്രശസ്തനായ ദേശീയ സമര നേതാവായിരുന്നു ഫാൻ ബോയ് ചൊ (26 December 1867 – 29 October 1940) .20 ആം നൂറ്റാണ്ടിലെ വിയറ്റ്നാം ദേശീയ സമരത്തിൻറെ പ്രധാന നേതാവായി അദ്ദേഹത്തെ പരിഗണിക്കുന്നു.1903 ൽ അദ്ദേഹം ഒരു വിപ്ലവ പാർട്ടി രൂപീകരിച്ചു. പരിഷ്കൃത സമൂഹം എന്നായിരുന്നു അതിൻറെ പേര്.
ഫൊൻ ബൊയ് ചൊ | |
---|---|
潘佩珠 | |
ജനനം | Sa Nam, Nghệ An Province, Vietnam | 26 ഡിസംബർ 1867
മരണം | 29 ഒക്ടോബർ 1940 | (പ്രായം 72)
സംഘടന(കൾ) | Duy Tân Hội, Việt Nam Quang Phục Hội |
പ്രസ്ഥാനം | Đông-Du Movement |
1905 മുതൽ 1908 വരെ ജപ്പാനിലാണ് ജീവിച്ചത്.പിന്നീട് നിർബന്ധിത സാഹചര്യത്താൽ ജപ്പാൻ വിട്ട് പോവേണ്ടി വന്നതോടെ ചൈനയിലാണ് ജീവിച്ചത്.സൺയാത് സെന്നിൻറെ പ്രവര്ത്തനങ്ങളിൽ ഏറെ ആകൃഷ്ടനായിരുന്നു അദ്ദേഹം.വിയറ്റ് നാം റിസോറേഷൻ ലീഗ് എന്ന പേരിൽ ഒരു സംഘവും ഇവിടെ നിന്ന് രൂപീകരിച്ചു.1925 ൽ അദ്ദേഹത്തെ ഫ്രഞ്ച് സൈന്യം പിടികൂടി.
Phan Bội Châu എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.