ഫാസ്‌ടാഗ്
ഇലക്ട്രോണിക് ആയി ടോൾ സ്വീകരിക്കുന്നതിന് ഇന്ത്യയിലുള്ള ഒരു സംവിധാനമാണ് ഫാസ്‌ടാഗ്[1]. നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യയാണ് ഇത് നിയന്ത്രിക്കുന്നത്[2]. റേഡിയോ ഫ്രീക്വൻസി ഐഡന്റിഫിക്കേഷൻ സങ്കേതം ഉപയോഗിച്ചാണ് ഫാസ്‌ടാഗ് പ്രവർത്തിക്കുന്നത്. വാഹന ഉടമസ്ഥന്റെ പ്രീപെയ്ഡ് അക്കൗണ്ടിൽ നിന്നും ഓരോ ടോൾ ഉടമസ്ഥനും പണം ലഭ്യമാവുകയാണ് ഇതിലൂടെ ചെയ്യുന്നത്. വാഹനത്തിന്റെ വിൻഡ്ഷീൽഡിൽ ഈ ടാഗ് പതിച്ചിട്ടുണ്ടെങ്കിൽ, ടോൾ പ്ലാസയിൽ നിർത്താതെ തന്നെ യാത്ര തുടരാമെന്ന സവിശേഷതയുണ്ട്[3]. ചില ടോൾപ്ലാസയിൽ ഫാസ്‌ടാഗിന് പ്രത്യേക വഴിയിലൂടെ കടന്നുപോകാനുള്ള സംവിധാനമുണ്ട്. തെരഞ്ഞെടുക്കപ്പെട്ട ബാങ്കുകൾ ഉൾപ്പെടെയുള്ള ഔദ്യോഗിക ഏജൻസികളിൽ നിന്നും ഫാസ്‌ടാഗ് വാങ്ങാം. പെട്രോൾ പമ്പുകളിൽ നിന്നും വിതരണം നടത്തുന്നതിനുള്ള ക്രമീകരണം ഒരുക്കിയിട്ടുണ്ട്[4],[5].
ഫാസ്‌ടാഗിന് ഉപയോഗ കാലാവധി നിഷ്കർഷിച്ചിട്ടില്ല. ആവശ്യമനുസരിച്ച് റീച്ചാർജ്ജ് ചെയ്യുകയുമാവാം. ഒരു വാഹനത്തിന്റെ ഫാസ്‌ടാഗ് മറ്റൊന്നിൽ ഉപയോഗിക്കാനാവില്ല. ഫാസ്‌ടാഗ് പ്രോൽസാഹിപ്പിക്കുന്നതിന്, തുടക്കത്തിൽ നിരക്കിൽ ഇളവ് അനുവദിച്ചിട്ടുണ്ട്. നിലവിൽ രാജ്യത്തെ 58 ലക്ഷം വാഹനങ്ങളിൽ ഫാസ്റ്റ് ടാഗ് ഘടിപ്പിച്ചിട്ടുണ്ടെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. [6]
അവലംബം
തിരുത്തുക- ↑ "Come December, All New Vehicles Will Have FASTag for Cashless Toll Plazas: Nitin Gadkari". News18. Retrieved 9 November 2017.
- ↑ "Another Official FAQ" (PDF). NHAI. Archived from the original (PDF) on 2019-08-01. Retrieved 10 November 2017.
- ↑ Gupta, Siddhartha (31 October 2014). "Soon, drive non-stop and pay tolls speeding through 'FASTag' lane". Indian Express. New Delhi. Retrieved 2 November 2014.
- ↑ Writer, Staff (9 January 2019). "Coming soon: Pay at petrol pumps in seconds using FASTags" (in ഇംഗ്ലീഷ്). livemint.com. Retrieved 9 January 2019.
- ↑ "FASTag Roll-out and Facilitation". Press Information Bureau. New Delhi. 13 June 2016. Retrieved 13 June 2016.
- ↑ https://www.etvbharat.com/malayalam/kerala/business/business-news/starting-1-dec-all-toll-lanes-to-become-fastag-1/kerala20190720081907901