ലെയോമയോസാർക്കോമ

(ഫാലോപ്യൻ ട്യൂബ് ലിയോമിയോസർകോമ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ലോല പേശികളിൽ ഉണ്ടാവുന്ന അർബുദകരമായ മുഴകൾ ആണ് ലെയോമയോസാർക്കോമ എന്നറിയപ്പെടുന്നത്. ഇംഗ്ലീഷ്: Leiomyosarcoma. അർബുദമുണ്ടാക്കാത്ത മുഴകൾ ആകട്ടെ ലെയോമയോമ ( ഫൈബ്രോയ്‌ഡ്) എന്നറിയപ്പെടുന്നു. [1] ശാസ്ത്രീയമായ വർഗ്ഗീകരണം നടന്നുവരുന്നു.

Leiomyosarcoma
മറ്റ് പേരുകൾLMS
Leiomyosarcoma of the adrenal vein. Coronal view of abdominal MRI. Tumor (arrow) extends from the superior pole of the right kidney to the right atrium.
സ്പെഷ്യാലിറ്റിHematology and Oncology

വർഷത്തിൽ നൂറായിരം പേരിൽ ഒരാൾക്ക് ലെയോമയോസാർക്കോമ ബാധിക്കുന്നുണ്ടെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. [2] ലോലകോശങ്ങളിൽ ഉണ്ടാവുന്ന സാർക്കോമകളിൽ സർവ്വസാധാരണമായി കാണപ്പെടുന്ന ഇവ 10 മുതൽ 20% വരെയാണ്. അസ്ഥികളുടെ ലെയോമയോസാർക്കോമായാണ് വിരളമായി കാണപ്പെടുന്നത്. സാർക്കോമയാകട്ടെ അർബുദങ്ങളിൽ 1% മാത്രമാണ്.[3] ലെയൊമയോസാർക്കോമകൾ പ്രവചനാതീതമാണ്. വളരെ കാലങ്ങളോളം മന്ദീഭവിച്ചു കാണപ്പെടുകയും വർഷങ്ങൾക്കുശേഷം രൂപമെടുക്കുകയും ചെയ്യാം. അർബുദങ്ങളിൽ വളരെയധികം പ്രതിരോധശേഷിയുള്ള ഒന്നാണിവ. കീമോതെറാപ്പിയ്‌ക്കോ റേഡിയേഷൻ ചികിത്സയ്‌ക്കോ ഇതിന്മേൽ സ്വാധിനം ഉണ്ടാക്കാനാവുന്നില്ല എന്നാണർത്ഥം. ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്യുന്നതിനാണ് കൂടുതൽ വിജയ സാധ്യതകൾ ഉള്ളത്. അതും ചെറിയ മുഴയായിരിക്കുന്ന വേളകളിൽ ചെയ്യുന്നതാണ് അഭികാമ്യം. [4]

റഫറൻസുകൾ തിരുത്തുക

  1. Kumar, Vinay; Abbas, Abul; Aster, Jon (2015). Robbins and Cotran Pathologic Basis of Disease. Philadelphia, PA: Elsevier. pp. 1020–1021. ISBN 978-1-4557-2613-4.
  2. "Surveillance, Epidemiology, and End Results (SEER) Program Stat Database: Incidence—SEER 18 Regs Research Data + Hurricane Katrina Impacted Louisiana Cases, Nov 2016 Sub 2000-2014 Katrina/Rita Population Adjustment—Linked To County Attributes - Total U.S., 1969–2015 Counties, DCCPS, Surveillance Research Program". National Cancer Institute. April 2017. Retrieved June 6, 2017.
  3. Serrano, Cesar; George, Suzanne (2013). "Leiomyosarcoma". Hematology/Oncology Clinics of North America. 27 (5): 957–74. doi:10.1016/j.hoc.2013.07.002. PMID 24093170.
  4. "Basic info". Leiomyosarcoma.info. Archived from the original on 2009-04-30.
"https://ml.wikipedia.org/w/index.php?title=ലെയോമയോസാർക്കോമ&oldid=3835432" എന്ന താളിൽനിന്ന് ശേഖരിച്ചത്