അഡിനോഫൈബ്രോമ

(ഫാലോപ്യൻ ട്യൂബ് അഡെനോഫിബ്രോമ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

അണ്ഡാശയകോശങ്ങൾക്കു സമാനമായ കോശങ്ങളിൽ വളരുന്ന അർബുദകരമല്ലാത്ത മുഴകൾ ആണ് അഡിനോഫൈബ്രോമ. ഇംഗ്ലിഷ്: Adenofibroma. [1] അണ്ഡാശയത്തിനു പുറമേ ഇവ യോനീഗളത്തിലും ഗർഭാശയത്തിലും ശ്വാസകോശങ്ങളിലും ഫലോപ്യൻ ട്യൂബിലും കാണപ്പെട്ടേയ്ക്കാം.

യോനീഗള അഡിനോഫൈബ്രോമ തിരുത്തുക

യോനീഗളത്റ്റിൽ ഉണ്ടാകുന്ന അഡീനോഫൈബ്രോമ എപ്പിത്തീലിയവും മീസങ്കൈമൽ കോശങ്ങളും കൂടിച്ചേർന്ന തരം മുഴകൾ ആണ്. ഇതിൽ എപ്പിത്തീലിയവും നാരുകൾ ഉള്ള സ്റ്റ്രോമൽ കോശങ്ങളും അർബുദകരമല്ലാത്ത രീതിയിൽ വളരുന്നു. ഇവ അത്യപൂർവ്വമായതും ചില വിവാദങ്ങൾക്കും കാരണമായതുമായ മുഴകൾ ആണ്. [2] കോശഘടനപരമായി ഇവ പാപ്പില്ലറീ മടലുള്ളതും ഉള്ളിൽ നാരുകൾ അടങ്ങിയ കാമ്പുള്ളതുമായി കാണപ്പെടുന്നു. ഇവയെ മൃദുവായ കുബോയ്ഡൽ അല്ലെങ്കിൽ കോളുമ്നാർ എപിത്തീലയം കൊണ്ട് ആവരണം ചെയ്തതായി കാണാൻ സാധിക്കും . ഗ്രന്ഥിയുടെ പുറമേ കാണുന്ന പിടുത്തവും സ്റ്റ്രോമൽ മൈറ്റോട്ടിക് പ്രക്രിയയുടെ അഭാവവും ഇവയെ അഡീനോസാർകോമയിൽ നിന്ന് വേർതിരിക്കുന്നു. ഈ മുഴകൾ അർബുദം സൃഷ്ടിക്കുവാൻ ശേഷിയുള്ളവയല്ല. യോനീഗളാ പോളിപ്പുകളുമായി ഇവയ്ക്ക് സാമ്യമുണ്ട്. ശസ്ത്രക്രിയയിലൂടെ മുറിച്ചു മാറ്റുകയാണ് ചികിത്സാവിധി.

ഫലോപ്യൻ ട്യൂബിലെ അഡിനോഫൈബ്രോമ തിരുത്തുക

മുള്ളേറിയൻ അഡിനോ ഫൈബ്രോമ തിരുത്തുക

ഈ മുഴകൾ അഡിനോഫൈബ്രോമ-അഡിനോസാർകോമ എന്നിവയുടെ അഞ്ചു ശതമാനത്തിലും താഴെ മാത്രം വരുന്ന അപൂർവ്വമായ മുഴകൾ ആണ്. [3] ഗ്രന്ഥികളുടെ എപിത്തീലിയൽ അംശം അഡീനോസാർകോമയിലുള്ളതുപോലെയാണിതിലും. സ്റ്റ്രോമൽ അംശം അർബുദകരമല്ല. ഇതിലെ കോശത്തിന്റെ സെല്ലുലാരിറ്റി വ്യത്യാസപ്പെട്ടിരിക്കും

റഫറൻസുകൾ തിരുത്തുക

  1. "Adenofibroma - an overview | ScienceDirect Topics". Retrieved 2023-01-07.
  2. Christopher D.M., Fletcher MD, FRCPath. Diagnostic Histopathology of Tumors. pp. Chapter 13, 702–912.{{cite book}}: CS1 maint: multiple names: authors list (link)
  3. Philip B. Clement MD, Jennifer N. Stall MD and Robert H. Young MD, FRCPath. Atlas of Gynecologic Surgical Pathology. pp. Mesenchymal and Mixed Epithelial–Mesenchymal Tumors of the Uterine Corpus and Cervix.{{cite book}}: CS1 maint: multiple names: authors list (link)
"https://ml.wikipedia.org/w/index.php?title=അഡിനോഫൈബ്രോമ&oldid=4018709" എന്ന താളിൽനിന്ന് ശേഖരിച്ചത്