ഫാലി സാം നരിമാൻ

ഭാരതീയനായ ഒരു പ്രശസ്ത അഭിഭാഷകനും നിയമ വിദഗ്ദ്ധനുമാണ് ഫാലി സാം നരിമാൻ.(Fali Sam Nariman - ജനനം 10 January 1929).ഇന്ത്

ഭാരതീയനായ ഒരു പ്രശസ്ത അഭിഭാഷകനും നിയമ വിദഗ്ദ്ധനുമായിരുന്നു ഫാലി സാം നരിമാൻ.(Fali Sam Nariman - 10 ജനുവരി 1929 - 21 ഫെബ്രുവരി 2024).ഇന്ത്യൻ ഭരണഘടനയിൽ അഗാധ പാണ്ഡിത്യമുള്ള അദ്ദേഹം 1971 മുതൽ 2024 വരെ സുപ്രീം കോടതിയിൽ മുതിർന്ന അഭിഭാഷകനായിരുന്നു.1991 മുതൽ 2010 വരെ ബാർ അസോസിയേഷൻ ഓഫ് ഇന്ത്യയുടെ പ്രസിഡണ്ടായും പ്രവർത്തിച്ചു. അന്താരാഷ്ട്ര ഒത്തുതീർപ്പ് (international arbitration) വിദഗ്ദ്ധനാണ് നരിമാൻ. പ്രശസ്തമായ പല കേസുകളും വാദിച്ചിട്ടുണ്ട്.1972-1975 കാലത്ത് ഇന്ത്യയുടെ അഡീഷനൽ സോളിസിറ്റർ ജനറലായിരുന്നു. 1991 ൽ പദ്മ ഭൂഷണും 2007 ൽ പദ്മ വിഭൂഷണും 2002 ൽ ഗ്രൂബർ പ്രൈസും ലഭിച്ചു.1999-2005 കാലത്ത് രാജ്യസഭാ അംഗമായിരുന്നു[1][2][3]

ഫാലി സാം നരിമാൻ
രാഷ്ട്രപതിയായിരുന്ന ഡോ. എ.പി.ജെ അബ്ദുൾ കലാം ഫാലി എസ് നരിമാന് പത്മവിഭൂഷൺ നൽകുന്നു. 2007-ലെ ഫോട്ടോ
ജനനം1929 ജനുവരി 10
റംഗൂൺ, ബർമ്മ (മ്യാന്മർ)
മരണംഫെബ്രുവരി 21, 2024(2024-02-21) (പ്രായം 95)
ന്യൂഡൽഹി
ദേശീയതഇന്ത്യൻ
തൊഴിൽമുതിർന്ന അഭിഭാഷകൻ, നിയമജ്ഞൻ

ജീവിതരേഖ

തിരുത്തുക

ഭരണഘടനാ വിദഗ്ധനായി ഇന്ത്യയിലെ ഏറ്റവും ഉന്നത പദവിയിലിരുന്ന സുപ്രീം കോടതിയിലെ സീനിയർ അഭിഭാഷകനായിരുന്ന ഫാലി എസ് നരിമാൻ്റെ ജീവിതരേഖ ഇന്ത്യയിലെ നീതി ന്യായ വ്യവസ്ഥയുടെ കഥ കൂടിയാണ്.

റംഗൂണിൽ ഇന്ത്യയിൽ നിന്നുള്ള പാഴ്സി ദമ്പതികളുടെ പുത്രനായി ജനിച്ച ഫാലിയുടെ മാതാപിതാക്കൾ സാം ബരിയാഞ്ജി നരിമാനും ബാനുവും ആയിരുന്നു.ഒരു ഇൻഷുറൻസ് കമ്പനിയിൽ ഉദ്യോഗസ്ഥനായിരുന്നു പിതാവ്. സിംലയിലെ ബിഷപ് കോട്ടൺ സ്കൂളിലായിരുന്നു പ്രാഥമിക വിദ്യാഭ്യാസം. തുടർന്ന് മുംബൈയിലെ സെന്റ് സേവ്യേഴ്സ് കോളേജിൽ നിന്നും ധനതത്വശാസ്ത്രവും ചരിത്രവുമുൾപ്പെട്ട വിഷയത്തിൽ ബിരുദം നേടി.തുടർന്ന് ഗവണ്മെന്റ് ലോ കോളേജിൽ നിന്നായിരുന്നു നിയമ ബിരുദം. അദ്ദേഹത്തിന്റെ ആത്മകഥയാണ് ബിഫോർ മെമ്മറി ഫേഡ്സ്.

1950-ൽ ഹൈക്കോടതി അഭിഭാഷകനായി എൻറോൾ ചെയ്തു. 1961-ൽ സീനിയർ അഭിഭാഷകനായ അദ്ദേഹം 1971 മുതൽ 2024 വരെ നീണ്ട 53 വർഷക്കാലം സുപ്രീം കോടതിയിലെ സീനിയർ അഭിഭാഷകനായിരുന്നു. 1972 മുതൽ 1975 വരെ ഇന്ത്യയുടെ അഡീഷണൽ സോളിസിറ്റർ ജനറലായും പ്രവർത്തിച്ചു. 1991 മുതൽ 2010 വരെ ബാർ അസോസിയേഷൻ ഓഫ് ഇന്ത്യയുടെ അഖിലേന്ത്യ പ്രസിഡൻ്റായിരുന്നു. 1995 മുതൽ 1997 വരെ ഇൻ്റർനാഷണൽ കമ്മീഷൻ ഓഫ് ജൂറിസ്റ്റ് എക്സിക്യൂട്ടീവ് കമ്മറ്റി ചെയർമാനായും 1999-ൽ യു.എൻ. കോൺഫറൻസ് ഓണർ ട്രേഡ് & ഡെവലപ്പ്മെൻ്റ് ഉപദേശക ബോർഡ് അംഗം എന്നീ നിലകളിലും പ്രവർത്തിച്ചു. നിയമ രംഗത്തിന് നൽകിയ സംഭാവനകൾ പരിഗണിച്ച് ഫാലി എസ് നരിമാനെ രാജ്യം 1991-ൽ പത്മഭൂഷണും 2007-ൽ പത്മവിഭൂഷണനും നൽകി ആദരിച്ചു.[4]

രചിച്ച പുസ്തകങ്ങൾ

  • The State of Nation
  • God Save The Honble Supreme Court

സ്വകാര്യ ജീവിതം

തിരുത്തുക
  • ഭാര്യ : ബാപ്സി നരിമാൻ
  • മക്കൾ :
  • റോഹിൻ്റൺ നരിമാൻ (സുപ്രീം കോടതി സീനിയർ അഭിഭാഷകൻ, സുപ്രീം കോടതി ജഡ്ജി, മുൻ അഡീഷണൽ സോളിസിറ്റർ ജനറൽ ഓഫ് ഇന്ത്യ)
  • അനഹീത (സ്പീച്ച് തെറാപ്പിസ്റ്റ്)[5]

ഏഴു പതിറ്റാണ്ടിലേറെ കാലം അഭിഭാഷകനായി പ്രാക്ടീസ് തുടർന്ന് പോരെവെ വാർധക്യ സഹജമായ അസുഖങ്ങൾക്ക് ചികിത്സയിലിരിക്കെ-95 മത്തെ വയസിൽ 2024 ഫെബ്രുവരി 21ന് പുലർച്ചെ അന്തരിച്ചു.[6]

  1. മുതിർന്ന സുപ്രീം കോടതി അഭിഭാഷകൻ ഫാലി എസ് നരിമാൻ അന്തരിച്ചു
  2. ഫാലി എസ് നരിമാൻ വിടവാങ്ങി
  3. ഞെട്ടിച്ച കേസുകൾ, ഏഴു പതിറ്റാണ്ട് നീണ്ട നിയമ ജീവിതം
  4. നീതിയും ന്യായവും ഒപ്പം ചേർത്ത ജീവിതം
  5. അഭിഭാഷകരുടെ അഭിഭാഷകൻ
  6. ഒരു യുഗത്തിൻ്റെ അവസാനം, ഫാലി എസ് നരിമാന് വിട
"https://ml.wikipedia.org/w/index.php?title=ഫാലി_സാം_നരിമാൻ&oldid=4095793" എന്ന താളിൽനിന്ന് ശേഖരിച്ചത്