ഫാത്തിമ ഷെയ്ഖ്

ഒരു ഇന്ത്യൻ അദ്ധ്യാപകയും സാമൂഹ്യ പരിഷ്കർത്താവും

ഒരു ഇന്ത്യൻ അദ്ധ്യാപകയും സാമൂഹ്യ പരിഷ്കർത്താവും ആയിരുന്നു ഫാത്തിമ ഷെയ്ഖ് (9 ജനുവരി 1831-). അവർ സാമൂഹ്യ പരിഷ്കർത്താക്കളായ ജ്യോതിറാവു ഫൂലെ, സാവിത്രിഭായ് ഫൂലെ എന്നിവരുടെ സഹപ്രവർത്തകയായിരുന്നു.[2][3] ഇന്ത്യയിലെ ആദ്യത്തെ മുസ്ലീം വനിതാ അദ്ധ്യാപികയായി അവർ പരക്കെ കണക്കാക്കപ്പെടുന്നു.[1]

Fatima Sheikh
ജനനം(1831-01-09)9 ജനുവരി 1831[1]
തൊഴിൽSocial reformer, teacher
അറിയപ്പെടുന്നത്India’s First Muslim Woman Teacher
ബന്ധുക്കൾMian Usman Sheikh (Brother)

ജീവചരിത്രം

തിരുത്തുക

ഫാത്തിമ ഷെയ്ഖ് മിയാൻ ഉസ്മാൻ ഷെയ്ഖിന്റെ സഹോദരിയായിരുന്നു. അദ്ദേഹത്തിന്റെ വീട്ടിൽ ജ്യോതിറാവുവും സാവിത്രിഭായ് ഫുലെയും വീട്ടിൽ താമസമാക്കി. ആധുനിക ഇന്ത്യയിലെ ആദ്യത്തെ മുസ്ലീം വനിതാ അധ്യാപകരിൽ ഒരാളായ അവർ ഫൂൾസ് സ്കൂളിൽ ബഹുജൻ കുട്ടികളെ പഠിപ്പിക്കാൻ തുടങ്ങി. ഫാത്തിമ ഷെയ്ഖിനൊപ്പം ജ്യോതിറാവുവും സാവിത്രിഭായ് ഫൂലെയും അധഃസ്ഥിത സമൂഹങ്ങൾക്കിടയിൽ വിദ്യാഭ്യാസം വ്യാപിപ്പിക്കുന്നതിന്റെ ചുമതല ഏറ്റെടുത്തു.

അമേരിക്കൻ മിഷനറിയായ സിന്തിയ ഫരാർ നടത്തുന്ന ഒരു അധ്യാപക പരിശീലന സ്ഥാപനത്തിൽ ഇരുവരും ചേർന്നിരിക്കുമ്പോഴാണ് ഷെയ്ഖ് സാവിത്രിഭായ് ഫൂലെയെ കണ്ടുമുട്ടുന്നത്. [4] ഫൂലെ ദമ്പതിമാർ സ്ഥാപിച്ച അഞ്ച് സ്കൂളുകളിലും അവർ പഠിപ്പിച്ചു. എല്ലാ മതത്തിലും ജാതിയിലും പെട്ട കുട്ടികളെ അവർ പഠിപ്പിച്ചു. 1851-ൽ മുംബൈയിൽ (അന്നത്തെ ബോംബെ) രണ്ട് സ്കൂളുകൾ സ്ഥാപിക്കുന്നതിൽ ഷെയ്ഖ് പങ്കെടുത്തു.[5]

ജനപ്രിയ സംസ്കാരത്തിൽ

തിരുത്തുക

2022 ജനുവരി 9-ന്, അവരുടെ 191-ാം ജന്മദിനത്തിൽ ഗൂഗിൾ ഒരു ഡൂഡിൽ നൽകി ഫാത്തിമ ഷെയ്ഖിനെ ആദരിച്ചു.[1]

  1. 1.0 1.1 1.2 "Fatima Sheikh's 191st Birthday". Google (in ഇംഗ്ലീഷ്). Retrieved 9 January 2022.
  2. Susie J. Tharu; K. Lalita (1991). Women Writing in India: 600 B.C. to the early twentieth century. Feminist Press at CUNY. p. 162. ISBN 978-1-55861-027-9.
  3. Madhu Prasad (2019). "A strategy for exclusion". Elementary Education in India: Policy Shifts, Issues and Challenges. ISBN 9781000586954.
  4. Grey, Mary (2016). "Opposition to Untouchability: Gandhi and Ambedkar". A Cry for Dignity: Religion, Violence and the Struggle of Dalit Women in India. Taylor & Francis. p. 118. ISBN 9781315478401. Retrieved February 17, 2021.
  5. Tschurenev, Jana (2019). "Civil Society, Government, and Educational Institution-Building, Bombay Presidency, 1819-1882". Empire, Civil Society, and the Beginnings of Colonial Education in India. Cambridge University Press. p. 276. ISBN 9781108656269. Retrieved February 17, 2021.

പുറംകണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=ഫാത്തിമ_ഷെയ്ഖ്&oldid=3995686" എന്ന താളിൽനിന്ന് ശേഖരിച്ചത്