ഫഹ്‌മി ഹുവൈദി

(ഫഹ്മി ഹുവൈദി എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

അറബ് ലോകത്തെ പ്രമുഖ പത്രപ്രവർത്തകനും[1] കോളമിസ്റ്റുമാണ്‌ ഈജിപ്തുകാരനായ ഫഹ്‌മി ഹുവൈദി(അറബിക്:فهمي هويدي).[2] സമകാലിക ഇസ്‌ലാമിക ചിന്ത,അറബ്-മുസ്‌ലിം ലോകത്തെ പ്രശ്നങ്ങൾ എന്നീ വിഷയങ്ങളിൽ പ്രത്യേക ശ്രദ്ധകേന്ദ്രീകരിച്ചുകൊണ്ടുള്ളതാണ്‌ ഫഹ്‌മി ഹുവൈദിയുടെ രചനകൾ.[2] ഇപ്പോൾ ശുറൂഖ് പത്രത്തിൽ ജോലിചെയ്യുന്നു.[3]

ജീവിതരേഖ തിരുത്തുക

1937-ൽ ജനനം. പിതാവ് അബ്ദുറസാഖ് ഹുവൈദി ഇഖ്‌വാനുൽ മുസ്‌ലിമൂന്റെ സ്ഥാപക നേതാക്കളിൽ ഒരാളായിരുന്നു. കൈറോ യൂനിവേഴ്സിറ്റിയിൽ നിന്ന് നിയമത്തിൽ ബിരുദമെടുത്ത ഫഹ്‌മി ഹുവൈദി 52 വർഷമായി പത്രപ്രവർത്തന രംഗത്തുണ്ട്.[3] ഹുവൈദിയുടെ പ്രതിവാര ലേഖനം ഒരേസമയം എട്ട് അറബ് രാജ്യങ്ങളിലും അൽ-ജസീറ നെറ്റിലും പ്രസിദ്ധീകരിച്ചു വരുന്നു. പ്രതിദിന കോളം ഒരേ സമയം നാലു അറബ് രാജ്യങ്ങളിലെ വായനക്കാരിലെത്തുന്നു.[3] 1979 ലെ ഇറാൻ വിപ്ലവത്തിനു ശേഷം ആ രാജ്യം സന്ദർശിക്കുന്ന ആദ്യ അറബ് പത്രപ്രവർത്തകനാണ്‌ ഫഹ്‌മി ഹുവൈദി. [4]

പത്രപ്രവർത്തന ജീവിതം തിരുത്തുക

ഇഖ്‌വാനുൽ മുസ്‌ലിമൂന്റെ പ്രസിദ്ധീകരണമായ 'അദ്ദ‌അവ' യിൽ കാർട്ടൂണുകൾ വരച്ചുകൊണ്ടാണ്‌ ഫഹ്‌മി ഹുവൈദി പത്രപ്രവർത്തന രംഗത്തേക്ക് പ്രവേശിക്കുന്നത്.[4] 1960 കളുടെ ഒടുവിലാണ്‌ ഫഹ്‌മി ഹുവൈദി അൽ അഹ്‌റാം പത്രത്തിൽ ചേരുന്നത്. 1979 ൽ കുവൈറ്റിലെ അൽ-അറബ് പത്രത്തിന്റെ മാനാജിംഗ് എഡിറ്ററായി.[4]

ഗ്രന്ഥങ്ങൾ തിരുത്തുക

  • ദ ഖുർ‌ആൻ ആൻഡ് ദ സുൽത്താൻ [2]
  • ഇറാൻ ഫ്രം ഇൻസൈഡ്
  • താലിബാൻ:ഗോഡ് സോൾജിയേഴ്സ് ഇൻ ദ റോങ്ങ് ബാറ്റിൽ[2]
  • ഇസ്‌ലാം ഇൻ ചൈന[2]
  • ഫോർ ഇസ്‌ലാം ആൻഡ് ഡെമോക്രസി[2]
  • സിറ്റിസൺ നോട്ട് ദിമ്മീസ്
  • ദ ഡിസ്കോഴ്സ് ഓഫ് സെക്കുലർ മിലിറ്റൻസി ഇൻ ദ ബാലൻസ്

അവലംബം തിരുത്തുക

  1. "കവർസ്റ്റോറി". മാധ്യമം ആഴ്ചപ്പതിപ്പ് ലക്കം 720. 2011 ഡിസംബർ 12. Retrieved 2013 ഏപ്രിൽ 10. {{cite news}}: Check date values in: |accessdate= and |date= (help)
  2. 2.0 2.1 2.2 2.3 2.4 2.5 http://english.aljazeera.net/aboutus/2007/03/2008525185235779114.html
  3. 3.0 3.1 3.2 പ്രബോധനം വാരിക, 2010 ജൂലൈ 17[പ്രവർത്തിക്കാത്ത കണ്ണി]
  4. 4.0 4.1 4.2 "ആർക്കൈവ് പകർപ്പ്". Archived from the original on 2012-11-06. Retrieved 2010-07-26.
"https://ml.wikipedia.org/w/index.php?title=ഫഹ്‌മി_ഹുവൈദി&oldid=3638370" എന്ന താളിൽനിന്ന് ശേഖരിച്ചത്