ഫസൽ അലി
ഇന്ത്യൻ സുപ്രീം കോടതിയിൽ ന്യായാധിപൻ
ഫസൽ അലി എന്ന് പൊതുവെ അറിയപ്പെടുന്ന സയ്യിദ് സർ ഫസൽ അലി (സെപ്റ്റംബർ 19, 1886 - ആഗസ്റ്റ് 22, 1959) ഇന്ത്യൻ സംസ്ഥാനങ്ങളായ ആസ്സാമിന്റെയും[1] ഒഡീഷയുടെയും ഗവർണറായിരുന്നു. ഇന്ത്യയിൽ സംസ്ഥാനങ്ങളെ ഭാഷയുടെ അടിസ്ഥാനത്തിൽ പുനസംഘടിപ്പിക്കാൻ നിയോഗിച്ച കമ്മീഷന്റെ ചെയർമാനായിരുന്നു ഫസൽ അലി. ഇന്ത്യാ ഗവണ്മെന്റ് ഇദ്ദേഹത്തിന് പത്മവിഭൂഷൻ പുരസ്കാരം നൽകി ബഹുമാനിച്ചിട്ടുണ്ട്. സുപ്രിം കോടതിയിൽ ന്യായാധിപനായി സ്വാതന്ത്ര്യത്തിനു മുമ്പും ശേഷവും സേവനമനുഷ്ടിച്ചിട്ടുണ്ട്.[2]
ഫസൽ അലി | |
---|---|
ന്യായാധിപൻ സുപ്രീം കോടതി (ഇന്ത്യ) | |
ഓഫീസിൽ 1951 ഒക്ടോബർ 15 – 1952 മെയ് 30 | |
നിയോഗിച്ചത് | രാഷ്ട്രപതി |
മുഖ്യന്യായാധിപൻ പട്ന ഹൈക്കോടതി | |
ഓഫീസിൽ 1943 ജനുവരി 19 – 1946 ഒക്ടോബർ 14 | |
വ്യക്തിഗത വിവരങ്ങൾ | |
മാതാപിതാക്കൾ | സയ്യിദ് നാസർ അലി (father) കുബ്റ ബീഗം(Mother) |