ഇങ്ങനെ പഴയതു, പുതിയതു എന്നു പറഞ്ഞ് സബ് പേജുകള്‍ ഉണ്ടാക്കുന്നതിന്റെ ആവശ്യകത മനസ്സിലാകുന്നില്ല.

പഴയ വാര്‍ത്ത ഒഴിവാക്കി പുതിയതു കയറ്റിയാല്‍ പോരേ. എന്തിനാണുതു പഴയ എന്ന സബ് താളില്‍ ആക്കിഉന്നതു. പഴയതിന്റെ നീള്‍ലം കൂടിയാല്‍ ഇനി പഴയ/1 എന്നു പറഞ്ഞു അടുത്ത സബ് പേജ് വരുമോ.

വിക്കിയിലെ പ്രധാനതാളില്‍ ഉപയോഗിക്കുന്ന ഫലകങ്ങള്‍ പുതുക്കുന്നതും മറ്റും കൂടുതല്‍ കൂടുതല്‍ സങ്കീര്‍ണ്ണമായി വരികയാണു. അല്ലെങ്കില്‍ ആ വിധത്തിലാണു ഇപ്പോല്‍ കൈകാര്യം ചെയ്യുന്നതു.

മുന്‍പ് ഫലകം:തെരഞ്ഞെടുത്ത ലേഖനം ആണു തിരുത്തി കൊണ്ടിരിക്കുന്നതെങ്കില്‍ ഇപ്പോല്‍ വിക്കിപീഡിയ:തെരഞ്ഞെടുത്ത ലേഖനം/1, 2,3 ... ഇങ്ങനെ പോവുകയാണു. ഇതിന്റെ പിന്നിലുള്ള ലോജിക്ക് എന്താണു. ഏന്താവശ്യത്തിനാണു ഇങ്ങനെ 1,2,3 ... താളുകള്‍? എന്തിനാണു വിക്കിപീഡിയ നാമമേഖലയില്‍?

ഇതൊക്കെ മുന്‍പുള്ളതു പോലെ ഫലകത്തിലായാല്‍ എന്താണു പ്രശ്നം? ഒന്നു രണ്ടു സ്ഥലത്തു ഈ ചോദ്യം ചോദിച്ചിട്ടു മറുപടി കിട്ടിയിട്ടില്ല. --Shiju Alex|ഷിജു അലക്സ് 05:02, 12 ഓഗസ്റ്റ്‌ 2008 (UTC)‍

ഇത് ഒരു ആര്‍ക്കൈവ് എന്ന അര്‍ത്ഥത്തിലാണ്‌ ഉണ്ടാക്കിയത്. വിക്കിയുടെ നാഴികക്കല്ലുകള്‍ പില്‍ക്കാലത്ത് അറിയണം എന്നുണ്ടെങ്കില്‍ ഈ ആര്‍ക്കൈവ് പേജ് ആവശ്യം വരും എന്നാണ്‌ എന്റെ അഭിപ്രായം. അല്ലെങ്കില്‍ ഇതിന്റെ മൂലത്താളിന്റെ നാള്വഴി തപ്പി നടക്കേണ്ടി വരും. തെരഞ്ഞെടൂത്ത ലേഖനം 1,2,3 എന്ന രീതിയില്‍ ഉണ്ടാക്കിയിരിക്കുന്നത് ഒന്നിലധികം തെരഞ്ഞെടുത്ത ലേഖനങ്ങള്‍ പ്രധാനതാളില്‍ കാണിക്കുക എന്ന ഉദ്ദേശ്ത്തിലാണ്‌. വിക്കിപീഡിയ നാമമേഖലയുടെ കാര്യത്തില്‍ ചര്‍ച്ച ചെയ്യാവുന്നതാണ്‌. --Vssun 11:47, 12 ഓഗസ്റ്റ്‌ 2008 (UTC)
"വിക്കിവാർത്തകൾ/പഴയത്" താളിലേക്ക് മടങ്ങുക.