ഫലകത്തിന്റെ സംവാദം:മലയാളം യുണീകോഡ് പട്ടിക

Latest comment: 14 വർഷം മുമ്പ് by Shijualex

0 ശരിയാക്കിയ അജ്ഞലി രചന ഫോണ്ടുകൾ ഒന്നുമില്ലേ? --Vssun (സുനിൽ) 09:41, 28 ജൂൺ 2010 (UTC)Reply

ചോദ്യം മനസ്സിലായില്ല--Naveen Sankar 10:00, 28 ജൂൺ 2010 (UTC)Reply

പുതിയ അഞ്ജലിയിൽ 0 ശരിയാണല്ലോ. --ഷിജു അലക്സ് 10:53, 28 ജൂൺ 2010 (UTC)Reply

എനിക്കീ ഫലകത്തിലെ മലയാളം 0, വളച്ചുമുട്ടിച്ച ചൂണ്ടക്കൊളുത്തുപോലെത്തന്നെയാണ് കാണുന്നത് നവീൻ. അതുകൊണ്ട് ചോദിച്ചതാ. ഞാൻ പുതിയ അഞ്ജലിയാണ് വിൻഡോസിൽ ഉപയോഗിക്കുന്നത് എന്നാണ് കരുതിയത്. നോക്കി അപ്ഡേറ്റ് ചെയ്യാം. --Vssun (സുനിൽ) 16:08, 28 ജൂൺ 2010 (UTC)Reply

ഫോണ്ടിൽ വന്നിട്ടുള്ള ഈ പിശക് ഗുരുതരമായി മാറാൻ സാധ്യത: ഭിന്നസംഖ്യയായ "കാൽ"(1/4)-ന്റെ ചിഹ്നം (ഗ്രീക്ക് ചെറിയക്ഷരം സിഗ്മ പോലെയോ വളച്ചുമുട്ടിച്ച ചൂണ്ടക്കൊളുത്തുപോലെയോ തോന്നുന്ന അടയാളം) 'മലയാളം പൂജ്യം' എന്ന രീതിയിൽ ഡി.സി.ബുക്സ് പ്രസിദ്ധീകരിച്ച പുതിയ 'ശ്രീകണ്ഠേശ്വരത്തിന്റെ ശബ്ദതാരാവലി'യിൽ കയറിപ്പറ്റിയിരിക്കുന്നു. മുൻ പ്രസാധകരുമായുള്ള നിയമയുദ്ധത്തിനു ശേഷം ഡി.സി.ബുക്സ് പ്രസിദ്ധീകരിച്ചിരിക്കുന്ന ഈ ശബ്ദതാരാവലി, മലയാളത്തിലെ വലിയ വലിയ പ്രൊഫസർമാരും എഴുത്തുകാരും മറ്റും സൂക്ഷ്മനിരീക്ഷണം നടത്തിയതാണത്രേ (നിരീക്ഷണം മാത്രമല്ല, ധാരാളം കൂട്ടലും കുറയ്ക്കലുമൊക്കെ അവർ നടത്തിയിട്ടുണ്ട്). അവരാരും ഈ "കാൽ" പൂജ്യമായതു കണ്ടില്ലേ എന്തോ. റഫറൻസ് പുസ്തകമാകാൻ വളരെ സാധ്യതയുള്ള അഥവാ ഇപ്പോൾ തന്നെ റഫറൻസ് പുസ്തകമായിക്കഴിഞ്ഞ ഈ പുസ്തകത്തിലെ പൂജ്യം ഇനി എവിടെയൊക്കെ പ്രചരിക്കുമോ ആവോ--Naveen Sankar 04:50, 1 ജൂലൈ 2010 (UTC)Reply

ശ്രീകണ്ഠേശ്വരത്തിന്റെ ശബ്ദതാരാവലിയുടെ മുൻപുള്ള പതിപ്പുകളീൽ ഇതു് എങ്ങനെ ആയിരുന്നു എന്ന് പരിശോധിക്കാമോ?--ഷിജു അലക്സ് 04:58, 1 ജൂലൈ 2010 (UTC)Reply

കോട്ടയം നാഷണൽ ബുക്സ് വിതരണം (distribution) ചെയ്തിരുന്ന മുൻപതിപ്പ് പരിശോധിച്ചു. മുൻപതിപ്പുകളിൽ മലയാള അക്കങ്ങൾ ഉൾക്കൊള്ളിച്ചുകൊണ്ടുള്ള അനുബന്ധം ഇല്ല. ഡി.സി.ബുക്സ് പുതുതായി ചേർത്തതാണ് ഇതും പര്യായപദനിഘണ്ടുവും മറ്റും. എങ്കിലും, നാഷണൽ ബുക്സ് പ്രസിദ്ധീകരിച്ചിരുന്ന പഴയപതിപ്പിൽ ഒരു വാക്കിന്റെ അനേകം അർഥങ്ങൾ/വിവക്ഷകൾ പറയുമ്പോൾ ക്രമസംഖ്യ നൽകാനായി മലയാള അക്കങ്ങളാണ് ഉപയോഗിച്ചിരിക്കുന്നത്. അവയിലെല്ലാം ശരിയായ പൂജ്യം (വട്ടപ്പൂജ്യം) തന്നെയാണ് ഉപയോഗിച്ചിരിക്കുന്നത്. ഡി.സി.ബുക്സിന്റെ ശബ്ദതാരാവലിയിലാണ് പിഴവുപറ്റിയിരിക്കുന്നത്. --Naveen Sankar 04:05, 2 ജൂലൈ 2010 (UTC)Reply

ഇക്കാര്യത്തിൽ നമുക്ക് പ്രത്യേകിച്ച് ഒന്നും ചെയ്യാനില്ലല്ലോ. തെറ്റു് അവർ തിരുത്തണം. 5.1 വേർഷൻ ഫോണ്ടുകൾ ഉപയോഗിക്കുന്നവർക്ക് വട്ടപൂജ്യം തന്നെ കാണും. വിക്കിയിലെ എല്ലാവരും 5.1 വേർഷൻ ഫോണ്ടുകൾ തന്നെയാണല്ലോ ഉപയോഗിക്കുന്നത്. 5.1 വേർഷൻ ഉപയോഗിക്കാതെ ഇപ്പോ വിക്കി വായിക്കാൻ പറ്റുകയും ഇല്ലല്ലോ. --ഷിജു അലക്സ് 06:12, 3 ജൂലൈ 2010 (UTC)Reply
"മലയാളം യുണീകോഡ് പട്ടിക" താളിലേക്ക് മടങ്ങുക.