ഫലകത്തിന്റെ സംവാദം:കേരളത്തിലെ ലോക്‌സഭാമണ്ഡലങ്ങൾ

Latest comment: 15 വർഷം മുമ്പ് by Lee2008

ശരിയാകുന്നതു് എങ്ങനെയാണെന്നു് വിശദീകരിച്ചാല്‍ കൊള്ളാം. എന്നീട്ടു ബാക്കി തലക്കെട്ടു മാറ്റാം. ലോക്‌സഭ മണ്ഡല്‍ എന്നെഴുതാന്‍ ഉപദേശിക്കരുതു്. ഇതു ഹിന്ദി വിക്കിപീഡിയ അല്ല.--Shiju Alex|ഷിജു അലക്സ് 18:00, 27 ഫെബ്രുവരി 2009 (UTC)Reply

തെളിവ് കാണിച്ച് തരുക. ഇത് നോക്കുക-- ലീ 2©©8 /††← 18:04, 27 ഫെബ്രുവരി 2009 (UTC)Reply

ലോക്‌സഭയെ ലോകസഭയെന്നു മലയാളീകരിക്കുന്നത് ശരിയല്ലെന്നാണെന്റെ തോന്നല്‍. ലോക്സഭയെ ലോകസഭയെന്നാക്കുമ്പോള്‍ അര്‍ത്ഥം തന്നെ മാറിപ്പോകുന്നില്ലേ?. മന്‍‌ജിത് കൈനി 18:05, 27 ഫെബ്രുവരി 2009 (UTC)Reply

അപ്പോ ലോക്‌സഭ എന്നാണു എഴുതേണ്ടത്. അല്ലാതെ കയുടെ അടിയിലല്ല സ (ക്സ) വരേണ്ടതു്. ഗൂഗിള്‍ റിസല്‍റ്റിലൊന്നും കാര്യമില്ല. ഗൂഗിള്‍ കയുടെയും സയുടെയും ഇടയില്‍ കിടക്കുന്ന നോണ്‍ ജോയിനര്‍ കളയും. റിസല്‍റ്റില്‍ ക്ലീക്ക് ചെയ്ത് പോയാല്‍ കാണുന്ന താളില്‍ എങ്ങനാണെന്നു നോക്കിക്കേ. ലോക്സ എന്നെഴുതുന്നതു് എന്തായാലും തെറ്റാണു`. ഒരു തെറ്റു് ഗൂഗിള്‍ 1000 തവണ ആവര്‍ത്തിച്ചാല്‍ അതു സ്റ്റാന്‍ഡേര്‍ഡാകുമോ? --Shiju Alex|ഷിജു അലക്സ് 18:11, 27 ഫെബ്രുവരി 2009 (UTC)Reply

റെന്‍ഡറിങ്ങിനെപ്പറ്റിയുള്ള അജ്ഞത ക്ഷമിക്കുക. ഒരു തലക്കെട്ടിലും കയുടെ അടിയില്‍ സ കാണുന്നില്ല. ഷിജു മാറ്റിയ തലക്കെട്ടുകളെല്ലാം ലോകസഭയെന്നും ലീ മാറ്റിയതെല്ലാം ലോക്സഭയെന്നുമാണ്‌ കാണുന്നത്. "അല്ലാതെ കയുടെ അടിയിലല്ല സ (ക്സ) വരേണ്ടതു്" എന്നു പറഞ്ഞിരിക്കുന്നിടത്തും സ കായുടെ അടിയിലല്ല. അപ്പോള്‍ എന്റെ മലയാളം റെന്‍ഡറിങ്ങ് തെറ്റാണോ? ഹമ്മേ, മുടിഞ്ഞ മലയാളം തന്നെ. മന്‍‌ജിത് കൈനി 21:16, 27 ഫെബ്രുവരി 2009 (UTC)Reply
മഞ്ജിതിന്റെ മലയാളം റെന്‍ഡറിങ് തെറ്റാണെന്നു തോന്നുന്നു. (ഞങ്ങളെയെല്ലാം മലയാളം ശരിക്ക് കാണിക്കാന്‍ പഠിപ്പിച്ച ആശാന്‌ എന്തു പറ്റി?? :)). കയുടെ അടിയില്‍ സ വരുന്നത്കൊണ്ട് ഉച്ചാരണം ശരി തന്നെയാണല്ലോ..--Vssun 22:40, 27 ഫെബ്രുവരി 2009 (UTC)Reply
ഷിജൂ ക്‌സ തന്നെയാണ് ക്സ അറിയില്ലെങ്കില്‍ മിണ്ടാതിരുന്നുകൂടെ. ലോക്‌സഭയുടെ മലയാളം ലോകസഭയാണെങ്കില്‍ രാജ്യസഭ രാജാവിന്റെ സഭയെന്ന് മലയാളീകരിക്കാം. മലയാള ഭാഷക്ക് കൂടുതല്‍ (വിചിത്രമായ) വാക്കുകള്‍ സംഭാവന ചെയ്യുകയല്ല വിക്കിപീഡിയയുടെ പണി ഷിജു ഇത് ഓര്‍ത്താല്‍ നല്ലത് -- ലീ 2©©8 /††← 03:31, 28 ഫെബ്രുവരി 2009 (UTC)Reply

ഇല്ലാതാകുന്ന മണ്ഡലങ്ങള്‍

തിരുത്തുക

ഈ തെരഞ്ഞെടുപ്പ് മുതല്‍ ഇല്ലാതാകുന്ന മണ്ഡലങ്ങളെയും(ഉദാ: മഞ്ചേരി,ഒറ്റപ്പാലം, അടൂര്‍‍,ചിറയന്‍കീഴ്) ഇവിടെ ഉള്‍പ്പെടുത്താമല്ലോ അല്ലേ? അതുപോലെ അവക്ക് ലേഖനങ്ങളും വേണ്ടെ? --Anoopan| അനൂപന്‍ 18:38, 23 മാര്‍ച്ച് 2009 (UTC)

"കേരളത്തിലെ ലോക്‌സഭാമണ്ഡലങ്ങൾ" താളിലേക്ക് മടങ്ങുക.