ഫലകത്തിന്റെ സംവാദം:കേരളത്തിലെ ആദിവാസിവാദ്യങ്ങൾ

രണ്ട് സംശയങ്ങള്‍

  1. ആദിവാസി വാദ്യങ്ങള്‍ എന്നതല്ലേ ശരി?
  2. എന്ത് അടിസ്ഥാനത്തിലാണ്‌ ഒരു വാദ്യം ആദിവാസി വാദ്യം ആണോ അല്ലയോ എന്ന് തീരുമാനിക്കുന്നത്. ആദിവാസി വര്‍ഗ്ഗങ്ങളില്‍ നിന്നും ഉത്ഭവിച്ചു വന്നവയെയാണോ? ആണെങ്കില്‍ പറയെ ഈ ഗണത്തില്‍ പെടുത്താന്‍ പറ്റുമൊ? ഇതല്ല നിഗമനരീതിയെങ്കില്‍ വേറെ എന്താണടിസ്ഥാനം?--അനൂപന്‍ 16:36, 25 ജൂണ്‍ 2008 (UTC)

രണ്ട് ചോദ്യങ്ങള്‍ക്കും എന്റെ പരിമിതമായ അറിവുവച്ച് ഉത്തരം നല്‍കാം. അതിന്‌ ഞാന്‍ ബാധ്യസ്ഥനുമാണ്‌ :)

  1. പിരിച്ച് എഴുതാമോ എന്ന് അറിയില്ല. അതിനാല്‍ ചേര്‍ത്തെഴുതി.
  2. ആദിവാസികള്‍ കൂടുതലായി ഉപയോഗിക്കുന്നതുകൊണ്ടായിരിക്കണം. കൂടാതെ ഇത്തരം വാദ്യങ്ങള്‍ (പറ ഒഴികെ )വേറാരും ഉപയോഗിച്ചിട്ടുള്ളതായി അറിയില്ല. അതുമല്ല എന്റെ കയ്യില്‍ ഉള്ള പുസ്തകത്തില്‍, ഈ ഫലകത്തില്‍ നല്‍കിയിരിക്കുന്ന വാദ്യങ്ങളെല്ലാം ആദിവാസി വിഭാഗങ്ങള്‍ ഉപയോഗിച്ചിരുന്നതോ/ ഉപയോഗിക്കുന്നവയോ ആണ്‌.

പറയെക്കുറിച്ചാണെങ്കില്‍ :-

വേടര്‍ സമുദായക്കാരാണ്‌ ഈ ഉപകരണം കൂടുതലും കൈകാര്യം ചെയ്തിരുന്നത്. ഇവരുടെ ഇടയില്‍ ധാരാളം ആചാരങ്ങളും അനുഷ്ഠാനങ്ങളും നിലനിന്നിരുന്നു. മലദൈവമായ കാലമാടന്‌ കാട്ടുമൃഗങ്ങളെ ബലിയര്‍പ്പിക്കുക പതിവാണ്‌. കാട്ടില്‍ വലിയ ആഘോഷമായി നടത്തുന്ന ഈ ചടങ്ങിന്‌ കൊട്ടും കുരവയും സര്‍വ്വസാധാരണമാണ്‌. അതിനുവേണ്ടി നിര്‍മ്മിക്കപ്പെട്ട ഉപകരണമാണ്‌ 'പറ'. പില്‍ക്കാലത്ത് പറയില്‍ നിന്നും അനേകം ഉപകരണങ്ങള്‍ രൂപം പ്രാപിക്കുകയുണ്ടായി. ഇന്നു കാണുന്ന ചെണ്ട സഹിതം അതില്‍നിന്നും ഉദ്ഭവിച്ചതാണെന്ന് പറയപ്പെടുന്നു. കാട്ടില്‍ ഇന്ന് ഉപേക്ഷിക്കപ്പെട്ട ഈ ഉപകരണം നാട്ടില്‍ പറയര്‍ സമുദായക്കാരുടെ കൈകളില്‍ എത്തി നില്‍ക്കുന്നു. അവരുടെ വിവാഹം, ശവമടക്ക് മുതലായവയ്ക്ക് ഈ വാദ്യമാണ്‌ുപയോഗിക്കുന്നത്. കൂടാതെ കേരളത്തിലെ നാടോടികലകള്‍ക്കും നാടന്‍പാട്ടിനും ഒഴിച്ചുകൂടാന്‍ പറ്റാത്ത ഒരു വാദ്യമായി മാറിയിരിക്കുകയാണ്‌.

"ജോസഫ് വി. ഫര്‍ണാണ്ടസ്"--> "വാദ്യകലാ വിജ്ഞാനീയം" --> Research Centre for World Musical Instruments. Page-->103-104 :)--സുഗീഷ് 18:45, 25 ജൂണ്‍ 2008 (UTC)

ഒന്നാമത്തെ ചോദ്യത്തിന്‌ -> ചേര്‍ത്തെഴുതുന്നതാണ്‌ വ്യാകരണപരമഅയി ശരി..--Vssun 18:50, 25 ജൂണ്‍ 2008 (UTC)
ഫലകത്തിന്റെ തലക്കെട്ടില്‍ കേരളത്തിലെ ആദിവാസിവാദ്യങ്ങള്‍ അല്ലെങ്കില്‍ ദക്ഷിണേന്ത്യയിലെ.. എന്നു ചേര്‍ക്കുന്നത് നന്നായിരിക്കും. --Vssun 18:52, 25 ജൂണ്‍ 2008 (UTC)
പക്ഷേ ഇത് കേരളത്തില്‍ മാത്രമാണ്‌ ഉത്ഭവിക്കുകയും വികസിക്കുകയും ചെയ്തിട്ടുള്ളത് . അതിനാല്‍ "കേരളത്തിലെ ആദിവാസിവാദ്യങ്ങള്‍" എന്ന തലക്കെട്ട് അനുയോജ്യമായിരിക്കും. --സുഗീഷ് 18:55, 25 ജൂണ്‍ 2008 (UTC)
"കേരളത്തിലെ ആദിവാസിവാദ്യങ്ങൾ" താളിലേക്ക് മടങ്ങുക.