ഫറവോ
(ഫറോവാ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
പുരാതന ഈജിപ്തിലെ രാജാവിന്റെ ഭരണകേന്ദ്രമായ രാജകൊട്ടാരമാണ് ഫറവോ. അർത്ഥം മഹത്തായ ഗൃഹം. യഥാർത്ഥത്തിൽ ഈ പദം രാജാവിന്റെ കൊട്ടാരത്തെ സൂചിപ്പിക്കാനായി ഉപയോഗിച്ചിരുന്നതെങ്കിലും കാലക്രമത്തിൽ അത് ഭരണസംവിധാനത്തേയും പിന്നീട് രാജാവിനെ സൂചിപ്പിക്കാനായും ഉപയോഗിച്ചു തുടങ്ങി. ഫറവോ എന്നത് പുരുഷരാജാക്കന്മാരെ മാത്രം പറഞ്ഞിരുന്ന പേരാണ് എങ്കിലും ദുർലഭമായി സ്ത്രീ ഭരണാധികാരികൾക്കും ചേർത്തിരുന്നു. ഹോറസിന്റെ പുനർജ്ജന്മമായി കണക്കാക്കപ്പെട്ടിരുന്നതിലാണ് ആ രാജ്ഞിമാർക്ക് ഫറോ എന്ന് പേർ ചേർത്തത്. [1]
പേരിനു പിന്നിൽ
തിരുത്തുകമഹത്തായ ഗൃഹം എന്ന അർത്ഥം വരുന്ന പേറോ (Per‘o) എന്ന പദത്തിൽ നിന്നാണ് ഫറോ എന്ന പദം രൂപം കൊണ്ടത്.
അവലംബം
തിരുത്തുകപുറത്തേക്കുള്ള കണ്ണികൾ
തിരുത്തുക- ഈജിപ്ഷ്യൻ ഭരണാധികാരികൾ Archived 2009-03-26 at the Wayback Machine.
- Pharaoh of the Exodus ലേഖനം Archived 2007-10-14 at the Wayback Machine.
- ഈജിപ്ഷ്യൻ ഫറവോമാരുടെ താരതമ്യ പഠനം
- തൂതൻഖാമൻ ചിത്രങ്ങൾ Archived 2004-12-21 at the Wayback Machine.
- Egyptian Royal Genealogy Archived 2009-04-07 at the Wayback Machine.
- Digital Egypt for Universities
- ഫറവോമാരുടെ മമ്മികൾ Archived 2009-04-28 at the Wayback Machine. at James M. Deem's Mummy Tombs site.
- ഫറവോമാരെക്കുറിച്ച് ഇതുവരെ ലഭിച്ചിട്ടുള്ള വിവരങ്ങൾ [പ്രവർത്തിക്കാത്ത കണ്ണി]