ഫറോഖ് ഉദ്വാഡിയ

ഇന്ത്യൻ ഡോക്ടർ

ഒരു ഇന്ത്യൻ ഡോക്ടറും എഴുത്തുകാരനും പദ്മഭൂഷൺ പുരസ്കാരം സ്വീകർത്താവുമാണ് ഫറോഖ് ഉദ്വാഡിയ. 1953 ൽ ബോംബെ യൂണിവേഴ്സിറ്റിയിൽ നിന്ന് (എംബിബിഎസ്) മെഡിസിൻ വിഷയത്തിലും മറ്റ് നിരവധി വിഷയങ്ങളിലും ബിരുദം നേടി. 1956 ൽ ബോംബെ സർവകലാശാലയിൽ നിന്ന് എംഡി നേടി (അവിടെ വാലിഡെക്ടോറിയൻ ആയി ബിരുദം നേടി).  ലണ്ടനിലെ ബ്രോംപ്ടൺ ഹോസ്പിറ്റലിലും മിഡിൽസെക്സ് ഹോസ്പിറ്റലിലും വിപുലമായ പരിശീലനം പൂർത്തിയാക്കിയ അദ്ദേഹം പ്രൊഫസർ ജോൺ ക്രോഫ്റ്റന്റെ യൂണിറ്റിലെ സിറ്റി ഹോസ്പിറ്റലിലെയും എഡിൻബർഗിലെ നോർത്തേൺ ജനറൽ ഹോസ്പിറ്റലിലെയും ഹൗസ് സ്റ്റാഫിലായിരുന്നു. നാഷണൽ അക്കാദമി ഓഫ് മെഡിക്കൽ സയൻസസിന്റെ തിരഞ്ഞെടുക്കപ്പെട്ട ഫെലോ ആണ്. [1] എംഡി പരീക്ഷയിൽ പ്രിൻസ് ഓഫ് വെയിൽസ് സ്വർണ്ണ മെഡലും ഡോ. ​​സി എസ് പട്ടേൽ സ്വർണ്ണ മെഡലും നേടിയിട്ടുണ്ട്. FRCP, ഫിസിഷ്യൻസ് റോയൽ കോളജ് ഫെലോ, എഡിൻബറോ, 1969-ൽ, 38 വയസ്സിൽ തിരഞ്ഞെടുക്കപ്പെട്ടു - ഇതു ലഭിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ ഇന്ത്യക്കാരനാണ്. കൂടാതെ FRCP (London), FAMS, Master FCCP, FACP, D. Sc (Hon) ബിരുദങ്ങളും നേടിയിട്ടുണ്ട്. ഇപ്പോൾ അദ്ദേഹം മുംബൈ ബ്രീച്ച് കാൻഡി അശുപത്രിയിൽ ജോലി ചെയ്യുന്നു.[2]

  1. "List of Fellows — NAMS" (PDF). National Academy of Medical Sciences. 2016. Retrieved 19 March 2016.
  2. https://www.breachcandyhospital.org/index.php/physician-intensivist1/dr-farokh-e-udwadia

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=ഫറോഖ്_ഉദ്വാഡിയ&oldid=4100265" എന്ന താളിൽനിന്ന് ശേഖരിച്ചത്