ഫയർവാൾ

(ഫയർ‌വോൾ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

സുരക്ഷാ മാനദണ്ഡങ്ങളെ അതിലംഘിച്ച്‌ കൊണ്ട്‌ കമ്പ്യൂട്ടർ‍ നെറ്റ്‌വർക്കിലേക്ക്‌ അതിക്രമിച്ചു കയറുന്ന പ്രോഗ്രാമുകളേ തടയുന്നതിനുള്ള സോഫ്റ്റ്‌വെയറിനെയോ ഹാർഡ്‌വെയറിനേയൊ പറയുന്ന പേരാണ്‌ ഫയർവാൾ. ഇതിനെ ബി.പി.ഡി (B.P.D:Border Protection Device ) എന്നും വിളിക്കുന്നു. ഫയർവാൾ ഇന്റർനെറ്റിനേയും ഇന്റ്രാനെറ്റിനേയും ഒരു പോലെ സുരക്ഷിതമാക്കുന്നു. വ്യത്യസ്ത സുരക്ഷാ മാനദണ്ഡങ്ങളുള്ള വിവിധ നെറ്റ്‌വർക്കുകൾ തമ്മിൽ നിയന്ത്രിതമായ ആശയവിനിമയം സാദ്ധ്യമാക്കുക എന്നതാണ്‌ ഫയർവാളിന്റെ പ്രധാന ദൌത്യം. ഫയർവാൾ ഉചിതമായ രീതിയിൽ കൈകാര്യം ചെയ്യുക എന്നത്‌ സാങ്കേതിക ജ്ഞാനം ആവശ്യമുള്ള ഒന്നാണ്‌ വിവിധ തരത്തിലുള്ള ഫയർവാൾ സാങ്കേതികതകൾ ഇന്നുണ്ട്.

  1. പാക്കറ്റ് ഫിൽറ്റർ:
ഫയർ വാൾ നെറ്റ്വർക്കുകൾക്ക് ഇടയിൽ പ്രവർത്തിക്കുന്നു
An example of a user interface for a firewall (Gufw)

ചരിത്രം

തിരുത്തുക

1980 കളിൽ നടന്ന സുരക്ഷാതകർച്ചകളിൽ നിന്നാണ്‌ ഫയർവാൾ എന്ന ആശയം ഉദയം ചെയ്യുന്നത്‌. അന്ന് ഇന്റർനെറ്റ്‌ എന്നത്‌ ഇന്നത്തെ പോലെ ആഗോള തലത്തിൽ ശക്തമല്ലായിരുന്നു. 1988-ൽ കാലിഫോർണിയയിലെ നാസ Ames Research Centerലെ ഒരു ജോലിക്കാരൻ തന്റെ സഹപ്രവർത്തകർക്ക്‌ കമ്പ്യൂട്ടറിനെ ബാധിച്ച കമ്പ്യൂട്ടർ വൈറസിനെ കുറിച്ച്‌ ഒരു ഇമെയിൽ സന്ദേശം അയച്ചു. മോറിസ്‌ വേം എന്നറിയപ്പെട്ട ആ കമ്പ്യൂട്ടർ വൈറസ്‌ പലരുടെയും കമ്പ്യൂട്ടർ ശൃംഖലകളേയും താറുമാറാക്കി. അതോടെ ഇന്റർനെറ്റ്‌ ലോകം ഭാവിയിൽ ഉണ്ടായേക്കാവുന്ന ഇത്തരം ആക്രമണങ്ങൾക്കെതിരിൽ ജാഗരൂകരായി. സുരക്ഷിതമായ നെറ്റ്‌വർക്കിന്‌ സഹായകമായ ഫയർവാൾ എന്ന സോഫ്റ്റ്‌വെയർ സങ്കൽപം അങ്ങനെ ഉയർന്നുവന്നു. ഇന്ന്‌ ഒട്ടനവധി ഫയർവാൾ പ്രോഗ്രാമുകൾ സൗജന്യമായും അല്ലാതെയും ലഭ്യമാണ്‌.

ഇതും കാണുക

തിരുത്തുക

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=ഫയർവാൾ&oldid=3990366" എന്ന താളിൽനിന്ന് ശേഖരിച്ചത്