ഫയർമാൻ
അഗ്നിബാധയെ ചെറുക്കുന്നതിനായി പരിശീലനം സിദ്ധിച്ച രക്ഷാപ്രവർത്തകനാണ് ഫയർമാൻ. അഗ്നിബാധയിൽ നിന്നുള്ള രക്ഷാപ്രവർത്തനാമാണ് ഫയർമാൻറെ പ്രധാന ചുമതലയെങ്കിലും ഏതുതരത്തിലുള്ള അപകട സാഹചര്യങ്ങളിലും ദുരന്തമുഖങ്ങളിലും രക്ഷാപ്രവർത്തനം നടത്തുക എന്നതും ഫയർമാൻറെ കടമയാണ്. ഗ്രാമ-നഗര വ്യത്യാസമില്ലാതെ ലോകത്ത് എല്ലായിടത്തും ഫയർമാൻറെ സേവനം ആവശ്യമാണ്. മിക്ക രാജ്യങ്ങളിലും സർക്കാർ സംവിധാനത്തിൻറെ ഭാഗമായുള്ള വകുപ്പിന് കീഴിലാണ് ഫയർമാൻ പ്രവർത്തിക്കുന്നത്. ചില രാജ്യങ്ങളിൽ സന്നദ്ധസേവകരായുള്ള ഫയർമാൻമാരുമുണ്ട്.
തൊഴിൽ / ജോലി | |
---|---|
പ്രവൃത്തന മേഖല | Rescue, fire protection, civil service, public service, public safety, |