ഫത്ഹുല്ല ഗുലൻ
ഇരുപത്തൊന്നാം നൂറ്റാണ്ടിലെ പ്രമുഖരായ മുസ്‍ലിം ബുദ്ധിജീവികളിലൊരാളാണ് മുഹമ്മദ് ഫത്ഹുല്ല ഗുലൻ. മതം, രാഷ്ട്രീയം, സാമൂഹ്യശാസ്ത്രം, വിദ്യാഭ്യാസം തുടങ്ങി നിരവധി മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച ഇദ്ദേഹം ഒട്ടനവധി ഗ്രന്ഥങ്ങളുടെ രചയിതാവുമാണ്. ഇസ്ലാമികപണ്ഡിതനായ ഗ്യുലാൻ അമേരിക്കയിലെ പെൻസിൽവാനിയയിൽ പ്രവാസ ജീവിതം നയിച്ചുവരുന്നു.[3] 2013 വരെ സജീവരാഷ്ട്രീയത്തിലുണ്ടായിരുന്ന ഗ്യുലാന്റെ പാർട്ടിയ്ക്ക് അഴിമതി ആരോപണങ്ങളെ നേരിടേണ്ടിവന്നതിനാൽ ഭരണത്തിൽ നിന്നു മാറി നിൽക്കേണ്ടി വന്നു.[4]തുർക്കിയിലുണ്ടായ സൈനിക അട്ടിമറിശ്രമങ്ങൾക്കു പിന്നിൽ ഗ്യുലാൻ ആണെന്നു ആരോപിക്കപ്പെട്ടിരുന്നു.[5].
പ്രമാണം:പ്രമാണം:Fetullahgulen.png | |
കാലഘട്ടം | ആധുനികകാലം |
---|---|
പ്രദേശം | ഇസ്ലാമിക തത്ത്വചിന്ത |
മതം | സുന്നി ഇസ്ലാം |
ചിന്താധാര | ഹനഫി[1] |
പ്രധാന താത്പര്യങ്ങൾ | Orthodox Islamic thought, Islamic conservatism, education, interfaith dialogue among the People of the Book, Sufism |
ശ്രദ്ധേയമായ ആശയങ്ങൾ | ഗുലൽ പ്രസ്ഥാനം |
സ്വാധീനിച്ചവർ |
1941 ഏപ്രിൽ 27ന് തുർക്കിയിൽ ജനിച്ചു. വിദ്യാഭ്യാസം പൂർത്തിയാക്കിയ ശേഷം തുർക്കിയിലെ മത-സാമൂഹ്യ-രാഷ്ട്രീയ രംഗങ്ങളിലെ സജീവ സാന്നിധ്യമായിരുന്നു. 1999മുതൽ അമേരിക്കയിലെ പെൻസിൽവാനിയയിൽ സ്വയം പ്രഖ്യാപിത പ്രവാസജീവിതം ആരംഭിച്ചതോടെ അന്തർദേശീയ തലത്തിൽ പ്രസിദ്ധി നേടി. അറുപതിലധികം ബ്രഹദ് ഗ്രന്ഥങ്ങളുടെ രചയിതാവായ ഇദ്ദേഹം [6] ഇക്കാലയളവിനുള്ളിൽ തന്നെ ഒട്ടേറെ വിവാദങ്ങളിലും നിറഞ്ഞുനിന്നു. ഇദ്ദേഹം നേതൃത്വം നൽകുന്ന ഹിസ്മെത്ത് പ്രസ്ഥാനം തുർക്കിയിലെ ജുഡീഷ്യറി ഉൾപ്പെടെയുള്ള അധികാര കേന്ദ്രങ്ങളിൽ വൻ സ്വാധീനമുള്ളതാണെന്ന് ഗണിക്കപ്പെടുന്നു.
ഇന്ത്യയുൾപ്പെടെ ഒട്ടേറെ രാഷ്ട്രങ്ങളിൽ ഇദ്ദേഹത്തിൻറെ നേതൃത്വത്തിൽ നടന്നുവരുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾ അക്കാദമിക നിലവാരത്തിനു പേരെടുത്തവയാണ്. ഒട്ടേറെ പുരസ്കാരങ്ങളും ഫത്ഹുല്ല ഗുലൻ കരസ്ഥമാക്കിയിട്ടുണ്ട്.
അവലംബം
തിരുത്തുക- ↑ Erol Nazim Gulay, The Theological thought of Fethullah Gulen: Reconciling Science and Islam (St. Antony's College Oxford University May 2007). p. 57
- ↑ 2.0 2.1 Erol Nazim Gulay, The Theological thought of Fethullah Gulen: Reconciling Science and Islam (St. Antony's College Oxford University May 2007). p. 56 (http://users.ox.ac.uk/~metheses/GulayThesis.pdf)
- ↑ Bilefsky, Dan; Arsu, Sebnem (2012-04-24). "Turkey Feels Sway of Fethullah Gulen, a Reclusive Cleric". The New York Times. ISSN 0362-4331. Retrieved 2016-03-08.
- ↑ "Profile: Fethullah Gulen's Hizmet movement". BBC News. 18 December 2013. Retrieved 31 December 2013.
- ↑ "Turkey demands extradition of cleric Fethullah Gulen from U.S.". USA Today. 19 July 2016.
- ↑ "Fethullah Gülen's Official Web Site - Fethullah Gülen in Short". Archived from the original on 2014-09-15. Retrieved 2014-05-23.