ഫഖ്റുന്നിസ
പതിനൊന്ന്-പന്ത്രണ്ട് നൂറ്റാണ്ടുകളിലായി ജീവിച്ചിരുന്ന ഹദീഥ് പണ്ഡിതയായിരുന്നു ഫഖ്റുന്നിസ ശുഹ്ദ ഉമ്മു മുഹമ്മദ് അൽ ബഗ്ദാദിയ (മരണം: 1112). മതപണ്ഡിത, കയ്യെഴുത്ത് വിദഗ്ദ, ഇറാഖിലെ പ്രമുഖ മുഹദ്ദിഥ് എന്നിങ്ങനെ അവർ അറിയപ്പെട്ടു വന്നു[1].
ഫഖ്റുന്നിസ ശുഹ്ദ ഉമ്മു മുഹമ്മദ് അൽ ബഗ്ദാദിയ | |
---|---|
മതം | ഇസ്ലാം |
Personal | |
ജനനം | ഫഖ്റുന്നിസ ദിനാവർ |
മരണം | 1112 ബഗ്ദാദ് |
Senior posting | |
Title | ശൈഖ |
ജീവിതരേഖ
തിരുത്തുകപതിനൊന്നാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ ഇറാനിലെ ദിനാവർ നഗരത്തിൽ ഫഖ്റുന്നിസ ജനിച്ചു[1][2]. അബൂനാസർ അഹ്‌മദ് ഇബ്ൻ അൽ ഫറജ് അൽ ദിനവാരിയായിരുന്നു പിതാവ്. ഹദീഥ് പഠനത്തിൽ തത്പരനായിരുന്ന പിതാവ് ഫഖ്റുന്നിസക്ക് ഹദീഥിൽ മികച്ച വിദ്യാഭ്യാസം ഉറപ്പ് വരുത്തിവന്നു[2]. അക്കാലത്തെ മികച്ച അധ്യാപകരുടെ കീഴിലായിരുന്നു അവരുടെ പഠനങ്ങൾ.
അവലംബം
തിരുത്തുക- ↑ 1.0 1.1 Nadwi, Mohammad Akram (2007). Al Muhaddithat: the women scholars in Islam. London: Interface Publishers. p. 55.
- ↑ 2.0 2.1 Siddiqi, Muhammad Zubayr (1993). "Hadith Literature Its origin, development and special features: Women Scholars of Hadith". The Islamic Texts Society Cambridge: 117–123. Retrieved 23 February 2015.