പറഞ്ഞ കാര്യം തന്നെ മറ്റുവാക്കുകളിൽ ആവർത്തിക്കപ്പെടുന്നതുമൂലമുണ്ടാകുന്ന വാക്യദോഷമാണ് പൗനരുക്ത്യം. 'പുനരുക്തി' എന്ന വാക്കിനർഥം 'വീണ്ടും പറച്ചിൽ' എന്നാണ്. അതു ദോഷമാകുമ്പോൾ 'പുനരുക്തിദോഷം' അഥവാ 'പൗനരുക്ത്യം' എന്നു പറയുന്നു.

ഉദാഹരണങ്ങൾ:

നടുമധ്യം, അർധപകുതി, ധൂളിപ്പൊടി, അഷ്ടചൂർണപ്പൊടി, സുകുമാരഘൃതം നെയ്യ്, സ്വയം ആത്മഹത്യ ചെയ്തു, അറിയാനുള്ള ജിജ്ഞാസ, വിജയാശംസ നേരുക, ഗേറ്റുവാതിൽ, പോസ്റ്റുതൂണ്, ലൈറ്റുവെട്ടം, ഡബിൾകോട്ടുകട്ടിൽ, ട്രങ്കുപെട്ടി, ബ്രിൽ ഇങ്കുമഷി, ക്യാച്ച് പിടിക്കുക, സദാസമയം, ചൊല്പടിക്കനുസരിച്ച്, പണ്ടുകാലത്ത്
"https://ml.wikipedia.org/w/index.php?title=പൗനരുക്ത്യം&oldid=3009221" എന്ന താളിൽനിന്ന് ശേഖരിച്ചത്