പ്ലാസ്റ്റികൾച്ചർ
കാർഷിക ആവശ്യങ്ങൾക്ക് പ്ലാസ്റ്റിക് വസ്തുക്കൾ ഉപയോഗിക്കുന്ന സമ്പ്രദായത്തെയാണ് പ്ലാസ്റ്റികൾച്ചർ എന്നതുകൊണ്ട് അർഥമാക്കുന്നത് (ഇംഗ്ലീഷ്: Plasticulture).
പ്ലാസ്റ്റിക് വസ്തുക്കളെ മിക്കപ്പോഴും വ്യാപകമായി അഗ്‌പ്ലാസ്റ്റിക്സ് എന്നും പറയുന്നു. പ്ലാസ്റ്റികൾച്ചറിനുള്ള അഗ് പ്ലാസ്റ്റിക്കുകളിൽ സോയിൽ ഫൂമിഗേഷൻ ഫിലിം, ഇറിഗേഷൻ ഡ്രിപ്പ് ടേപ്പ്/ ട്യൂബിംഗ്, നേഴ്സറി പോട്ടുകൾ, സൈലേജ് ബാഗുകൾ എന്നിവ ഉൾപ്പെടുന്നു. എന്നാൽ ഈ പദം സസ്യങ്ങളേയോ അല്ലെങ്കിൽ മണ്ണിനേയോ ആവരണം ചെയ്യാനുള്ള എല്ലാത്തരത്തിലുള്ള പ്ലാസ്റ്റിക്കുകളെയും വിശദീകരിക്കാനായി ഉപയോഗിക്കാറുണ്ട്. ഇങ്ങനെയുള്ള ആവരണങ്ങളുടെ ശ്രേണി പ്ലാസ്റ്റിക് മുൽച്ച് ഫിലിം, റോ ആവരണങ്ങൾ, ഉയർന്ന- താഴ്ന്ന ടണലുകൾ (പോളിടണലുകൾ) തുടങ്ങിയവയിൽ ആരംഭിച്ച് പ്ലാസ്റ്റിക് ഹരിതഗൃഹങ്ങൾ വരെയുള്ളതാണ്.
ചെലവുകുറഞ്ഞതു വഴങ്ങുന്നതും പെട്ടെന്നു നിർമ്മിക്കാവുന്നതും കാരണം ഭൂരിഭാഗം സസ്യപരിപാലകരും ഉപയോഗിക്കുന്നത്പ്ലാസിക് ഫിലിം പോളിഎഥിലീൻ (പി. ഇ) ആണ്. [1]
ഇതും കാണുക
തിരുത്തുകഅവലംബം
തിരുത്തുക- ↑ Allingham Yael (1992). [Plastic Sheets for use in Agriculture]. United States Patent.
കൂടുതൽ വായനയ്ക്ക്
തിരുത്തുക- Hulse, Sara (2000). Plastics product recycling: a Rapra industry analysis report. iSmithers Rapra Publishing. 1859572227, 9781859572221
- Shemilt, L.W. (1983). Chemistry and world food supplies: The Final frontier. Int. Rice Res. Inst. 0080292429, 9780080292427
- Otey, F.H. (1983). Starch-based plastics and related products for agriculture.