പ്രമുഖ ആണവ ശാസ്‌ത്രജ്ഞനും ലോഹ സംസ്‌കരണവിദഗ്‌ദ്ധനും കൽപ്പാക്കം ഇന്ദിരാഗാന്ധി ആറ്റോമിക്‌ റിസർച്ച്‌ സെന്റർ മുൻ ഡയറക്ടറുമായിരുന്നു മലയാളിയായ പ്ലാസിഡ് റോഡ്രിഗ്സ്[1]

പ്ലാസിഡ് റോഡ്രിഗ്സ്
ജനനം(1940-10-05)ഒക്ടോബർ 5, 1940
മരണംഓഗസ്റ്റ് 31, 2008(2008-08-31) (പ്രായം 68)
തൊഴിൽആണവ ശാസ്ത്രജ്ഞൻ
ജീവിതപങ്കാളി(കൾ)ബ്ലോസം റോഡ്രിഗ്സ്
കുട്ടികൾസുദർശൻ റോഡ്രിഗ്സ്, മേനക റോഡ്രിഗ്സ്
മാതാപിതാക്ക(ൾ)ജോസഫ് റോഡ്രിഗ്സ്, പോളീൻ റോഡ്രിഗ്സ്

ജീവിതരേഖ

തിരുത്തുക

1940 ഒക്ടോബർ 5-ന് ജോസഫ് റോഡ്രിഗ്സിന്റെയും പോളീൻ റോഡ്രിഗ്സിന്റെയും രണ്ടാമത്തെ മകനായി കൊല്ലം ജില്ലയിലെ ചവറയിൽ ജനിച്ചു.

വിദ്യാഭ്യാസം

തിരുത്തുക
  • B.Sc (കെമിസ്ട്രി), കേരള സർവ്വകലാശാല 1958
  • B.E (മെറ്റലർജിക്കൽ എഞ്ചിനീയറിംഗ്), ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ്, ബാംഗ്ലൂർ 1960
  • PG ട്രെയിനിംഗ് - നൂക്ലിയാർ മെറ്റലർജി, ബി.എ.ആർ.സി. ട്രെയിനിംഗ് സ്കൂൾ 1961
  • M.S. (മെറ്റലർജിക്കൽ എഞ്ചിനീയറിംഗ്), യൂണിവേഴ്സിറ്റി ഓഫ് ടെന്നസി 1965
  • Ph.D. (മെറ്റലർജിക്കൽ എഞ്ചിനീയറിംഗ്), ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ്, ബാംഗ്ലൂർ 1976
  • M.B.A. (HRM) ഇന്ദിരാ ഗാന്ധി നാഷണൽ ഓപ്പൺ യൂണിവേഴ്സിറ്റി, 2001


പ്രവർത്തനമേഖലയിൽ

തിരുത്തുക

അമേരിക്കയിൽ നിന്ന്‌ ബിരുദാനന്തര ബിരുദം നേടിയ പ്ലാസിഡ്‌ റോഡ്രിഗ്‌സ്‌ 1960 ലാണ്‌ അണുശക്തി കമ്മീഷനിൽ ചേരുന്നത്‌. തുടർന്ന്‌ 1974 ൽ ഇന്ദിരാഗാന്ധി ആറ്റോമിക്‌ റിസർച്ച്‌ സെന്ററിൽ സീനിയർ ശാസ്‌ത്രജ്ഞനായി ജോലിയിൽ പ്രവേശിച്ചു. കൽപ്പാക്കത്ത്‌ ഫാസ്റ്റ്‌ ബ്രീഡർ റിയാക്ടറുകളുടെ നിർമ്മാണത്തിലും പ്രധാനപങ്ക്‌ വഹിച്ചിരുന്നു.കേന്ദ്ര ശാസ്‌ത്രസാങ്കേതിക വകുപ്പ്‌ ഉപദേശകനായും സേവനമനുഷ്‌ഠിച്ച അദ്ദേഹം കോളേജ്‌ തലത്തിൽ ആണവോർജ മേഖലയുമായി ബന്ധപ്പെട്ട കോഴ്‌സുകൾ ആരംഭിക്കുന്നതിന്‌ മുൻനിരയിൽ പ്രവർത്തിച്ചിരുന്നു.

ഇന്ത്യൻ ന്യൂക്ലിയർ സൊസൈറ്റി പ്രസിഡന്റായി സേവനമനുഷ്‌ഠിച്ചിട്ടുള്ള റോഡ്രിഗ്സിന്റെ ശാസ്‌ത്ര ഗവേഷണ രംഗത്തെ സംഭാവന കണക്കിലെടുത്ത്‌ ദേശീയ അന്തർദേശീയ അംഗീകാരങ്ങൾ ലഭിച്ചിട്ടുണ്ട്‌.

പുരസ്കാരങ്ങൾ

തിരുത്തുക
  • നാഷണൽ മെറ്റലർജിസ്റ്റ്സ് ഡേ അവാർഡ് (1978) - മിനിസ്ട്രി ഓഫ് സ്റ്റീൽ ആന്റ് മൈൻസ്
  • കെയ്ത്ത് ഹാർട്ട്‌ലി മെമ്മോറിയൽ (ലെക്ച്ചർ) മെഡൽ (1986) - ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വെൾഡിംഗ്
  • ജി.ഡി. ബിർള ഗോൾഡ് മെഡൽ (1987) - ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെറ്റൽസ്
  • VASVIK റിസേർച്ച് അവാർഡ് ഫോർ മെറ്റീരിയൽസ് സയൻസ് ആന്റ് ടെക്നോളജി (1990)
  • MRSI ലെക്ച്ചർ മെഡൽ (1991) - മെറ്റീരിയൽസ് റിസേർച്ച് സോസൈറ്റി ഓഫ് ഇന്ത്യ
  • MRSI-ICSC അവാർഡ് (1997) - മെറ്റീരിയൽസ് റിസേർച്ച് സോസൈറ്റി ഓഫ് ഇന്ത്യ
  • ഫോർ ദ സേക്ക് ഓഫ് ഓണർ അവാർഡ് (1998) - റോട്ടറി ക്ലബ് ഓഫ് മദ്രാസ്
  • സ്വദേശി ശാസ്ത്ര പുരസ്കാരം (1998) - സ്വദേശി സയൻസ് മൂവ്മെന്റ്
  • ശ്രീ. ഓം പ്രകാശ് ഭാസിൻ ഫൗണ്ടേഷൻ അവാർഡ് ഫോർ എഞ്ചിനീയറിംഗ് ഇൻക്ലൂഡിംഗ് എനർജി ആന്റ് എയറോസ്പേസ് (1999)
  • MRSI - ഡിസ്റ്റിൻഗ്വിഷ്ഡ് ലെക്ച്ചർഷിപ്പ് (2000-2001) - മെറ്റീരിയൽസ് റിസേർച്ച് സോസൈറ്റി ഓഫ് ഇന്ത്യ
  • നാഷണൽ മെറ്റലർജിസ്റ്റ്സ് ഡേ അവാർഡ് (2000) - ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെറ്റൽസ്
  • പ്ലാറ്റിനം മെഡൽ (2003) - ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെറ്റൽസ്


കുടുംബം

തിരുത്തുക

ഭാര്യ: ബ്ലോസം. മക്കൾ: സുദർശൻ റോഡ്രിഗ്‌സ്‌ (പരിസ്ഥിതി ശാസ്‌ത്രജ്ഞൻ), മേനക റോഡ്രിഗ്‌സ്‌ (ബാംഗ്ലൂർ ഇന്ത്യൻ ഫൗണ്ടേഷൻ ഓഫ്‌ ആർട്‌സ്‌)


പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക

ജിയോസിറ്റീസ് പ്രൊഫൈൽ

"https://ml.wikipedia.org/w/index.php?title=പ്ലാസിഡ്_റോഡ്രിഗ്സ്&oldid=3638282" എന്ന താളിൽനിന്ന് ശേഖരിച്ചത്