പ്ലമാസ് കൌണ്ടി, അമേരിക്കൻ ഐക്യനാടുകളിലെ കാലിഫോർണിയ സംസ്ഥാനത്ത് സിയേറ നെവദ മേഖലയിലുള്ള ഒരു കൌണ്ടിയാണ്. 2010 ലെ അമേരിക്കൻ ഐക്യനാടുകളിലെ സെൻസസ് രേഖകൾ‌ പ്രകാരമുള്ള ഈ കൌണ്ടിയിലെ ആകെ ജനസംഖ്യ 20,007 ആയിരുന്നു. പോർട്ടോള ഈ കൌണ്ടിയിലെ സംയോജിപ്പിക്കപ്പെട്ട ഏക നഗരവും ക്വിൻസി കൌണ്ടിസീറ്റുമാണ്. ഈ കൌണ്ടിയിലെ ഏറ്റവും വലിയ സമൂഹം ഈസ്റ്റ് ക്വിൻസിയിലാണുള്ളത്. ഈ കൌണ്ടിയിലൂടെ ഒഴുകുന്ന ഫെതർ നദിയുടെ (Río de las Plumas) സ്പാനിഷ് പേരാണ് കൌണ്ടിയുടെ പേരിന് ആധാരം

Plumas County, California
County of Plumas
Images, from top down, left to right: Lake Almanor, Beckwourth Pass, Trains at the Western Pacific Railroad Museum
Official seal of Plumas County, California
Seal
Location in the state of California
Location in the state of California
California's location in the United States
California's location in the United States
Country അമേരിക്കൻ ഐക്യനാടുകൾ
State California
RegionSierra Nevada
Incorporated1854
നാമഹേതുSpanish words for the Feather River (Río de las Plumas)
County seatQuincy
വിസ്തീർണ്ണം
 • ആകെ2,613 ച മൈ (6,770 ച.കി.മീ.)
 • ഭൂമി2,553 ച മൈ (6,610 ച.കി.മീ.)
 • ജലം60 ച മൈ (200 ച.കി.മീ.)
ജനസംഖ്യ
 • ആകെ20,007
 • കണക്ക് 
(2016)[2]
18,627
 • ജനസാന്ദ്രത7.7/ച മൈ (3.0/ച.കി.മീ.)
സമയമേഖലUTC-8 (Pacific Standard Time)
 • Summer (DST)UTC-7 (Pacific Daylight Time)
വെബ്സൈറ്റ്www.countyofplumas.com

ചരിത്രം

തിരുത്തുക

1849-ലെ കാലിഫോർണിയ ഗോൾഡ് റഷിനു മുമ്പ് ഇന്ന് പ്ലമാസ് കൌണ്ടിയെന്നറിയപ്പടുന്ന പ്രദേശത്തു വസിച്ചിരുന്നത് ‘മൗണ്ടൻ മൈഡു’ എന്നറിയപ്പെട്ട തദ്ദേശീയ ജനവർഗ്ഗമായിരുന്നു. താഴ്വരകളുടെ അരികിലുള്ള ചെറിയ അധിവാസ കേന്ദ്രങ്ങളിൽ മൈതാനം താമസിച്ചിരുന്നത്. താഴ്‍വരകളിൽ ലഭ്യമായ വേരുകൾ, അക്കോൺ, പുല്ലുകൾ, വിത്തുകൾ, ഇടയ്ക്കിടെ മീൻ പിടുത്തം, വന്യമൃഗവേട്ട എന്നിങ്ങനെ വിവിധ പ്രവർത്തികളുമായി മൈദു ജനത ഇവിടെ താമസിച്ചിരുന്നു. മൊഹാവ്ക്, സിയേറ താഴ്‍വര ഉൾപ്പെടെ മഞ്ഞുവീഴ്ച അത്യധികമുള്ള പ്രദേശങ്ങൾ ചൂടുള്ള മാസങ്ങളിൽ വേട്ടയാടൽ പ്രദേശങ്ങളായി ലഭ്യമായിരുന്നു.

  1. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; QF എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
  2. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; USCensusEst2016 എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
"https://ml.wikipedia.org/w/index.php?title=പ്ലമാസ്_കൌണ്ടി&oldid=2717909" എന്ന താളിൽനിന്ന് ശേഖരിച്ചത്