പ്രോഫൈലാക്റ്റിക് സാൽപിഞ്ജെക്ടമി

BRCA1 അല്ലെങ്കിൽ BRCA2 ജീനിന്റെ രോഗകാരിയായ വകഭേദങ്ങൾ ഉള്ള വ്യക്തികൾ പോലെ, അണ്ഡാശയ അർബുദം ഉണ്ടാകാനുള്ള സാധ്യത കൂടുതലുള്ള രോഗികളിൽ നടത്തുന്ന ഒരു പ്രതിരോധ ശസ്ത്രക്രിയാ വിദ്യയാണ് പ്രോഫൈലാക്റ്റിക് സാൽപിഞ്ജെക്ടമി. [1] എക്ടോപിക് ഗർഭാവസ്ഥയിൽ സാൽപിഞ്ജെക്ടമിയാണ് ആദ്യം ഉപയോഗിച്ചിരുന്നത്. [2] എന്നിരുന്നാലും, ഒരു പ്രതിരോധ ശസ്ത്രക്രിയ എന്ന നിലയിൽ, ഫാലോപ്യൻ ട്യൂബുകൾ നീക്കം ചെയ്യുന്നത് ഇതിന്റെ ഭാഗാമായയി ഉൾപ്പെടുന്നു. അണ്ഡാശയങ്ങൾ നീക്കം ചെയ്യാത്തതിനാൽ, ഈ നടപടിക്രമം ഇപ്പോഴും പ്രസവിക്കുന്ന പ്രായത്തിലുള്ള വ്യക്തികൾക്ക് പ്രയോജനകരമാണ്. അണ്ഡാശയം നീക്കം ചെയ്യുന്നതുമായി ബന്ധപ്പെട്ട ഹൃദയ സംബന്ധമായ അസുഖങ്ങൾ, ഓസ്റ്റിയോപൊറോസിസ് തുടങ്ങിയ അപകടസാധ്യതകളും ഇത് കുറയ്ക്കുന്നു. [1]

Female reproductive system

സൂചനകൾ തിരുത്തുക

2013ൽ അമേരിക്കയിൽ മാത്രം 22,000 അണ്ഡാശയ അർബുദ കേസുകൾ കണ്ടെത്തി. ഇതിൽ 10% പേർക്കും പാരമ്പര്യ വൈകല്യം കാരണമാണ് ഊണ്ടായത്. [3] സ്ത്രീകളിലെ മരണകാരണങ്ങളിൽ അഞ്ചാമത്തെ ഏറ്റവും സാധാരണമായ അർബുദമാണ് ഇത്. [4] BRCA1, BRCA2 ജീനുകൾ അണ്ഡാശയ കാൻസറിലേക്ക് നയിക്കുന്ന ഏറ്റവും സാധാരണമായ പാരമ്പര്യ ജനിതകമാറ്റങ്ങളാണ്. [3] പ്രതിരോധ ശസ്ത്രക്രിയ എന്ന നിലയിൽ, പ്രോഫൈലാക്റ്റിക് സാൽപിഞ്ജെക്ടമി കാൻസർ വരാനുള്ള സാധ്യത കുറയ്ക്കുമെന്ന് കരുതപ്പെടുന്നു. അണ്ഡാശയ അർബുദം അണ്ഡാശയത്തിൽ നിന്നല്ല, ഫാലോപ്യൻ ട്യൂബുകളിലാണ് ആരംഭിക്കുന്നതെന്ന് സമീപകാല ഗവേഷണങ്ങൾ തെളിയിച്ചിട്ടുണ്ട്. [5] അതിനാൽ, പ്രസവിക്കുന്ന പ്രായത്തിലുള്ള സ്ത്രീകളിൽ ഏറ്റവും സാധാരണമായ സാൽപിംഗോ-ഓഫോറെക്ടമി തിരഞ്ഞെടുക്കാനുള്ള ശരിയായ ശസ്ത്രക്രിയ ആയിരിക്കില്ല എന്ന് കരുതപ്പെടുന്നു. [6]

റഫറൻസുകൾ തിരുത്തുക

  1. 1.0 1.1 Kwon, Janice S.; Tinker, Anna; Pansegrau, Gary; McAlpine, Jessica; Housty, Melissa; McCullum, Mary; Gilks, C. Blake (January 2013). "Prophylactic Salpingectomy and Delayed Oophorectomy as an Alternative for BRCA Mutation Carriers". Obstetrics & Gynecology. 121 (1): 14–24. doi:10.1097/aog.0b013e3182783c2f. PMID 23232752.
  2. Strandell, A.; Lindhard, A.; Waldenström, U.; Thorburn, J. (2001-06-01). "Prophylactic salpingectomy does not impair the ovarian response in IVF treatment". Human Reproduction (Oxford, England). 16 (6): 1135–1139. doi:10.1093/humrep/16.6.1135. ISSN 0268-1161. PMID 11387282.
  3. 3.0 3.1 Holman, Laura L.; Friedman, Sue; Daniels, Molly S.; Sun, Charlotte C.; Lu, Karen H. (2014). "Acceptability of prophylactic salpingectomy with delayed oophorectomy as risk-reducing surgery among BRCA mutation carriers". Gynecologic Oncology. 133 (2): 283–286. doi:10.1016/j.ygyno.2014.02.030. PMC 4035022. PMID 24582866.
  4. Yoon, Sang-Hee; Kim, Soo-Nyung; Shim, Seung-Hyuk; Kang, Soon-Beum; Lee, Sun-Joo (2016). "Bilateral salpingectomy can reduce the risk of ovarian cancer in the general population: A meta-analysis". European Journal of Cancer. 55: 38–46. doi:10.1016/j.ejca.2015.12.003. PMID 26773418.
  5. Venturella, Roberta; Morelli, Michele; Lico, Daniela; Cello, Annalisa Di; Rocca, Morena; Sacchinelli, Angela; Mocciaro, Rita; D'Alessandro, Pietro; Maiorana, Antonio (2015). "Wide excision of soft tissues adjacent to the ovary and fallopian tube does not impair the ovarian reserve in women undergoing prophylactic bilateral salpingectomy: results from a randomized, controlled trial". Fertility and Sterility. 104 (5): 1332–1339. doi:10.1016/j.fertnstert.2015.08.004. PMID 26335129.
  6. Kwon, Janice S.; Tinker, Anna; Pansegrau, Gary; McAlpine, Jessica; Housty, Melissa; McCullum, Mary; Gilks, C. Blake (January 2013). "Prophylactic Salpingectomy and Delayed Oophorectomy as an Alternative for BRCA Mutation Carriers". Obstetrics & Gynecology. 121 (1): 14–24. doi:10.1097/aog.0b013e3182783c2f. PMID 23232752.