പ്രൊഫൈൽ പോർട്രയിറ്റ് ഓഫ് എ യങ് ലേഡി

1465-ൽ അന്റോണിയോ ഡെൽ പൊള്ളായോലോ ഒരു പോപ്ലർ പാനലിൽ എണ്ണച്ചായവും ടെമ്പറയും ഉപയോഗിച്ച് ചിത്രീകരിച്ച അർദ്ധ-നീളമുള്ള ചിത്രമാണ് പ്രൊഫൈൽ പോർട്രയിറ്റ് ഓഫ് എ യങ് ലേഡി. [1] ബെർലിനിലെ ജെമൽഡെഗലറിയാണ് ഈ ചിത്രം കാണപ്പെടുന്നത്. ഈ ചിത്രം ഏറ്റവും പ്രശസ്തമായ ചിത്രങ്ങളിലൊന്നായും ഇറ്റാലിയൻ നവോത്ഥാനത്തിന്റെ ആദ്യകാല സ്ത്രീകളുടെ ഛായാചിത്രങ്ങളിലൊന്നായും വിവരിക്കുന്നു. [2]

Profile Portrait of a Young Lady
കലാകാരൻAntonio del Pollaiuolo (presumably)
വർഷം1465
തരംOil on wood
അളവുകൾ52.2 cm × 36.2 cm (20.6 ഇഞ്ച് × 14.3 ഇഞ്ച്)
സ്ഥാനംGemäldegalerie, Berlin

അജ്ഞാത സ്ത്രീയെ കസവുകൊണ്ടുള്ള അലങ്കാരപ്പണിയോടുകൂടിയ വസ്ത്രത്തിൽ ചിത്രീകരിച്ചിരിക്കുന്നു. ഒരു ജാലകത്തിന്റെയോ ബാൽക്കണിയുടെയോ മാർബിൾ എംബ്രഷറിൽ ഇരിക്കുകയാണെന്ന് അവളുടെ ഇരിപ്പ് സൂചിപ്പിക്കുന്നു. പശ്ചാത്തലത്തിൽ തിളങ്ങുന്ന നീലാകാശം കൊണ്ട് അവളുടെ പാർശ്വദർശനം ഉയർത്തികാണിക്കുന്നു. [3] അവളുടെ സുന്ദരമായ മുടി ഇളം ബോണറ്റിനടിയിൽ കെട്ടിവച്ചിരിക്കുന്നു. വരകളുടെ വ്യക്തമായ ഉപയോഗവും വ്യത്യസ്ത വർണ്ണ പ്രതലങ്ങളുടെ വ്യക്തതയും ഫ്ലോറൻ‌ടൈൻ സ്കൂളിന്റെ സവിശേഷതകളാണ്.[3]

  1. "Profile Portrait of a Young Lady". Google Cultural Institute. Retrieved 12 Feb 2015.
  2. SMB-digital: Profilbildnis einer jungen Frau, Online collections database Archived 2020-06-26 at the Wayback Machine., Gemäldegalerie der Staatlichen Museen zu Berlin (German)
  3. 3.0 3.1 "Portrait of a Young Woman". Web Gallery of Art. Retrieved 12 Feb 2015.