പ്രുനെല്ല മേരി ബ്രയൻസ് (1926-2017) നാഷണൽ ചൈൽഡ് ബർത്ത് ട്രസ്റ്റിന്റെ സ്ഥാപകയും, സ്ത്രീകളുടെ ആരോഗ്യവും അവരുടെ പ്രസവ അനുഭവവും മെച്ചപ്പെടുത്തുന്ന വിഷയത്തിലെ പ്രചാരകയുമായിരുന്നു.

പ്രുനെല്ല മേരി ബ്രയൻസ്
Briance in 2016 by Virginia Campbell (fair use)
ജനനം31 January 1926
മരണം14 July 2017 (2017-07-15) (aged 91)
London
അറിയപ്പെടുന്നത്Childbirth campaigner, Founder of The National Childbirth Trust

ആദ്യകാലജീവിതം

തിരുത്തുക

1926 ജനുവരി 31 ന് ലണ്ടനിലെ പുട്ട്‌നിയിൽ ബ്രിട്ടീഷ് സൈന്യത്തിലെ മേജറായ (പിന്നീട് കേണൽ) എറിക് ഹാൽഡെയ്ൻ ചാപ്‌മാൻ്റെയും (പിന്നീട് കേണൽ) വെരാ ലിൻഡാളിന്റേയും മകളായി ബ്രയൻസ് ജനിച്ചു. [1] ബ്രയൻസ് ചെറുപ്പമായിരുന്നപ്പോൾ തന്നെ കുടുംബം ഇന്ത്യയിലേക്ക് മാറിയെങ്കിലും, സെക്കൻഡറി വിദ്യാഭ്യാസത്തിനായി ബ്രയൻസ് ഇംഗ്ലണ്ടിലേക്ക് മടങ്ങി. പിന്നീട് രണ്ടാം ലോകമഹായുദ്ധസമയത്ത് വിമൻസ് റോയൽ നേവൽ സർവീസിൽ ചേർന്നു. യുദ്ധാനന്തരം അവർ ലണ്ടൻ യൂണിവേഴ്സിറ്റിയിൽ റഷ്യൻ പഠിച്ചു. അവിടെ വച്ചാണ് അവർ നയതന്ത്രജ്ഞനായ ജോൺ ബ്രയൻസിനെ കണ്ടുമുട്ടുന്നതും വിവാഹം കഴിക്കുന്നതും. ദമ്പതികൾ ഇറാൻ, [2] പിന്നീട് സൈപ്രസ്, തുടർന്ന് ലണ്ടൻ എന്നിവിടങ്ങളിൽ താമസിച്ചു. ലണ്ടനിൽ വെച്ച് ബ്രയൻസ് രണ്ട് തവണ ഗർഭം ധരിച്ചു, അതിലൊരു പ്രസവം അവരുടെ പെൺകുഞ്ഞിന്റെ മരണത്തിൽ അവസാനിച്ചു.[3] അവർക്ക് റിച്ചാർഡ് ബ്രയൻസ് എന്ന ഒരു മകനുണ്ടായിരുന്നു. [2]

മാതൃ ആരോഗ്യത്തിനായുള്ള ആക്ടിവിസം

തിരുത്തുക
 
"പ്രസവത്തിനു മുമ്പുള്ള ക്ലാസുകളിൽ പങ്കെടുക്കാനുള്ള ക്ഷണം"

1956-ൽ അവർ സ്ഥാപിച്ച എൻസിടി എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന നാച്ചുറൽ ചൈൽഡ്‌ബർത്ത് അസോസിയേഷൻ ഓഫ് ഗ്രേറ്റ് ബ്രിട്ടൻ (പിന്നീട് നാഷണൽ ചൈൽഡ്‌ബർത്ത് ട്രസ്റ്റായി മാറ്റി) യുകെയിലെ ഒരു പ്രമുഖ മാതൃ ആരോഗ്യ സംഘടനയാണ്. ബ്രയൻസിന്റെ പ്രവർത്തനം ബ്രിട്ടനിലെ മാതൃ ആരോഗ്യത്തിനായുള്ള ആരോഗ്യ പരിരക്ഷയെ മാറ്റിമറിച്ചു.

ബ്രയൻസിന് തന്റെ ജീവിതത്തിൽ രണ്ട് അപകടകരമായ പ്രസവാനുഭവങ്ങൾ ഉണ്ടായി. സൈപ്രസിൽ ആയിരുന്നപ്പോഴുള്ള അവരുടെ ആദ്യ പ്രസവത്തിൽ അവർ മരിക്കുമോ എന്ന് ഡോക്ടർമാരും നഴ്‌സുമാരും ചർച്ച ചെയ്യുന്നത് അവർ കേട്ടുവെങ്കിലും ട്രോമയ്ക്ക് ശേഷവും അവർക്ക് ആരോഗ്യവാനായ ഒരു ആൺകുഞ്ഞുണ്ടായി. രണ്ട് വർഷത്തിന് ശേഷം ലണ്ടനിൽ വെച്ച്, പ്രസവസമയത്ത്, പരിക്കേറ്റതിനെത്തുടർന്നു പെൺകുഞ്ഞ് മരിച്ചു. ഈ അനുഭവങ്ങൾ കാരണം, മറ്റ് സ്ത്രീകൾക്ക് ഇത്തരം സാഹചര്യം ഇല്ലാതാക്കാൻ തീരുമാനിച്ച ബ്രയൻസ്, ജനനസമയത്ത് അമ്മമാർക്കും പിതാവിനും പ്രസവ ഓപ്ഷനുകളെക്കുറിച്ചുള്ള അവബോധം നൽകാൻ തീരുമാനിച്ചു.[2][4] ഇതിനായി ഒരു പുതിയ സംഘടന തുടങ്ങുന്നതിന് മറ്റ് അമ്മമാരെയും പിന്തുണക്കാരെയും കണ്ടെത്താൻ ടൈംസ് [4], ഡെയ്‌ലി ടെലിഗ്രാഫ് [2] തുടങ്ങിയ പത്രങ്ങളിൽ അവർ പരസ്യം ചെയ്തു. എലിസബത്ത് രാജ്ഞിയിൽ നിന്നുള്ള 'ഗുഡ് ലക്ക്' എന്ന ടെലിഗ്രാം ഉൾപ്പെടെ പരസ്യത്തിന് മികച്ച പ്രതികരണം ലഭിച്ചു, നിരവധി സ്ത്രീകൾ ലോഞ്ചിനെ അഭിനന്ദിച്ചു. [3]

അവർ ആരംഭിച്ച എൻസിടി സംഘടന, മരുന്നുപയോഗം കുറച്ചുകൊണ്ടുതന്നെ പ്രസവവേദന കുറയ്ക്കുന്നതിനെക്കുറിച്ചുള്ള ഗൈനക്കോളജിസ്റ്റ് ഡോ. ഗ്രാന്റ്‌ലി ഡിക്ക്-റീഡിന്റെ ഗവേഷണത്തെ അടിസ്ഥാനമാക്കി, മാതാപിതാക്കൾക്കായി ക്ലാസുകൾ നടത്തി. ആദ്യകാല എൻസിടി അധ്യാപകരിൽ ഡിക്ക്-റീഡിന്റെ ഭാര്യ ജെസീക്ക ഡിക്ക്-റീഡും സാമൂഹ്യ നരവംശശാസ്ത്രജ്ഞയായ ഷീല കിറ്റ്സിംഗറും ഉൾപ്പെട്ടിരുന്നു. [5] എന്നിരുന്നാലും, അവർ അവകാശപ്പെടുന്ന 'നാച്ചുറൽ' പ്രസവത്തിൽ ആവശ്യമായ വൈദ്യോപദേശം ഉൾപ്പെടുന്നില്ല എന്നതിനാൽ ആധുനിക വൈദ്യശാസ്ത്രം അത് അത്ര പിന്തുണച്ചില്ല, കൂടാതെ ഈ ആശയം പിന്തുണയ്ക്കുന്നവരെ അത് തെളിയിക്കാൻ ബ്രിട്ടീഷ് മെഡിക്കൽ അസോസിയേഷൻ വെല്ലുവിളിച്ചു, ഇതിനെത്തുടർന്നു സംഘടനയുടെ പേര് നാഷണൽ ചൈൽഡ്ബർത്ത് ട്രസ്റ്റ് എന്നാക്കി മാറ്റി.

ഡിക്ക്-റീഡും ബ്രയൻസും വിട്ടുപോയി എങ്കിലും സംഘടന 1970 കളിൽ 8,000 അംഗങ്ങളിലേക്ക് ക്രമാനുഗതമായി വളർന്നു. [6][7] 2016 ആയപ്പോഴേക്കും എൻസിടിക്ക് യുകെയിലും ചാനൽ ദ്വീപുകളിലും 300 ശാഖകളും 100,000 അംഗങ്ങളും ഉണ്ടായിരുന്നു. [6] ബ്രയൻസിന്റെ അക്കാലത്തെ ഏറ്റവും സമൂലമായ ആശയങ്ങളിൽ പലതും (അച്ഛൻമാർ ലേബർ വാർഡുകളിൽ നിൽക്കുന്നത് പോലുള്ളവ) ഇപ്പോൾ സാധാരണ രീതിയായി അംഗീകരിക്കപ്പെട്ടിരിക്കുന്നു, കൂടാതെ അവരുടെ സ്ത്രീ കേന്ദ്രീകൃതമായ പ്രസവ ശുശ്രൂഷയുടെ മൊത്തത്തിലുള്ള സമീപനം [8] 1993-ൽ പ്രസിദ്ധീകരിച്ച ഗവൺമെന്റ് ഗവേഷണത്തിലൂടെ അംഗീകരിക്കപ്പെടുകയും ബ്രിട്ടീഷ് ആരോഗ്യ പരിപാലന നയം ആയി മാറുകയും ചെയ്തു.[3]

മരണവും ആർക്കൈവും

തിരുത്തുക

ബ്രയൻസ് 2017-ൽ 91-ാം വയസ്സിൽ അന്തരിച്ചു.[9][10] ലണ്ടനിലെ വെൽകം ലൈബ്രറിയിലാണ് എൻസിടിയുടെ ആർക്കൈവുകൾ ഉള്ളത്.[11]

  1. Moorhead, Joanna (2021). "Briance [née Chapman], Prunella Mary (1926–2017), promoter of natural childbirth". Oxford Dictionary of National Biography (in ഇംഗ്ലീഷ്). doi:10.1093/odnb/9780198614128.013.90000380184. ISBN 9780198614128. Retrieved 2021-03-09.
  2. 2.0 2.1 2.2 2.3 "The mother of happy birth days". The Independent (in ബ്രിട്ടീഷ് ഇംഗ്ലീഷ്). 1996-04-26. Retrieved 2017-08-22.
  3. 3.0 3.1 3.2 "Prunella Briance, founder of the National Childbirth Trust". The Independent (in ബ്രിട്ടീഷ് ഇംഗ്ലീഷ്). 2017-08-04. Retrieved 2017-08-22.
  4. 4.0 4.1 Trust, Wellcome (2015-09-28). "A Brief History of Childbirth: Exploring the National Childbirth Trust Archives". Wellcome Trust Blog. Archived from the original on 2017-08-23. Retrieved 2017-08-22.
  5. "Sheila Kitzinger obituary". the Guardian (in ഇംഗ്ലീഷ്). 2015-04-12. Retrieved 2021-03-09.
  6. 6.0 6.1 Kerley, Paul (2016-05-04). "NCT: The National Childbirth Trust's 60 years of advice". BBC News (in ബ്രിട്ടീഷ് ഇംഗ്ലീഷ്). Retrieved 2017-08-22.
  7. "Feminist Activism and Scotland's National Childbirth Trust". lhsa.blogspot.co.uk. 7 April 2017. Retrieved 2017-08-22.
  8. "House of Commons - Health - Ninth Report". publications.parliament.uk. Retrieved 2021-03-09.
  9. Moorhead, Joanna (2017-08-22). "Prunella Briance obituary". The Guardian (in ബ്രിട്ടീഷ് ഇംഗ്ലീഷ്). ISSN 0261-3077. Retrieved 2017-08-22.
  10. "Prunella Briance, founded the National Childbirth Trust – obituary". The Telegraph (in ബ്രിട്ടീഷ് ഇംഗ്ലീഷ്). Retrieved 2017-08-22.
  11. "NCT archive preserved by the Wellcome Library documents 60 years of maternity care and childbirth". 2015-09-28. Archived from the original on 2017-08-23. Retrieved 2017-08-22.
"https://ml.wikipedia.org/w/index.php?title=പ്രുനെല്ല_ബ്രയൻസ്&oldid=3952593" എന്ന താളിൽനിന്ന് ശേഖരിച്ചത്