കോൺക്രീറ്റ് കട്ടിള

(പ്രീ കാസ്റ്റ് വാതിൽ,ജനാല ഫ്രയിമുകൾ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ജനലുകൾക്കും വാതിലുകൾക്കുമുള്ള ചട്ടക്കൂടായി കോൺക്രീറ്റ് ഉപയോഗിച്ച് വാർത്തെടുക്കുന്ന കട്ടിളകളാണ് കോൺക്രീറ്റ് കട്ടിള അഥവാ പ്രീകാസ്റ്റ് ഫ്രെയിം. മരം കൊണ്ടുള്ള കട്ടിളകളെ അപേക്ഷിച്ച് ഇതിന് നിർമ്മാണച്ചെലവ് കുറവാണ്; മാത്രമല്ല നിർമ്മാണം എളുപ്പവുമാണ്.

ഇവ നിർമ്മിക്കുന്നതിന്റെ അനുപതം 1:11/2:3 അതായത് ഒരു വ്യാപ്തം സിമന്റിന്, ഒന്നര വ്യാപ്തം ചരലും, മൂന്ന് വ്യാപ്തം മെറ്റിൽ(6 എം.എം). എന്നിവയാണ് ആവിശ്യം

നിർമ്മാണവസ്തുക്കൾ

തിരുത്തുക

കമ്പി,ലിവർ,കെട്ടുകമ്പി,ഉടക്ക്,സിറപ്പ്,ചരൽ,സിമന്റ്,മെറ്റിൽ,കരി ഓയിൽ, അച്ച് മുതലായവയാണ്.ഇത് താരതമ്യെനെ ചെലവു കുറഞ്ഞ രീതിയാണ്.

നിർമ്മാണ രീതി

തിരുത്തുക
 
പ്രീ കാസ്റ്റ് വാതിൽ,ജനാല ഫ്രയിമുകളുടെ നിർമ്മാണം

ആദ്യമായി ബെഞ്ച്‌വൈസിൽ വച്ച് ലിവർ ഉപയോഗിച്ച് കമ്പി വളയ്ക്കുക. വളച്ചകമ്പി ഇരുവശവും നേരെ എന്ന് ഉറപ്പ് വരുത്തുക. (സാധാരണ 8 എം.എം. ന്റെ കമ്പിയാണ് ഉപയോഗിക്കാറ്). വളച്ച രണ്ടുകമ്പി കെട്ടുകമ്പിയും ഉടക്കും ഉപയൊഗിച്ച് കെട്ടുക. ജനാലകളുടെ അളവിൽ നമുക്ക് അച്ചൊരുക്കാം. കൃത്യമായ അളവിൽ നട്ടും ബോൾട്ടും ഉപയോഗിച്ച് മുറുക്കി അച്ച് ഒരുക്കുക ശേഷം കെട്ടി വെച്ച കമ്പി അച്ചിലേക്കിറക്കി വാർക്കുക. വാർക്കുമ്പോൾ അച്ചിന്റെ വശങ്ങളിൽ നന്നായി ഓയിൽ പൂശുക ,എന്തെന്നാൽ ഉറച്ചതിന് ശേഷം എളുപ്പത്തിൽ അച്ച് ഇളക്കിയെടുക്കാൻ ഇത് സഹായിക്കുന്നു.ജനാലകളുടെ ഇടയിൽ കൃത്യമായ അകലത്തിൽ 10-12 എം.എം അളവിലുള്ള കമ്പി ഇടുക. ഇട്ടതിനു ശേഷം മേൽ പറഞ്ഞ അനുപാതത്തിൽ കോൺക്രീറ്റ് കുഴക്കുക.എന്നിട്ട് കോൺക്രീറ്റ് അച്ചിലേക്ക് ഇട്ട് നന്നായി വാർക്കുക കരണ്ടി ഉപയോഗിച്ച് നന്നായി നിരപ്പാക്കുക. കോൺക്രീറ്റ് സെറ്റായതിനു ശേഷം അച്ച് നീക്കം ചെയ്യുക. കോൺക്രീറ്റിന് വലിച്ചെടുക്കാൻ ആവശ്യമായ വെള്ളം നടുക്ക് ഒഴിച്ച് കെട്ടി നിരുത്തുക.വാർത്ത് തുടർച്ചയായി Water Curing ചെയ്യുന്നത് ഉപയോഗിച്ച കോൺക്രീറ്റിന്റെ ശക്തി ഉയർത്താൻ സഹായകമാകുന്നു. നിശ്ചിത ദിവസം ഇത് ചെയ്തില്ല എങ്കിൽ കട്ടിളയുടെ മൂലകളിൽ വിള്ളൽ വീഴാനുള്ള സാധ്യത ഉണ്ട്.

  • സധാരണക്കാർക്ക് നിർമ്മിക്കാൻ സൗകര്യം.
  • നിർമ്മാണച്ചെലവ് കുറവാണ്.
  • അഗ്നിയെ പ്രതിരോധിക്കുന്നു.
  • ഒരു പരിധി വരെ ഈട് നില്ക്കുന്നു (20 വർഷം വരെ)
  • ഭാരക്കൂടുതൽ മൂലം കൈകാര്യം ചെയ്യുവാൻ ബുദ്ധിമുട്ട്.
  • വിജാഗിരിയ്ക്ക് തകരാർ സംഭവിച്ചാൽ മാറ്റി വെയ്ക്കാൻ ബുദ്ധിമുട്ട്.
"https://ml.wikipedia.org/w/index.php?title=കോൺക്രീറ്റ്_കട്ടിള&oldid=2282073" എന്ന താളിൽനിന്ന് ശേഖരിച്ചത്