പ്രിയമുള്ള സോഫിയ, മലയാള ഭാഷയിലെ ജനപ്രിയ എഴുത്തുകാരനായിരുന്ന മുട്ടത്തു വർക്കിയുടെ സാഹിത്യ തപസ്യയിൽ രൂപമെടുത്ത ഒരു പ്രണയനോവലായിരുന്നു.  1976 ലാണ് ഈ നോവൽ പുസ്തകരൂപത്തിൽ പ്രസിദ്ധീകരിക്കപ്പെട്ടത്. കോട്ടയത്തെ സാഹിത്യ പ്രവർത്തക സഹകരണ സംഘമായിരുന്നു ഈ നോവലിന്റെ പ്രസാധകർ. ഈ നോവൽ ഒരു വൻവിജയമായിരുന്നു

പ്രിയമുള്ള സോഫിയ
കർത്താവ്മുട്ടത്തുവർക്കി
രാജ്യംഇന്ത്യ
ഭാഷമലയാളം
പ്രസാധകർസാഹിത്യ പ്രവർത്തക സഹകരണ സംഘം
പ്രസിദ്ധീകരിച്ച തിയതി
1976

ഈ നോവലിന്റെ ചലച്ചിത്ര ഭാക്ഷ്യം ഇതേപേരിൽത്തന്നെ പ്രശസ്ത സംവിധായകൻ എ. വിൻസന്റ് സംവിധാനം ചെയ്ത്  പുറത്തിറങ്ങിയിരുന്നു. മുട്ടുത്തുവർക്കിയുടെ ഈ നോവലിനെ ആധാരമാക്കി നിർമ്മിച്ച സിനിമയിൽ പ്രേംനസീർ, വിൻസന്റ്, പ്രിയമാലിനി എന്നിവരാണ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നത്. 

അവലംബം തിരുത്തുക

"https://ml.wikipedia.org/w/index.php?title=പ്രിയമുള്ള_സോഫിയ_(നോവൽ)&oldid=3732469" എന്ന താളിൽനിന്ന് ശേഖരിച്ചത്