പതിനെട്ടു വയസ്സ് പൂർത്തിയായ ഏതൊരിന്ത്യൻ പൗരനും ജാതി,മത,വർഗ, വർണ,ഭാഷ,പ്രദേശ വ്യത്യാസങ്ങളില്ലാതെ തിരഞ്ഞെടുപ്പിൽ വോട്ടുചെയ്യാനുള്ള അവകാശമാണിത്.ജനാധിപത്യഭരണക്രമത്തിൽ പൗരനു ലഭിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട അവകാശമാണു പ്രായപൂർത്തിവോട്ടവകാശം.വോട്ടുചെയ്തു കൊണ്ട് ജനാധിപത്യപ്രക്രിയയിൽ ഒരു പോലെ പങ്കെടുക്കാനുള്ള അവസരം ലഭിക്കുന്നു.