പ്രസീത മേനോൻ
മലയാളത്തിലെ പ്രശസ്തയായ ഒരു സഹനടിയും അറിയപ്പെടുന്ന അഭിഭാഷകയുമാണ് [1] പ്രസീത മേനോൻ. ഇംഗ്ലീഷ്: Praseetha Menon. ബാലതാരമായി മലയാള വെള്ളിത്തിരയിലെത്തിയ പ്രസീത മുതിർന്ന ശേഷം നിരവധി ഹാസ്യ വേഷങ്ങൾ ചെയ്തിട്ടുണ്ട്. പത്രം, മഴയെത്തും മുമ്പേ എന്നീ ചിത്രങ്ങൾ എടുത്തു പറയത്തക്കതാണ്. മോഹപ്പക്ഷികൾ എന്ന പരമ്പരയിലൂടെ ടി.വി. രംഗത്തുമെത്തി. മിമിക്രി അവതരിപ്പിക്കുന്ന വിരളമായ സ്ത്രീകളിലൊരാളാണ് പ്രസീത.
പ്രസീത മേനോൻ | |
---|---|
ജനനം | പ്രസീത [[]] [[]] |
ദേശീയത | ഇന്ത്യൻ |
കുട്ടികൾ | അർണവ് |
ജീവിതരേഖ
തിരുത്തുക1976 ൽ നൈജീരിയയിലാണ് പ്രസീത ജനിച്ചത്. നാലു മക്കളിൽ ഏറ്റവും ഇളയവൾ. ആറാം ക്ലാസ്സു വരെ നൈജീരിയയിലായിരുന്നു. പ്രസീതയുടെ അച്ഛൻ ഗോപാലകൃഷ്ണൻ നൈജീരിയയിലെ ഒരു കപ്പൽ കമ്പനിയിലെ വക്കീലായിരുന്നു. പിന്നീട്ട് കൊച്ചിയിലേക്ക് താമസം മാറ്റി. സെവന്‌ത് ഡേ അഡ്വന്റിസ്റ്റ് സ്കൂളിൽ ആണ് ആദ്യം പഠിച്ചത്. കൊച്ചിൻ എറണാകുളം സെന്റ് തെരേസാസിൽ നിന്ന് 1997 ൽ ബിഎ.യും ബെംഗളുരുവിൽ നിന്നു നിയമ ബിരുദവും നേടി. ചെന്നൈയിലെ ആർ ആർ ഡോൺലി എന്ന അമേരിക്കൻ കമ്പനിയിൽ അസിസ്റ്റന്റ് മാനേജരാണ് പ്രസീത.[2] വിവാഹ ബന്ധം വേർപിരിഞ്ഞു. മകൻ അർണവ് 7-ആം ക്ലാസ്സിൽ പഠിക്കുന്നു. താമസം എറണാകുളത്തെ ഏരൂരിലെ മാധവം എന്ന വീട്ടിൽ
2007 മുതൽ ദുബായിലെ എം.ഇ.സി.എസ്.ഇ. എന്ന കമ്പനിയിലെ നിയമജ്ഞയായി ജോലി ചെയ്തു, അതിനു ശേഷം ആർ. ആർ. ഡോണെല്ലി എന്ന കമ്പനിയിൽ 3 വർഷക്കാലം നിയമം അപ്രഗ്രഥിക്കുന്ന ജോലിയിൽ എർപ്പെട്ടു. 2001 ൽ സ്വന്തമായ നിയമസ്ഥാപനം ആരംഭിച്ചു. കോർപ്പറേറ്റ് നിയമപ്രശ്നങ്ങൾക്ക് പരിഹാരമാണ് ഈ കമ്പനിയിലൂടെ പ്രസീത പ്രധാനമായും നടത്തിവരുന്നത്.
സിനിമരംഗത്ത്
തിരുത്തുകസിനിമാ രംഗത്ത് അന്ന് സജീവമായിരുന്ന കാർത്തിക പ്രസീതയുടെ ബന്ധുവായിരുന്നു. കാർത്തികയുടെ പ്രോത്സാഹനം കൊണ്ട്, മൂന്നാം മുറ എന്ന സിനിമയിൽ ബാലതാരമായി വേഷമണിഞ്ഞു. [3] വൈശാലി സിനിമയുടെ നൂറാം ദിവസം സംബന്ധിച്ചു നടത്തിയ പരിപാടിയിൽ മിമിക്രി അവതരിപ്പിച്ച് പ്രേം നസീറിന്റെ അഭിനന്ദനങ്ങൾ പിടിച്ചു പറ്റുകയും പിന്നീട് നിരവധി സസ്റ്റേജുകളിൽ മിമിക്റി അവതരിപ്പിക്കുകയും ചെയ്തിത്തുണ്ട്.
ഇപ്പോൾ നിർമ്മാണ രംഗത്തും സംവിധാനത്തിലും പ്രസീത സജീവമാകുകയാണ്. പ്രസീതയുടെ പിആർജി ക്രിയേഷൻസ് എന്ന കമ്പനി കുക്കു പരമേശ്വരൻ പ്രധാന വേഷം ചെയ്യുന്ന ജനനി എന്ന ഹ്രസ്വചലച്ചിത്രം സംവിധാനം ചെയ്തു, നിർമ്മിച്ചു. [4] ക്രോകോഡൈൽ ലവ് സ്റ്റോറി എന്ന ചിത്രത്തിലും പ്രസീത അഭിനയിച്ചിട്ടുണ്ട്. [5]
സിനിമകൾ
തിരുത്തുക- മൂന്നാം മുറ (1988)
- ഉത്സവപ്പിറ്റേന്ന് (1988)
- പ്രാദേശിക വാർത്തകൾ (1989)
- വരവേൽപ്പ് (1989)
- പാവം പാവം രാജകുമാരൻ (1990)
- കാട്ടുകുതിര (1990)
- മാലയോഗം (1990)
- ശുഭയാത്ര (1990)
- സാന്ദ്രം (1990)
- സൌഹൃദം (1991)
- ആകാശക്കോട്ടയിലെ സുൽത്താൻ (1991)
- കാസർഗോഡ് കാദർഭായ് (1992)
- തലസ്ഥാനം (1992)
- ചമ്പക്കുളം തച്ചൻ (1992)
- കുടുംബസമേതം (1992)
- മഴയെത്തും മുമ്പേ (1994)
- പുതുക്കോട്ടയിലെ പുതമണവാളൻ (1995)
- തച്ചോളി വർഗ്ഗീസ് ചേകവർ (1995)
- ഇഷ്ടദാനം (1997)
- പഞ്ചാബി ഹൌസ് (1998)
- പത്രം (1999)
- ഡാർലിംഗ് ഡാർലിംഗ് (2000)
- Ee Parakkum Thalika (2001)
- Shivam (2002)
- Kalachakram (2002)
- Vellinakshathram (2004)
- Hallo (2007)
- Kaaryasthan (2010)
- Chettayees (2012)
- Crocodile Love Story (2013)
- Idukki Gold (2013)
- Rebecca Uthup Kizhakkemala (2013)
- Rock Star (2015)
- Aby (2017)
- Mohanlal (2018)
- Oru Kadathu Nadan Katha (2019)
- Stand Up (2019)
PLAY
തിരുത്തുക- The Island of Blood
TV Serials
തിരുത്തുക- Cinemala
- Mohapakshikal
- Padmasree Padmavathi
- Sthree
- Priyam
TV SHOWS
തിരുത്തുക- Badayi Bunglavu
- Comedy Show
- Star Trek
- Playback
- Comedy Super Show
- Cinima Chirima
- Vanitha
- Annies Kitchen
മറ്റു മേഖലകൾ
തിരുത്തുക- Janani (as director and producer) under PRG Productions
റഫറൻസുകൾ
തിരുത്തുക- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2016-06-04. Retrieved 2016-06-19.
- ↑ http://www.manoramaonline.com/women/interviews/praseetha-menon.html
- ↑ http://www.thehindu.com/features/metroplus/radio-and-tv/quick-five-praseetha-menon-flair-for-comedy/article5477991.ece
- ↑ http://malayalam.filmibeat.com/news/praseetha-menon-director-actor-107129.html
- ↑ http://www.filmibeat.com/malayalam/movies/crocodile-love-story.html