പ്രസവത്തിനു മുമ്പുള്ള രക്തസ്രാവം

ഗർഭധാരണത്തിനു 28 ആഴ്ചക്കു ശേഷം പ്രസവം വരെ യോനിയിലൂടെ ഉണ്ടാവുന്ന രക്തസ്രാവത്തെ പ്രസവത്തിനു മുൻപുള്ള രക്തസ്രാവം എന്നു വിളിക്കുന്നു. ഇംഗ്ലീഷ്: Antepartum bleeding, antepartum haemorrhage (APH) അഥവാ prepartum hemorrhage.[1][2]

Antepartum bleeding
മറ്റ് പേരുകൾAntepartum haemorrhage (APH), prepartum haemorrhage

ഗർഭസ്തശിശുവിന്റെ ഭാരത്തിൽ കുറവുണ്ടാവുക,[3] പ്രീ എക്ലാംസിയ തടയാനായി ആസ്പിരിന്റെ ഉപയോഗം എന്നിവ പ്രസവത്തിനു മുമ്പുള്ള രക്തസ്രാവം ഉണ്ടാവാനുള്ള സാധ്യത വർദ്ധിപ്പിക്കുന്നു.[4]

ഇത് വൈദ്യശാസ്ത്രത്തിൽ ഒരു അടിയന്തിരാവസ്ഥയായി കണക്കാക്കപ്പെടുന്നു. ശരിയായ സമയത്ത് ചികിത്സ കിട്ടാതിരുന്നാൽ അമ്മയുടെയും കുഞ്ഞിന്റേയും ജീവൻ അപകടത്തിലാവാൻ സാധ്യതയുണ്ട്

തരം തിരിവ് തിരുത്തുക

നാലു തരം രക്തസ്രാവങ്ങൾ ഇതിൽ കാണപ്പെടുന്നു. രക്തത്തിന്റെ മൊത്തത്തിലുള്ള അളവും സർക്കുലേറ്ററി ഷോക്കും ആണ് അപകട സാധ്യതകൾ നിർണ്ണയിക്കുന്ന ഘടകങ്ങൾ [5]

ഘട്ടം നഷ്ടമാകുന്ന രക്തത്തിന്റെ അളവ്
സ്പോട്ടിങ്ങ് വരപോലെ, ചെറിയ നൂൽ പാകത്തിന്
മൈനർ രക്തസ്രാവം 50 എം.എൽ ഇൽ താഴെ
മേജർ രക്തസ്രാവം 50-1000 എം.എൽ. ഇല്ലാതെ
മാസ്സിവ് രക്ത്സ്രാവം 1000 എം.എൽ കൂടുതൽ + സർക്കുലേറ്ററി ഷോക്ക്

റഫറൻസുകൾ തിരുത്തുക

  1. patient.info » PatientPlus » Antepartum Haemorrhage
  2. The Royal Women’s Hospital > antepartum haemorrhage Archived 2010-01-08 at the Wayback Machine. Retrieved on Jan 13, 2009
  3. Lam CM, Wong SF, Chow KM, Ho LC (2000). "Women with placenta praevia and antepartum haemorrhage have a worse outcome than those who do not bleed before delivery". Journal of Obstetrics and Gynaecology. 20 (1): 27–31. doi:10.1080/01443610063417. PMID 15512459.
  4. Roberge, S; Bujold, E; Nicolaides, KH (May 2018). "Meta-analysis on the effect of aspirin use for prevention of preeclampsia on placental abruption and antepartum hemorrhage". American Journal of Obstetrics and Gynecology. 218 (5): 483–489. doi:10.1016/j.ajog.2017.12.238. PMID 29305829.
  5. Antepartum Haemorrhage. (2015). Perth, Western Australia: Department of Health Western Australia, pp.3-6.