ഉപനിഷത്തുക്കളുടെ പട്ടികയിൽ നാലാം സ്ഥാനമാണ് പ്രശ്ന ഉപനിഷത്തിനുള്ളത് .അഥർവ വേദത്തിലെ ഉപനിഷത്താണ് പ്രശ്ന ഉപനിഷത് .മൂന്ന് അധ്യായങ്ങളാണ് ആറു ഖണ്ഡങ്ങളായും പ്രശ്ന ഉപനിഷത് വിഭജിക്കപ്പെട്ടിരിക്കുന്നു .പേര് സൂചിപ്പിക്കുന്നതുപോലെ ചോദ്യങ്ങളുടെ ഉപനിഷത് ആണ് പ്രശ്ന ഉപനിഷത് . ജിജ്ഞാസുക്കളായ ഏതാനും പേർ പിപ്പലാദ മഹർഷിയെ ചില ചോദ്യങ്ങളുമായി സമീപിക്കുന്നു .മഹർഷി തന്റെ അറിവിനനുസരിച്ചു അവക്കുള്ള ഉത്തരം നൽകുന്നു .ഇതാണ് പ്രശ്ന ഉപനിഷത്തിന്റെ ഇതിവൃത്തം ..താഴെപ്പറയുന്നവയാണ് ചോദ്യങ്ങൾ

1. ജീവൻ എങ്ങനെയാണ് ഉണ്ടായത് ?

2. ജീവനുള്ള വസ്തു എന്താണ് ?

3. മനുഷ്യന്റെ നിലനിൽപ് എങ്ങനെയാണ്? അങ്ങനെ ആയതെന്തുകൊണ്ട് ?

4. മനുഷ്യനിലെ മാനവികത എന്താണ് ?

5 .എന്താണ് ധ്യാനം ?എന്തിനു ധ്യാനിക്കണം ?

6.മനുഷ്യനിലെ മരണമില്ലാത്ത വസ്തു എന്താണ്?

  കബന്ധി  കാത്യായന , ഭാർഗവ  വൈദർഭി, കൗസല്യ  ആശ്വലായന , ശൗര്യയാനിൻ ഗാർഗ്യ , ശൈബഃയ  സത്യകാമ  , സുകേശൻ  ഭരദ്വാജ  എന്നിവരാണ് മഹർഷി പിപ്പലാദനോട് മേല്പറഞ്ഞ ചോദ്യങ്ങൾ ചോദിക്കുന്നത്
"https://ml.wikipedia.org/w/index.php?title=പ്രശ്ന_ഉപനിഷത്&oldid=2583630" എന്ന താളിൽനിന്ന് ശേഖരിച്ചത്