പ്രശസ്തമായ ചുണ്ടൻ വള്ളങ്ങൾ

കേരളത്തിലെ ജലോത്സവങ്ങളിൽ പങ്കെടുക്കുന്ന ചുണ്ടൻ വള്ളങ്ങളുടെ പേരു വിവരം താഴെ ചേർക്കുന്നു.പഴയ ചുണ്ടൻ വള്ളങ്ങൾ നീക്കം ചെയ്ത് പുതിയതായി പണികഴിപ്പിച്ച് നീറ്റിൽ ഇറക്കിയ ചില വള്ളങ്ങളും ഇതിൽപ്പെടൂം. ഏറ്റവും പുതിയതായി നീറ്റിലിറക്കിയ ചുണ്ടൻ വളളമാണ് നിരണം ചുണ്ടൻ.

ആനാരി പുത്തൻ ചുണ്ടൻ

തിരുത്തുക

2010 ൽ നീറ്റിലിറക്കിയ വള്ളമാണിത്.പഴയ വള്ളത്തിനു പകരം പുതുതായി നിർമ്മിച്ചതാണിത്. 83 തുഴക്കാർ, ഒൻപതു നിലക്കാർ, അഞ്ച് അമരക്കാർ ഇതിലുണ്ട്.

കരുവാറ്റ പുത്തൻ ചുണ്ടൻ

തിരുത്തുക

1977 ൽ 18000 രൂപയ്ക്കു വാങ്ങിയ പച്ച ചുണ്ടനാണിത്, നീളം അൻപത്തിയൊന്നേകാൽ കോൽ. നാലുതവണ പുതുക്കിപണിത ഇതിനു 81 തുഴക്കാർ, ഒൻപതു നിലക്കാർ, അഞ്ച് അമരക്കാർ എന്നിവർ ഉണ്ട്

കാരിച്ചാൽ

തിരുത്തുക

1970 ൽ നീറ്റിലിറക്കി.നീളം അൻപത്തിയൊന്നേകാൽ കോൽ. നാലുതവണ പുതുക്കിപണിത ഇതിനു 81 തുഴക്കാർ, ഒൻപതു നിലക്കാർ, അഞ്ച് അമരക്കാർ എന്നിവർ ഉണ്ട്. നെഹ്രുട്രോഫി 13 തവണ നേടിയതിന്റെ റെക്കാഡ്.`1974 മുതൽ 1976 വരെ ഹാട്രിക്.

പായിപ്പാടൻ

തിരുത്തുക

പഴയ ചുണ്ടനു ശേഷം 2002 ൽ പണികഴിപ്പിച്ച് നീറ്റിലിറക്കിയ വള്ളമാണിത്.നീളം അൻപത്തിമൂന്നേകാൽ കോൽ. നാലുതവണ പുതുക്കിപണിത ഇതിനു 81 തുഴക്കാർ, ഒൻപതു നിലക്കാർ, അഞ്ച് അമരക്കാർ എന്നിവർ ഉണ്ട്. നെഹ്രു ട്രോഫി 2005,2006,2007 ൽ നേടി.

ശ്രീ ഗണേശൻ

തിരുത്തുക

പഴയ പായിപ്പാടൻ ചുണ്ടൻ പുതുക്കിപ്പണിതതാണ് ശ്രീ ഗണേശൻ. നീളം അൻപത്തിയൊന്നുമൂന്നേകാൽ കോൽ. 81 തുഴക്കാർ, ഒൻപതു നിലക്കാർ, അഞ്ച് അമരക്കാർ എന്നിവർ ഉണ്ട്.

വെള്ളം കുളങ്ങര

തിരുത്തുക

നീളം അൻപത്തിരണ്ടേകാൽ കോൽ. 88 തുഴക്കാർ, ഒൻപതു നിലക്കാർ, അഞ്ച് അമരക്കാർ എന്നിവർ ഉണ്ട്.

സെന്റ് പയസ് ടെൻത്

തിരുത്തുക

2014 മുതൽ മത്സര രംഗത്തുണ്ട്.നീളം അൻപത്തിരണ്ടേകാൽ കോൽ. 87 തുഴക്കാർ, ഒൻപതു നിലക്കാർ, അഞ്ച് അമരക്കാർ എന്നിവർ ഉണ്ട്.

1986 ൽ നീറ്റിലിറക്കി.നീളം അൻപത്തിമൂന്നേകാൽ കോൽ. നാലുതവണ പുതുക്കിപണിത ഇതിനു 89തുഴക്കാർ, പതിനൊന്നു നിലക്കാർ, 5 അമരക്കാർ എന്നിവർ ഉണ്ട്. നെഹ്രുട്രോഫി 2004 ൽ നേടി.

ജവഹർ തായങ്കരി

തിരുത്തുക

1977 ൽ നീറ്റിലിറക്കി.നീളം അൻപത്തിയൊന്നേകാൽ കോൽ. നാലുതവണ പുതുക്കിപണിത ഇതിനു 81 തുഴക്കാർ, 7 നിലക്കാർ, 5 അമരക്കാർ എന്നിവർ ഉണ്ട്. നെഹ്രുട്രോഫി 1977 ൽ കന്നിയങ്കത്തിൽ തന്നെ നേടി. 1978,1985,2010 വർഷങ്ങളിലും വിജയം ആവർത്തിച്ചു.