ലോകത്തിൽ ഏറ്റവും കൂടുതൽ കുടിയേറ്റം നടത്തിയ ജനവിഭാഗം മലയാളികളാണ്.[അവലംബം ആവശ്യമാണ്] ഇതിൽ പ്രധാനമായും രണ്ടു കുടിയേറ്റങ്ങളാണ് കഴിഞ്ഞ നൂറ്റാണ്ടിൽ നടന്നത് . ഒന്ന് : 1930 കളിൽ തിരുവിതാംകൂറിൽ നിന്നും മലബാറിലേക്ക് നടന്ന ആഭ്യന്തരമായ കുടിയേറ്റം , രണ്ടു : 1970 കളോടെ ആരംഭിച്ച ഗൾഫ്‌ രാജ്യങ്ങളിലേക്കുള്ള കുടിയേറ്റം . കേരളത്തെ സാമ്പത്തികമായി വളരയെധികം മുന്നോട്ടു നയിച്ചത് ഈ കുടിയേറ്റമാണ് . പൊതുവെ മറ്റു പ്രദേശങ്ങളിലേക്ക് കുടിയേറുന്ന മലയാളികൾ ആ നാടിന്റെ ഭാഗമായി തീരുകയാണ് പതിവ് . എന്നാൽ ഗൾഫ്‌ രാജ്യങ്ങളിൽ കുടിയേറിയ മലയാളികൾ തങ്ങളുടെ സ്വത്വം നിലനർത്തികൊണ്ട് പ്രത്യേക വിഭാഗമായി തന്നെ നിലനിൽക്കുന്ന വൈരുദ്ധ്യവും ഉണ്ട് . ഇത് ഒരു പക്ഷെ ആ രാജ്യങ്ങളിലെ സാംസ്ക്കാരികമായ അന്തരം കൊണ്ടും ആകാം . ഈ രാജ്യങ്ങളിൽ ഒക്കെ മലയാളികൾ തങ്ങളുടേതായ പ്രാദേശിക സംഘടനകളോ , ജില്ലാടിസ്ഥാനത്തിലുള്ള സംഘടനകളോ ,പൊതു സംഘടനകളോ രൂപികരിച്ചു കൊണ്ട് തങ്ങളുടെ സാമൂഹിക ജീവിതം കെട്ടുറപ്പോടെ തുടരുന്നത് കാണാം . ഈ ഒരു സ്വഭാവം മലയാളികളിൽ മാത്രമേ കാണുന്നുള്ളൂ[അവലംബം ആവശ്യമാണ്] എന്നത് ഒരു വിരോധാഭാസമായി തോന്നാം. പക്ഷെ അത് മലയാളിയിൽ രൂഡമൂലമായ സംഘബോധം തന്നെയാണ് . അത്തരത്തിലുള്ള ആയിരക്കണക്കിന് സംഘടനകൾ ഗൾഫ്‌ രാജ്യങ്ങളിൽ പ്രവർത്തിക്കുന്നു കെഎംസിസി, ഗ്രാമം , ദല , ഇന്ത്യൻ കൾച്ചറൽ ഫൗണ്ടേഷൻ (ICF), മാസ്സ് , പ്രേരണ , യുവകലാസാഹിതി , പ്രിയദർശനി , തണൽ , മലയാളനാട് , തുടങ്ങി ഒട്ടനവധി സംഘടനകൾ വളരെ നല്ല നിലയിൽ പ്രവർത്തിച്ചു കൊണ്ടിരിക്കുന്നു .ഇത്തരം സംഘടനകളിൽ ചിലതെല്ലാം നാട്ടിലെ രാഷ്ട്രീയ പാർട്ടികളുടെ പോഷക സംഘടനകളായും മഹല്ല് അടിസ്ഥാനത്തിലും പ്രവർത്തിക്കുന്നവയാണ് .പത്തു മുപ്പതു വർഷങ്ങളായി നല്ല നിലയിൽ പ്രവർത്തിക്കുന്ന 'അബുദാബി ശക്തി തിയ്യേറ്റർ' പോലുള്ള സംഘടനകളും ഉണ്ട്. നിലവിൽ കേരളത്തിലെ വലിയ പ്രവാസി സംഘടനയാണ് കെഎംസിസി. [അവലംബം ആവശ്യമാണ്]

ഗൾഫ് രാജ്യങ്ങളിലെ പ്രവാസി സംഘടനകൾ

തിരുത്തുക

ഗൾഫിലെ വിവിധ പ്രവാസി സംഘടനകളെ കുറിച്ച് ഇവിടെ പരിചയപ്പെടുത്താം 01.കേരളാ പ്രവാസി അസോസിയേഷൻ-KPA REG.NO-ALP/TC/250/2020 (https://keralapravasiassociation.com/) സ്വയം പര്യാപ്‌ത കേരളം പ്രവാസികളിലൂടെ എന്ന ആശയവുമായി പ്രവാസികളെയും,മടങ്ങിവന്ന പ്രവാസികളെയും അവരുടെ കുടുംബങ്ങളെയും ഉൾപ്പെടുത്തി പ്രവാസികളുടെ കാഴ്ച പാടിലൂടെയുള്ള സ്വയംപര്യാപ്‌തമായൊരു നവകേരളം സൃഷ്ടിക്കുക,ഉത്പാദന,വിപണന മേഖലകൾ കൂടുതലായി സൃഷ്ടിച്ചു കേരളം നേരിടുന്ന തൊഴിലില്ലായ്‌മക്ക് ഒരു പരിധിവരെ പരിഹാരം കണ്ടെത്തുകയും അതുവഴി കേരളത്തിന്റെ ആഭ്യന്തര ഉത്പാദനം വർധിപ്പിക്കുക എന്നതാണ് കേരളാ പ്രവാസി അസോസിയേഷന്റെ കാതലായ ലക്ഷ്യം.

യു.എ.ഇ യിലെ പ്രവാസി സംഘടനകൾ

തിരുത്തുക

ഐ സി എഫ്, ആർ എസ് സി, ഫ്രണ്ട്സ് ഓഫ് കെ എസ് എസ് പി, യു എ ഇ മുൻ‌കാല പരിഷത് പ്രവർത്തകരുടെ യു.എ.ഇ.യിലെ കൂട്ടായ്മ. പത്തുവർഷത്തോളമായി ദുബായ് ഗവണ്മെന്റിന്റെ പരിസ്ഥിതി വിഭാഗവുമായി സഹകരിച്ച് നിരവധി പരിസ്ഥിതി - വിദ്യാഭ്യാസ പ്രവർത്തനങ്ങൾ നടത്തിവരുന്നു., മലയാളം പഠിക്കാൻ താല്പര്യമുള്ള കുട്ടികൾക്കായി സൗജന്യ മലയാളം ക്ളാസ്സുകളും മാതൃസംഘടനയായ കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ നയങ്ങക്കനുസരിച്ച് പ്രവർത്തിക്കുന്ന ഈ സംഘടന പരിഷത്ത് കാലാകാലങ്ങളിൽ എടുക്കുന്ന നിലപാടുകളിൽ അധിഷ്ഠിതമായ ചർച്ചകളും ക്ളാസുകളും മലയാളികൾക്കായി നടത്താറുണ്ട്.

കുവൈറ്റിലെ പ്രവാസി സംഘടനകൾ

തിരുത്തുക

കുവൈത്തിലെ പ്രവാസി മലയാളികൾക്കിടയിൽ സജീവമായി പ്രവർത്തിക്കുന്ന പ്രവാസി മലയാളി സംഘടനകൾ നിരവധിയാണ്. അവയിൽ ചിലത് കുവൈറ്റിലെ ഇന്ത്യൻ എംബസിയിൽ രജിസ്റ്റർ ചെയ്ത് പ്രവർത്തിക്കുന്നു[1]. പ്രവാസി ഇന്ത്യാക്കാരിൽ മലയാളികളുടെ എണ്ണം കൂടുതലായതിനാൽ കേരളവുമായി ബന്ധപ്പെട്ടുള്ള പ്രവാസി സംഘടനകളുടെ എണ്ണവും കൂടുതലാണ്. പൊതുസ്വഭാവം ഉള്ളവ, ജില്ല, താലൂക്ക്, ഗ്രാമപ്രദേശങ്ങൾ എന്നിവയുടെ അടിസ്താനത്തിൽ രൂപപ്പെട്ടവ, വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പൂർവ്വവിദ്യാർത്ഥി സംഘടനകൾ, ജാതി, മത, മതങ്ങളുടെ ഉപ വിഭാവങ്ങളുടെ പേരിലുള്ളവ തുടങ്ങി വിവിധ തരത്തിൽ പ്രവാസി സംഘടനകൾ നിലവിലുണ്ട്. രാഷ്ട്രീയ പാർട്ടികളുടെ പേരിൽ കുവൈറ്റിലെ നിയമപ്രകാരം പ്രവർത്തിക്കാൻ സാധിക്കാത്തതിനാൽ സാംസ്കാരിക സംഘടന പരിവേഷത്തിൽ സംഘടിപ്പിക്കപ്പെട്ടിരിക്കുന്നവയും ഉണ്ട്.

കുവൈറ്റിലെ പൂർവ്വവിദ്യാർത്ഥി സംഘടനകൾ

  • PASTCOS - പാല സെന്റ് തോമസ് കോളജ് അലുമ്നെ അസോസിയേഷൻ.
  • GKPA - ഗ്ലോബൽ കേരള പ്രവാസി അസോസിയേഷൻ

[2]

  • CHRISCCAA- ക്രിസ്ത്യൻ കോളജ് ചെങ്ങന്നൂർ അലുമ്നെ അസോസിയേഷൻ

സൗദി അറേബ്യയിലെ പ്രവാസി സംഘടനകൾ

തിരുത്തുക

ഒമാനിലെ സാമൂഹിക സേവന സംഘടനകൾ

തിരുത്തുക
  • ആക്‌സിഡന്റ്സ് & ഡിമൈസസ്‌ -ഒമാൻ.
  • മസ്കത്ത് മലയാളീസ്.
  • ഇന്ത്യൻ സോഷ്യൽ ക്ലബ് മലയാളം വിഭാഗം.
  • ഇന്ത്യൻ സോഷ്യൽ ക്ലബ് മലബാർ വിഭാഗം.
  • ഇന്ത്യൻ സോഷ്യൽ ക്ലബ് കേരള വിഭാഗം.
  • ഇന്ത്യൻ കൾച്ചറൽ ഫൗണ്ടേഷൻ (ICF)
  • ഗ്ലോബൽ കേരള പ്രവാസി അസോസിയേഷൻ.
  • കേരള പ്രവാസി വെൽഫെയർ അസോസിയേഷൻ.
  • വി ഹെല്പ് മസ്കത്ത്.
  • പ്രതീക്ഷ ഒമാൻ.
  • തണൽ ഒമാൻ.
  • ഒമാൻ ഇന്ത്യൻ ഇസ്‌ലാഹി സെൻ്റർ
  • വേൾഡ് മലയാളീ ഫെഡറേഷൻ ഒമാൻ ചാപ്റ്റർ.
  • ഏക്താ പ്രവാസി ഒമാൻ.
  • ജലാൻ പ്രവാസി അസോസിയേഷൻ.
  • രിസാല സ്റ്റഡി സർക്കിൾ (ആർ എസ് സി)
  • നമ്മൾ ചാവക്കാട്ടുകാർ.
  • ഞങ്ങൾ ചാവക്കാട്ടുകാർ.
  • ഒമാൻ ബ്ലഡ് ഡോണേഴ്സ് ഫോറം.

ഖത്തറിലെ സാമൂഹിക സേവന സംഘടനകൾ

തിരുത്തുക

ഖത്തറിലെ മഹല്ല് കമ്മറ്റികളിൽ ഏറ്റവും പഴക്കമേറിയ സംഘടനയിൽ പെട്ടതാണ് വെളിയംകോട് മഹല്ല് കമ്മറ്റി QVMRC ഖത്തർ വെളിയംകോട് മഹല്ല് റിലീഫ് കമ്മറ്റി 1977 നിലവിൽ വന്നു ഇന്നും പ്രാദേശിക സംഘടന എന്ന നിലയിൽ ശക്തമായ പ്രവർത്തനങ്ങൾ നടത്തി പ്രവർത്തിക്കുന്നു ഒരു മഹല്ല് കൂട്ടായ്മ ആയിട്ടും നാനാ വിഭാഗത്തിൽ പെട്ട ആളുകൾക്കും സഹായമെത്തിക്കാൻ ഈ സംഘടനക്ക് കഴിഞ്ഞിട്ടുണ്ട്


  1. "ആർക്കൈവ് പകർപ്പ്" (PDF). Archived from the original (PDF) on 2015-02-14. Retrieved 2015-05-03.
  2. http://www.stcp.ac.in/Campus.Alumni.php
"https://ml.wikipedia.org/w/index.php?title=പ്രവാസി_സംഘടനകൾ&oldid=4116399" എന്ന താളിൽനിന്ന് ശേഖരിച്ചത്