പ്രവാസി കേരളീയകാര്യ വകുപ്പ്


വിദേശത്തും, പ്രത്യേകിച്ച് ഗൾഫ് മേഖലയിലും കേരളത്തിന് പുറത്ത് മറ്റ് സംസ്ഥാനങ്ങളിലും പണിയെടുക്കുന്ന കേരളീയരുടെ ക്ഷേമവും അവർക്കുവേണ്ടുന്ന സഹായങ്ങളും ഉറപ്പുവരുത്തുക, വിദേശത്ത് നിന്നും തിരിച്ചുവരുന്നവരുടെ പുനരധിവാസം, വിദേശ കേരളീയരെ സംസ്ഥാനത്ത് നിക്ഷേപം നടത്തുന്നതിന് പ്രേരിപ്പിക്കുക എന്നിവ ലക്ഷ്യമാക്കി പ്രവർത്തിക്കുന്ന കേരളസർക്കാരിന്റെ ഒരു വകുപ്പാണ് പ്രവാസി കേരളീയകാര്യ വകുപ്പ് അഥവാ നോർക്ക (NORKA: the Non Resident Keralites Affairs Department )

Department of Non Resident Keralites Affairs of State of Kerala
പ്രവാസി കേരളീയകാര്യ വകുപ്പ്
NORKA
നോർക്ക
ഏജൻസി അവലോകനം
രൂപപ്പെട്ടത് 6 ഡിസംബർ 1996; 27 വർഷങ്ങൾക്ക് മുമ്പ് (1996-12-06)
അധികാരപരിധി കേരളം
ആസ്ഥാനം തിരുവനന്തപുരം
മേധാവി/തലവൻ TBC, Minister for NORKA
വെബ്‌സൈറ്റ്
http://www.norka.gov.in/

ഗവൺമെന്റ് സെക്രട്ടറിയുടെ കീഴിലുള്ള പ്രവാസി കേരളീയ കാര്യവകുപ്പിന് സംസ്ഥാനതല ഓഫീസോ, ജില്ലാ ഓഫീസുകളോ നിലവിലില്ല. എന്നാൽ, നോർക്ക വകുപ്പിന്റെ കീഴിൽ സർക്കാരിന്റെ 51.3% ഓഹരി പങ്കാളിത്തത്തോടെ നോർക്ക-റൂട്ട്സ് എന്ന സ്ഥാപനം പ്രവർത്തിച്ചു വരുന്നു. പ്രസ്തുത സ്ഥാപനം വഴിയാണ് വകുപ്പിന്റെ പ്രവർത്തനങ്ങൾ നടപ്പിലാക്കിവരുന്നത്.

നോർക്ക - റൂട്ട്സ്

തിരുത്തുക

ഗൾഫ് രാജ്യങ്ങളിൽ തൊഴിൽ തേടി പോകുന്നവരുടെ വിദ്യാഭ്യാസ യോഗ്യതാ സർട്ടിഫിക്കറ്റുകൾ സാക്ഷ്യപ്പെടുത്തുന്നതിനായി കേന്ദ്രസർക്കാരിന്റെ മാനവ വിഭവശേഷി മന്ത്രാലയത്തിന്റെ പ്രാദേശിക സാക്ഷ്യപ്പെടുത്തൽ കേന്ദ്രങ്ങൾ നോർക്കാ റൂട്ട്സിന്റെ ആഭിമുഖ്യത്തിൽ തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് എന്നിവിടങ്ങളിൽ പ്രവർത്തിക്കുന്നു. സംസ്ഥാന വിദ്യാഭ്യാസ വകുപ്പിലെ ഉദ്യോഗസ്ഥരാണ് ഇവിടെ സർട്ടിഫിക്കറ്റുകൾ സാക്ഷ്യപ്പെടുത്തുന്നത്. വിദേശ മലയാളികളുടെ ക്ഷേമകാര്യങ്ങൾ നോക്കുന്നതിലേക്കുവേണ്ടി ന്യൂഡൽഹിയിലെ കേരള ഹൗസിൽ ഒരു നോർക്ക സെല്ലും മുംബൈയിൽ ഒരു എൻ.ആർ.കെ. ഡെവലപ്പ്മെന്റ് ഓഫീസും പ്രവർത്തിക്കുന്നുണ്ട്. സാമ്പത്തികമായും ഭരണപരമായും സ്വാതന്ത്ര്യമുള്ള നോർക്ക - റൂട്ട്സ് എന്ന സ്ഥാപനം വഴിയാണ് നോർക്ക വകുപ്പിന്റെ പ്രവർത്തനങ്ങൾ നടപ്പാക്കുന്നത് .

നൽകുന്ന സേവനങ്ങൾ

തിരുത്തുക

ഐഡി കാർഡ്

തിരുത്തുക

വിദേശ മലയാളികൾ ക്ക് വേണ്ടി നൽകുന്ന നോർക്ക ഐഡി കാർഡ്.. 18 വയസ്സ് പൂർത്തിയായ, വിദേശത്ത് 6 മാസത്തി ല് കൂടുതൽ ജോലി ചെയ്ത് വരുന്നവർക്ക് 300 രൂപ രജിസ്ട്രേഷൻ ഫീസ് നൽകി കാർഡ് കൈപറ്റാം,.. മൂന്ന് വർഷമാണു കാലാവധി,.. പ്രയോജനം,... ആൾ മരണപ്പെട്ടാൽ നോമിനിക്ക് 2 ലക്ഷം രൂപ വരെ ഇൻഷുറൻസ് ആക്സിഡന്റ് മരണത്തിനും, പൂർണ്ണമായോ ഭാഗികമായോ അംഗഭംഗം സംഭവിക്കുന്നവർക്കും ലഭിക്കും ( ന്യൂ ഇന്ത്യൻ ഇൻഷുറൻസ് കമ്പനിയാണു ഇത് പ്രൊവൈഡ് ചെയ്യുക )

ആപ്ലിക്കേഷൻ ഫോം -[1] പുതുക്കാനുള്ള ആപ്ലിക്കേ ഷൻ - [2] വിശദാംശങ്ങൾക്ക് - [3]

സാന്ത്വന സഹായ പദ്ധതി

തിരുത്തുക

ഇതിന്റെ വിശദാങ്ങൾ അവൈലബിൾ അല്ല.. ഫോമിൽ കാണുന്നത് ഇപ്രകാരമാണു,.. " നോർക്ക റൂട്ട് സ് നടപ്പിലാക്കി വരുന്ന സാന്ത്വന പദ്ധതി വഴി, ചികിത്സ സഹായം, മരണാനന്തര സഹായം, വിവാഹ ധന സഹായം, വീൽ ചെയർ ക്രച്ചസ്, എന്നിവ വാങ്ങുന്നതിനുള്ള സഹായം എന്നിവ നൽകി വരുന്നു. .. ഒരാൾക്ക് ഒന്നിൽ കൂടുതൽ പ്രാവശ്യം ഈ സഹായം ലഭിക്കുകയില്ല .." ആപ്ലിക്കേഷന് ഫോം -[4]

നോർക്ക റൂട്ട് സ് ചെയർമാൻ ഫണ്ട്

തിരുത്തുക

ഇതിന്റെ വിശദാങ്ങൾ അവൈലബിൾ അല്ല.. ഫോമിൽ കാണുന്നത് ഇപ്രകാരമാണു,.. " നോർക്ക -റൂട്ട് സ് ചെയർമാൻ ഫണ്ടിൽ നിന്നുള്ള ധന സഹായ പദ്ധതിയിലൂടെ ചികിത്സാ സഹായം, മരണാനന്തര സഹായം എന്നിവ നൽകി വരുന്നു. സാന്ത്വന പദ്ധതി വഴി സഹായം ലഭിച്ചവർക്ക് .. ഈ ഫണ്ട് വഴി സഹായം ലഭിക്കുന്നതല്ല, ഒന്നിൽ കൂടുതൽ പ്രാവശയം ആനുകൂല്യം ലഭിക്കുന്നതല്ല. " ആപ്ലിക്കേഷൻ ഫോം[5]

കാരുണ്യം പദ്ധതി

തിരുത്തുക

ഇതിന്റെ വിശദാങ്ങൾ അവൈലബിൾ അല്ല.. ഫോമിൽ കാണുന്നത് വിദേശത്ത് മരണപ്പെട്ടവർക്ക് സഹായം ലഭിക്കുന്ന പദ്ധതി എന്നതാണു... ആപ്ലിക്കേഷൻ ഫോം -[6]

നോർക്ക റെക്കഗ്നിഷൻ

തിരുത്തുക

നോർക്കയിൽ സംഘടനകൾക്ക് രജിസ്റ്റർ ചെയ്യുന്നതിനുള്ള സംവിധാനം,.. ( നാമിത് വരെ നോർക്കയിൽ രജിസ്റ്റർ ചെയ്യാൻ ശ്രമം ആരംഭിച്ചിട്ടില്ല !! ) ആപ്ലിക്കേഷൻ ഫോം - [7] വിശദാംശങ്ങൾ -[8] നിലവിൽ രജ്സിടർ ചെയ്ത സംഘടനകളുടെ ലിസ്റ്റ് - [9]

  1. "ആർക്കൈവ് പകർപ്പ്" (PDF). Archived from the original (PDF) on 2013-08-24. Retrieved 2013-06-03.
  2. "ആർക്കൈവ് പകർപ്പ്" (PDF). Archived from the original (PDF) on 2012-01-05. Retrieved 2013-06-03.
  3. "ആർക്കൈവ് പകർപ്പ്". Archived from the original on 2013-06-03. Retrieved 2013-06-03.
  4. "ആർക്കൈവ് പകർപ്പ്" (PDF). Archived from the original (PDF) on 2012-04-16. Retrieved 2013-06-03.
  5. "ആർക്കൈവ് പകർപ്പ്" (PDF). Archived from the original (PDF) on 2012-04-16. Retrieved 2013-06-03.
  6. "ആർക്കൈവ് പകർപ്പ്" (PDF). Archived from the original (PDF) on 2012-04-16. Retrieved 2013-06-03.
  7. "ആർക്കൈവ് പകർപ്പ്" (PDF). Archived from the original (PDF) on 2015-08-30. Retrieved 2013-06-03.
  8. "ആർക്കൈവ് പകർപ്പ്". Archived from the original on 2013-06-03. Retrieved 2013-06-03.
  9. "ആർക്കൈവ് പകർപ്പ്". Archived from the original on 2013-05-10. Retrieved 2013-06-03.