പ്രമോദ് ഗൊഗൊയ്
എഐടിയുസി ദേശീയ പ്രസിഡന്റും മുതിർന്ന സിപിഐ നേതാവും സ്വാതന്ത്ര്യസമര സേനാനിയുമായിരുന്നു പ്രമോദ് ഗൊഗൊയ് . അസം മുൻ മന്ത്രിയായ ഇദ്ദേഹം വടക്കു കിഴക്കൻ മേഖലയിൽ ഇടതുപക്ഷ പ്രസ്ഥാനത്തിന്റെ മുന്നണിപ്പോരാളിയായിരുന്നു.
ജീവിതരേഖ
തിരുത്തുക1975 മുതൽ പാർടിയുടെ കേന്ദ്ര സെക്രട്ടറിയറ്റിലും ദേശീയ എക്സിക്യൂട്ടീവിലും അംഗമായ ഗൊഗൊയ് അവിവാഹിതനാണ്.[1] പട്നയിൽ അടുത്തിടെ നടന്ന സിപിഐ 21-ാംപാർടി കോൺഗ്രസിലാണ് അദ്ദേഹത്തെ വീണ്ടും ദേശീയ എക്സിക്യൂട്ടീവിലേക്ക് തെരഞ്ഞെടുത്തത്. വേൾഡ് ഫെഡറേഷൻ ഓഫ് ട്രേഡ് യൂണിയന്റെ വൈസ് പ്രസിഡന്റുമാണ്. സിബസാഗർ മണ്ഡലത്തെ പ്രതിനിധാനംചെയ്ത് 1967 മുതൽ അഞ്ചുതവണ അസം നിയമസഭയിലെത്തിയ പ്രമോദ് അസംഗണപരിഷത് നേതൃത്വം നൽകിയ കൂട്ടുകക്ഷി മന്ത്രിസഭയിൽ (1996-2000) ക്യാബിനറ്റ് റാങ്കുള്ള മന്ത്രിയായിരുന്നു. സ്വാതന്ത്ര്യലബ്ധിക്ക് മുമ്പ്, കമ്യൂണിസ്റ്റ് പാർടിയെ നിരോധിച്ചിരുന്ന കാലത്താണ് വിദ്യാർഥിയായിരിക്കെ ഗൊഗൊയ് പാർടിപ്രവർത്തനം ആരംഭിച്ചത്. മൂന്നുവർഷം ജയിൽവാസം അനുഭവിച്ചിട്ടുണ്ട്.എണ്ണക്കമ്പനികളിലടക്കം തൊഴിലാളികളെ സംഘടിപ്പിക്കുന്നതിൽ നിർണായകപങ്ക് വഹിച്ചിട്ടുണ്ട്.