അമേരിക്കൻ കോൺഗ്രസ് അംഗമായി തിരഞ്ഞെടുക്കപ്പെട്ട ആദ്യ മലയാളി വനിതയാണ് പ്രമീള ജയപാൽ. വാഷിങ്ടണിൽ നിന്ന്‌ ഡെമോക്രാറ്റിക് പാർട്ടി സ്ഥാനാർഥി ആയാണ്‌ പ്രമീള വിജയിച്ചത്. നിലവിൽ വാഷിങ്ടൺ സ്റ്റേറ്റ് സെനറ്റ് അംഗമാണ്.

Pramila Jayapal
Pramila Jayapal, 2015
Member-elect of the
U.S. House of Representatives
from Washington's 7th district
Assuming office
January 3, 2017
SucceedingJim McDermott
Member of the Washington Senate from 37th legislative district
പദവിയിൽ
ഓഫീസിൽ
ജനുവരി 12, 2015 (2015-01-12)
മുൻഗാമിAdam Kline
വ്യക്തിഗത വിവരങ്ങൾ
ജനനം (1965-09-21) സെപ്റ്റംബർ 21, 1965  (59 വയസ്സ്)
Chennai, Tamil Nadu, India
രാഷ്ട്രീയ കക്ഷിDemocratic
പങ്കാളിSteve Williamson
കുട്ടികൾJanak Preston
വസതിsColumbia City, Seattle, Washington
അൽമ മേറ്റർGeorgetown University (B.A.)
Kellogg School of Management, Northwestern University (M.B.A.)
തൊഴിൽFinancial analyst
Activist
Author
വെബ്‌വിലാസംOfficial

ജീവിത രേഖ

തിരുത്തുക

1965 സപ്തംബർ 21 ന് ചെന്നൈയിൽ ജനിച്ചു. കേരളത്തിലെ പാലക്കാട് ജില്ലയിലാണ് ഇവരുടെ കുടുംബവേരുകൾ. പാലക്കാട് പെരുവെമ്പ് മുതുവഞ്ചാൽ കുടുംബാംഗമാണ് മാതാവ് മായാ ജയപാൽ, അച്ഛൻ ജയപാൽ മേനോൻ പൊന്നാനി ഈശ്വരമംഗലം സ്വദേശിയാണ്. ഇവർ ഇപ്പോൾ ബെംഗളൂരുവിലാണ് താമസം. ഇന്തോനേഷ്യയിലും സിംഗപ്പൂരിലുമായി സ്‌കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കി.[1] 16ാം വയസിൽ അമേരിക്കയിലേക്ക് കുടിയേറി. ജോർജ് ടൗൺ യൂണിവേഴ്‌സിറ്റിയിൽ നിന്ന് ബിരുദവും. നോർത്ത് വെസ്‌റ്റേൺ യൂണിവേഴ്‌സിറ്റിയിൽ നിന്നും എം.ബി.എയും കരസ്ഥമാക്കി.[2]

2015 മുതൽ വാഷിങ്ടൺ സ്‌റ്റേറ്റ് സെനറ്റിൽ 37ആം ലെജിസ്ലേറ്റീവ് ജില്ലയെ പ്രതിനിധീകരിച്ച് അംഗമാണ്. അമേരിക്കയിലെ ഡെമോക്രാറ്റിക് പാർട്ടിയുടെ സജീവ പ്രവർത്തകയാണ് പ്രമീള ജയപാൽ. 2012വരെ വാഷിങ്ടണിലെ പടിഞ്ഞാറൻ തീര പട്ടണമായ സീറ്റ്ൽ കേന്ദ്രീകരിച്ച് പൗരവകാശ പ്രവർത്തനം നടത്തുകയായിരുന്നു ഇവർ. കുടിയേറ്റ അനുകൂല അഭിഭാഷക സംഘമായി വൺ അമേരിക്കയുടെ എക്‌സിക്യുട്ടീവ് ഡയറക്ടറായിരുന്നു[2]. വാഷിങ്ടണിലെ ഏഴാം കോൺഗ്രസണൽ ജില്ലയിൽ നിന്ന് അമേരിക്കൻ കോൺഗ്രസ്സിലേക്ക് മത്സരിച്ചു, വിജയിച്ചു. വാഷിങ്ടണിലെ ഒമ്പതാം കോൺഗ്രസണൽ ജില്ലയിലാണ് ഇവർ താമസിക്കുന്നത്.

സാമൂഹ്യപ്രവർത്തന രംഗം

തിരുത്തുക

2001ലെ വേൾഡ് ട്രേഡ് സെന്റർ ആക്രമണത്തിന് ശേഷം വിദ്വേഷ വിരുദ്ധ മേഖല (Hate Free Zone) എന്ന പേരിൽ അഭിഭാഷക സംഘം രൂപീകരിച്ചു. അമേരിക്കൻ അറബികൾ, മുസ്്‌ലിംകൾ, സൗത്ത് ഏഷ്യൻ അമേരിക്കൻസ് എന്നിവർ അടങ്ങിയതായിരുന്നു സംഘം. പുതിയ അമേരിക്കൻ പൗരൻമാർക്ക് വോട്ടിങ്, കുടിയേറ്റ സംബന്ധമായ പ്രശ്‌നങ്ങളും മറ്റും ചർച്ചച്ചെയ്യുന്ന വേദിയായി ഇത് പ്രവർത്തിച്ചു. 2008ൽ ഈ സംഘടന വൺ അമേരിക്ക എന്ന് പേര് മാറ്റി.[3][4] 2012 മെയ് മാസം സംഘടനയുടെ നേതൃത്വത്തിൽ നിന്ന് ഒഴിഞ്ഞു. ഒരു വർഷത്തിന് ശേഷം, കുടിയേറ്റ വിഭാഗങ്ങൾക്ക് വേണ്ടി പ്രമീള ജയപാൽ നടത്തിയ പ്രവർത്തനങ്ങൾക്ക് വൈറ്റ് ഹൗസ് അംഗീകാരം നൽകി. അവരെ ചാംപ്യൻ ഓഫ് ചെയ്ഞ്ച് ബഹുമതി നൽകി ആദരിച്ചു.[5]

രാഷ്ട്രീയ പ്രവർത്തനം

തിരുത്തുക

സംസ്ഥാന സെനറ്ററായിരുന്ന ആദം ക്ലിനെ 2014ൽ വിരമിക്കൽ പ്രഖ്യാപിച്ചതിന് ശേഷം അദ്ദേഹത്തിന്റെ പിൻഗാമിയായി ഉയർന്നുവന്ന നിരവധി ഡെമോക്രാറ്റുകളിൽ ഒരാളായിരുന്നു പ്രമീള ജയപാൽ. സീറ്റ്ൽ മേയറായിരുന്ന ഇഡ് മുർറെ,ആദം ക്ലിനെയുടെ പിൻഗാമിയായി പ്രമീള ജയപാലിനെ പിന്താങ്ങി. .[3] 2014 ഓഗസ്റ്റ് അഞ്ചിന് നടന്ന വാഷിങ്ടൺ ഓപ്പൺ പ്രൈമറിയിൽ ആറു സ്ഥാനാർഥികളിൽ 51 ശതമാനം വോട്ട് നേടി.[6] നവംബറിൽ ഡെമോക്രാറ്റിക് പാർട്ടിയിലെ ലൂയിസ് വതനാബെയെ പരാജയപ്പെടുത്തി..[7] അമേരിക്കൻ കോൺഗ്രസ്സിൽ അംഗമായിരുന്ന ജിം മാക് ദെർമോട്ട് അദ്ദേഹത്തിന്റെ വിരമിക്കൽ പ്രഖ്യാപിച്ചതിനെ തുടർന്ന് 2016 ജനുവരിയിൽ വാഷിങ്ടൺ സെവൻത് കോൺഗ്രഷണൽ ജില്ലയിൽ നിന്ന് അമേരിക്കൻ കോൺഗ്രസ്സിലേക്ക് തന്റെ സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ചു.[8] ഏപ്രിൽ മാസത്തിൽ ബെർണി സാൻഡേഴ്‌സ് പിന്തുണച്ചു. ഇതോടെ പ്രമീളയുടെ പ്രചാരണ പ്രവർത്തകരുടെ എണ്ണം ഇരട്ടിയായി.[9] 2016 ഓഗസ്റ്റ് രണ്ടിന് പ്രൈമറിയിൽ ആദ്യ രണ്ടാം റാങ്കിൽ എത്തി. ഇതോടെ നവംബറിൽ നടന്ന പൊതു തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ യോഗ്യത നേടി.[10] കോൺഗ്രസ് അംഗമായി തിരഞ്ഞെടുക്കപ്പെട്ടു. നവംബർ ഒമ്പതിന് അമേരിക്കൻ കോൺഗ്രസ്സിലേക്ക് വിജയിച്ചു. സാമാജികരുടെ കഴിവ് വിശകലനം ചെയ്യുന്ന ഫിസ്‌കൽ നോട്ട് എന്ന ടെക്‌നോളജി കമ്പനി ഏറ്റവും ഫലപ്രദമായ സ്റ്റേറ്റ് സെനറ്ററായി പ്രമീള ജയപാലിനെ പരിഗണിച്ചിട്ടുണ്ട്.[11][12] പ്രമീള ജയപാൽ തന്റെ തിരഞ്ഞെടുപ്പ് പ്രചാരണ സമയത്ത് അവരുടെ ലെജിസ്ലേറ്റീവ് റെക്കോഡിൽ തെറ്റിദ്ധരിപ്പിക്കുന്ന അവകാശവാദങ്ങൾ നിരത്തിയിരുന്നുവെന്ന് ദ സ്‌ട്രെയ്ഞ്ചർ എന്ന ന്യൂസ് പേപ്പർ നടത്തിയ അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.[13]

കുടുംബ ജീവിതം

തിരുത്തുക

2000 മുതൽ അമേരിക്കൻ പൗരയാണ് പ്രമീള ജയപാൽ.[4] പിൾഗ്രിമേജ്: വൺ വിമൻസ് റിട്ടേൺ ടു എ ചെയ്ഞ്ചിങ് ഇന്ത്യ എന്ന പുസ്തകത്തിന്റെ രചയിതാവാണ് പ്രമീള. 2000 മാർച്ചിൽ പുസ്തകം പ്രസിദ്ധീകരിച്ചു.[14][15] കൊളംബിയ സിറ്റിക്ക് സമീപത്തുള്ള സീറ്റ്ൽ എന്ന തീരദേശ പട്ടണത്തിലാണ് താമസം. ഭർത്താവ് സ്റ്റീവ് വില്യംസൺ, മകൻ ജനക് പ്രെസ്റ്റൺ.[2] ജോർജ് ടൗൺ സർവ്വകലാശാലയിൽ നിന്ന് ബി.എ ബിരുദം നേടി. നോർത്ത് വെസ്‌റ്റേൺ സർവ്വകലാശാലയിലെ കെല്ലോഗ് സ്‌കൂൾ ഓഫ് മാനേജ്‌മെന്റിൽ നിന്ന് എം.ബി.എ ബിരുദാനന്തര ബിരുദവും നേടി.

  1. "About". Pramila Jayapal. Archived from the original on 2015-02-04. Retrieved February 3, 2015.
  2. 2.0 2.1 2.2 "Pramila's Story". Pramila Jayapal for State Senate. Archived from the original on 2015-02-04. Retrieved February 3, 2015.
  3. 3.0 3.1 Turnbull, Lornet (March 10, 2014). "Seattle activist Pramila Jayapal seeks state Senate seat". Seattle Times. Retrieved February 3, 2015.
  4. 4.0 4.1 Shephard, Aria (June 30, 2008). "Hate Free Zone gets new name, OneAmerica, With Justice for All". Seattle Times. Retrieved February 3, 2015.
  5. "Seattle woman honored as 'Champion of Change' at White House". KING5. May 6, 2013. Archived from the original on 2016-05-08. Retrieved April 29, 2016.
  6. "Pramila Jayapal wins six-candidate primary race for WA state senate". Nri Pulse. August 13, 2014. Retrieved February 3, 2015.
  7. "Democrats trailing in state Senate races". Seattle Times. November 5, 2014. Retrieved February 3, 2015.
  8. Connelly, Joel (January 21, 2016). "Pramila Jayapal enters U.S. House race with blast at 'the 1 percent'". Seattle Post-Intelligencer. Retrieved March 24, 2016.
  9. Beekman, Daniel (July 6, 2016). "Boost from Bernie Sanders plays into Seattle race for Congress". The Seattle Times. Retrieved August 1, 2016.
  10. Jayapal advances to November ballot in 7th Congressional District race, Seattle Times, Daniel Beekman & Lynn Thompson, August 2, 2016. Retrieved August 3, 2016.
  11. "Sen. Pramila Jayapal". FiscalNote. Retrieved November 7, 2016.
  12. "Misogyny and racism, sure - but not in Seattle congressional race". The Seattle Times. October 25, 2016. Retrieved November 7, 2016.
  13. "Fact Check: Pramila Jayapal Has Stretched the Truth About Her Achievements in Olympia". The Stranger. November 2, 2016. Retrieved February 2, 2016.
  14. "Nonfiction Book Review: Pilgrimage: One Woman's Return to a Changing India by Pramila Jayapal, Author Seal Press (CA) $22.95 (288p) ISBN 978-1-58005-032-6". PublishersWeekly.com. Retrieved April 29, 2016.
  15. Stephen, David (June 25, 2001). "Pramila Jayapal talks about her book Pilgrimage: One Woman's Return to a Changing India". indiatoday.intoday.in. Retrieved April 29, 2016.
"https://ml.wikipedia.org/w/index.php?title=പ്രമീള_ജയപാൽ&oldid=3798507" എന്ന താളിൽനിന്ന് ശേഖരിച്ചത്