പ്രമാണത്തിന്റെ സംവാദം:Danthappala.jpg

Latest comment: 13 വർഷം മുമ്പ് by Vssun

ഇത് ദന്തപ്പാലയോ അതോ ഗന്ധപ്പാലയോ? --Vssun (സുനിൽ) 12:24, 4 സെപ്റ്റംബർ 2010 (UTC)Reply

ദന്തപ്പാല തന്നെയാവും ശരി. 1. കേരളത്തിലെ ഔഷധ സസയങ്ങൾ - ഡോ. സി,ഐ. ജോളി 2. അത്ഭുത ഔഷധച്ചെടികൾ ഡോ. കെ. ആർ. രാമൻ നമ്പൂതിരി ‌Satheesan.vn 18:07, 4 സെപ്റ്റംബർ 2010 (UTC).Reply
ഈ ചിത്രത്തിൽ കാണുന്ന സസ്യം വീട്ടിലുണ്ട്. ഇതിനെ ഗന്ധപ്പാല എന്നാണ്‌ പറഞ്ഞു കേട്ടിരിക്കുന്നത്. ഇതിന്റെ ഇല വെളിച്ചെണ്ണയിൽ ഇട്ട് വെയിലത്തുവെക്കുമ്പോൾ (ഇലയിൽ നിന്നുള്ള രസം വെളിച്ചെണ്ണയിൽ കലർന്നായിരിക്കണം) കടുത്ത നിറത്തിലാവുന്നു. ഈ എണ്ണ, ത്വക് രോഗങ്ങൾക്ക് പറ്റിയതാണെന്ന കാരണത്താൽ ധാരാളം ആവശ്യക്കാർ വരാറുണ്ട്. ഞാൻ കരുതുന്നത്, ദന്തപ്പാലയും ഗന്ധപ്പാലയും രണ്ടാണെന്നാണ്‌. ലേഖനത്തിൽ കാണുന്ന മറ്റു ചിത്രങ്ങളുമായി ഈ ചിത്രത്തിലെ സസ്യത്തിന്‌ ഒരു സാമ്യവും കാണുന്നില്ല. ലേഖനത്തിലെ മറ്റു ചിത്രങ്ങൾ ദന്തപ്പാലയുടേതാകാം. എന്നാൽ ഈ ചിത്രം ഗന്ധപ്പാലയുടേതല്ലേ എന്നാണ്‌ എന്റെ സംശയം. --Vssun (സുനിൽ) 02:15, 5 സെപ്റ്റംബർ 2010 (UTC)Reply
ഗന്ധപ്പാല ഉപയോഗിച്ചുള്ള ഔഷധത്തിന്റെ ലിങ്ക് --Vssun (സുനിൽ) 02:23, 5 സെപ്റ്റംബർ 2010 (UTC)Reply
ഇതു് ദന്തപ്പാലയാണു്. താങ്കൾ സൂചിപ്പിച്ച ലിങ്ക് ശ്രദ്ധിച്ചു. ഒരു പക്ഷെ ദേശങ്ങളുടെ വ്യത്യാസത്തിൽ പേരുകളിൽ ചെറിയ വ്യത്യാസം കാണാറുണ്ട്. താങ്കൾ പറഞ്ഞ സ്വഭാവം ശരിയാണ്. ഇത്തരത്തിൽ ഉണ്ടാക്കിയ വെളിച്ചെണ്ണ സോറിയാസിസിനുള്ള അറിയപ്പെടുന്നതിൽ ഏറ്റവും നല്ല മരുന്നാണ്. എളുപ്പത്തിലുണ്ടാക്കാവുന്ന ഈ വെളിച്ചെണ്ണയ്ക്ക് വലിയ വിലയാണു് വാങുന്നതു്. ഞാനൊരു സസ്യ വിദഗ്ദനോ ആയുർ‌വേദ വിദഗ്ദനോ അല്ല. പക്ഷെ ഈ ചെടിയെ പറ്റി അതിന്റെ പ്രാധാന്യം കൊണ്ടു്, പഠിച്ചിട്ടുണ്ട്. ഉറപ്പുവരുത്തിയിട്ടുണ്ട്.`Satheesan.vn 02:42, 5 സെപ്റ്റംബർ 2010 (UTC)Reply

നന്ദി. ഗന്ധപ്പാലയിൽ നിന്നും റീഡയറക്റ്റ് ചെയ്യുന്നുണ്ട്. --Vssun (സുനിൽ) 02:46, 5 സെപ്റ്റംബർ 2010 (UTC)Reply

"Danthappala.jpg" എന്ന പ്രമാണത്തിലേക്ക് മടങ്ങുക.