പൂർണ്ണ വലിപ്പം(935 × 1,148 പിക്സൽ, പ്രമാണത്തിന്റെ വലിപ്പം: 75 കെ.ബി., മൈം തരം: image/jpeg)

ചുരുക്കം

വിവരണം
മലയാളം: ആശാലത

മലയാളത്തിലെ പ്രശസ്ത ചലച്ചിത്ര പിന്നണിഗായികയും റേഡിയോ ജോക്കിയുമാണ് ആശാലത. 1985ല്‍ ജോണ്‍സണ്‍ മാസ്റ്റര്‍ സംഗീതസംവിധാനം നിര്‍വ്വഹിച്ച ഒഴിവുകാലം എന്ന സിനിമയിലെ ചൂളം കുത്തും കാറ്റേ എന്ന ഗാനം ആലപിച്ചുകൊണ്ടാണ് ആശാലത ചലച്ചിത്ര പിന്നണി ഗാനരംഗത്തേക്ക് വരുന്നത്. തുടര്‍ന്ന് വിവിധ മലയാള സിനിമകളിലായി നാല്പതോളം ഗാനങ്ങള്‍ ആലപിച്ചു. യേശുദാസിനൊപ്പമായിരുന്നു ആദ്യഘട്ടത്തില്‍ ആശാലത പാടിയിരുന്നത്. തുടര്‍ന്ന് ഉണ്ണിമേനോന്‍, ജി. വേണുഗോപാല്‍, കൃഷ്ണചന്ദ്രന്‍, എം.ജി. ശ്രീകുമാര്‍, മാര്‍ക്കോസ്, കെ.എസ്. ചിത്ര, മനോ, മലേഷ്യ വാസുദേവന്‍, ജോളി എബ്രഹാം എന്നിവര്‍ക്കൊപ്പവും വിവിധ സിനിമകളിലായി ഗാനങ്ങള്‍ ആലപിച്ചു. ജോണ്‍സണ്‍ മാഷിനു പുറമേ, എ.ടി ഉമ്മര്‍, രാഘവന്‍ മാസ്റ്റര്‍, ഔസേപ്പച്ചന്‍, ശ്യാം, ജെറി അമല്‍ദേവ്, എം.ബി ശ്രീനിവാസന്‍, ബോംബെ രവി, മോഹന്‍ സിതാര, ബേണി ഇഗ്‌നേഷ്യസ് തുടങ്ങിയ പ്രഗത്ഭ സംഗീത സംവിധായകരുടെ ഈണങ്ങള്‍ക്ക് ശബ്ദം പകര്‍ന്ന ആശാലത നിരവധി ഹിറ്റ് ഗാനങ്ങള്‍ക്കും ഉടമയാണ്. സ്‌നേഹമുള്ള സിംഹം എന്ന ചിത്രത്തിലെ സ്‌നേഹം കൊതിച്ചു ഈരേഴുലോകം, ദൂരെ ദൂരെ ഒരു കൂടു കൂട്ടാം എന്ന ചിത്രത്തിലെ പൊന്നിന്‍ കിനാവുകള്‍, ഒരു വടക്കന്‍ വീരഗാഥയിലെ ഉണ്ണി ഗണപതി തമ്പുരാനേ ഗാ്ണ്ഡീവത്തിലെ മഞ്ഞണിഞ്ഞ പൂവേ...ഓമല്‍ സ്വപനങ്ങളിലെ.. എണ്ണിയാല്‍ തീരാത്ത...നിശയെ നിലാവു പുണര്‍ന്നു... തുടങ്ങിയ ഗാനങ്ങള്‍, ആശാലത ആലപിച്ചവയാണ്.

ആശാലതയ്ക്ക് പത്തൊമ്പത് വയസ്സുള്ളപ്പോളാണ് പ്രശസ്തമായ തരംഗിണിക്കുവേണ്ടി എം.ജി രാധാകൃഷ്ണന്റെ സംഗീത സംവിധാനത്തില്‍ യേശുദാസിനൊപ്പം പാടിക്കൊണ്ട് ഗ്രാമീണഗാനങ്ങള്‍ എന്ന ശീര്‍ഷകത്തില്‍ ഓഡിയോ കാസറ്റുകളിറക്കിയത്. തരംഗിണി പരിചയപ്പെടുത്തുന്ന നവവശ്യനാദം എന്നായിരുന്നു അക്കാലത്ത് ആശാലത വിശേഷിപ്പിക്കപ്പെട്ടത്. ആശാലതയുടെ സ്വരത്തിന്റെ മാധുര്യവും ശുദ്ധതയും തിരിച്ചറിഞ്ഞ് ഗാനഗന്ധര്‍വ്വനാണ് നവവശ്യനാദം എന്ന വിശേഷണം നല്കിയത്. തരംഗണിയുടെ കാസറ്റിന്റെ കവര്‍ പേജില്‍ ദാസേട്ടന്‍ തന്നെയാണ് നവവശ്യനാദം എന്ന് ചേര്‍ക്കണമെന്ന് ആവശ്യപ്പെട്ടത്. ഗാനഗന്ധര്‍വ്വനില്‍ നിന്നും മറ്റൊരു ഗായികമാര്‍ക്കും കിട്ടാത്തവലിയൊരു അംഗീകാരമായിരുന്നു ഈ വിശേഷണം. തെന്നിന്ത്യന്‍ സംഗീത സംവിധായകന്‍ ഇളയരാജയുടെ കീഴിലും ആശാലത പ്രവര്‍ത്തിച്ചിട്ടുണ്ട്. ഇരുപത്തിരണ്ട് തമിഴ് ചിത്രങ്ങളില്‍ ആശാലത ഗാനങ്ങള്‍ ആലപിക്കുകയും ചെയ്തു. ഒരു തെലുങ്ക് ചിത്രത്തിലും പാടിയിട്ടുണ്ട്. പ്രശസ്ത കവി വയലാര്‍ രാമവര്‍മ്മയുടെ പേരിലുള്ള അദ്യ വയലാര്‍രാമവര്‍മ്മ അവാര്‍ഡ് ലഭിച്ചത് ആശാലതയ്ക്കായിരുന്നു. പ്രശസ്ത സംഗീതസംവിധായകന്‍ ദേവരാജന്‍ മാസ്റ്ററും ഗായിക മാധുരിയും അടങ്ങിയ ജൂറിയാണ് അവാര്‍ഡ് നിര്‍ണ്ണയിച്ചത്. കാനായി കുഞ്ഞിരാമന്‍ രൂപകല്പന ചെയ്ത ശില്പമായിരുന്നു പുരസ്‌കാരം. സിനിമാഗാനങ്ങള്‍ക്കുപുറമേ, നിരവധി സംഗീത ആല്‍ബങ്ങളിലും ആശാലത പാടിയിട്ടുണ്ട്.

കൂടാതെ സ്വന്തം രചനയും സംഗീത സംവിധാനവും നിര്‍വഹിച്ച് ആലപിച്ച മറക്കുവതെങ്ങനെ എന്ന സംഗീത ആല്‍ബം സൂപ്പര്‍ ഹിറ്റായിരുന്നു.
തീയതി
സ്രോതസ്സ് സ്വന്തം സൃഷ്ടി
സ്രഷ്ടാവ് Geetha Das

അനുമതി

ഈ സൃഷ്ടിയുടെ പകർപ്പവകാശ ഉടമയായ ഞാൻ, താഴെ പറയുന്ന അനുമതിയിൽ ഈ സൃഷ്ടി ഇതിനാൽ പ്രസിദ്ധീകരിക്കുന്നു:
w:ml:ക്രിയേറ്റീവ് കോമൺസ്
കടപ്പാട് ഇതു പോലെ പങ്ക് വെയ്ക്കുക
ഈ പ്രമാണത്തിന് അനുമതി നൽകപ്പെട്ടിരിക്കുന്നത് ക്രിയേറ്റീവ് കോമൺസ് ആട്രിബ്യൂഷൻ -ഷെയർ എലൈക് 4.0 അന്താരാഷ്ട്ര അനുവാദപത്ര പ്രകാരമാണ്.
താങ്കൾക്കുള്ള സ്വാതന്ത്ര്യങ്ങൾ:
  • പങ്ക് വെയ്ക്കൽ – കൃതി പകർത്താനും, വിതരണം ചെയ്യാനും, പ്രസരിപ്പിക്കാനും
  • പുനഃമിശ്രണം ചെയ്യൽ – കൃതി അനുയുക്തമാക്കാൻ
താഴെ പറയുന്ന ഉപാധികൾ പാലിക്കുക:
  • കടപ്പാട് – രചയിതാവോ അനുമതിയുള്ളയാളോ വ്യക്തമാക്കിയിട്ടുള്ള വിധത്തിൽ കൃതിയ്ക്കുള്ള കടപ്പാട് താങ്കൾ നൽകിയിരിക്കണം. താങ്കൾക്കിത് ഏത് വിധത്തിൽ വേണമെങ്കിലും ചെയ്യാവുന്നതാണ്, പക്ഷേ അത് അവർ താങ്കളേയോ താങ്കളുടെ ഉപയോഗത്തേയോ അടിച്ചേൽപ്പിച്ചതു പോലെയാവരുത്.
  • ഇതു പോലെ പങ്ക് വെയ്ക്കുക – ഈ സൃഷ്ടിയെ പുനഃമിശ്രണം ചെയ്തോ രൂപാന്തരപ്പെടുത്തിയോ അടിസ്ഥാനപ്പെടുത്തിയോ ഉണ്ടാക്കുന്നവ; താങ്കളുടെ സംഭാവനയടക്കമുള്ള സൃഷ്ടി യഥാർത്ഥ സൃഷ്ടിയുടെ അതേ അല്ലെങ്കിൽ അനുരൂപമായ ഉപയോഗാനുമതിയിൽ മാത്രമേ താങ്കൾ വിതരണം ചെയ്യാവൂ.

തലവാചകങ്ങൾ

ആശാലത

ഈ പ്രമാണത്തിൽ ചിത്രീകരിച്ചിരിക്കുന്ന ഇനങ്ങൾ

സൃഷ്ടിയിലുള്ളത്

19 ഫെബ്രുവരി 2022

MIME type ഇംഗ്ലീഷ്

image/jpeg

data size ഇംഗ്ലീഷ്

76,591 ബൈറ്റ്

1,148 പിക്സൽ

935 പിക്സൽ

പ്രമാണ നാൾവഴി

ഏതെങ്കിലും തീയതി/സമയ കണ്ണിയിൽ ഞെക്കിയാൽ പ്രസ്തുതസമയത്ത് ഈ പ്രമാണം എങ്ങനെയായിരുന്നു എന്നു കാണാം.

തീയതി/സമയംലഘുചിത്രംഅളവുകൾഉപയോക്താവ്അഭിപ്രായം
നിലവിലുള്ളത്18:44, 18 ഫെബ്രുവരി 202218:44, 18 ഫെബ്രുവരി 2022-ലെ പതിപ്പിന്റെ ലഘുചിത്രം935 × 1,148 (75 കെ.ബി.)Geetha DasUploaded own work with UploadWizard

താഴെ കാണുന്ന താളിൽ ഈ ചിത്രം ഉപയോഗിക്കുന്നു:

മെറ്റാഡാറ്റ

"https://ml.wikipedia.org/wiki/പ്രമാണം:Ashalatha.jpg" എന്ന താളിൽനിന്ന് ശേഖരിച്ചത്