പ്രഫുൽ പട്ടേൽ

ഇന്ത്യയിലെ രാഷ്ട്രീയ പ്രവർത്തകന്‍

2014 മുതൽ മഹാരാഷ്ട്രയിൽ നിന്നുള്ള രാജ്യസഭാംഗമായി തുടരുന്ന മുതിർന്ന എൻ.സി.പി നേതാവാണ് പ്രഫുൽ പട്ടേൽ.(ജനനം : 17 ഫെബ്രുവരി 1957) 2023 ജൂലൈ രണ്ട് മുതൽ അജിത് പവാർ നയിക്കുന്ന എൻ.സി.പിയിൽ അംഗമായി തുടരുന്നു. നാല് തവണ വീതം രാജ്യസഭയിലും ലോക്സഭയിലും അംഗമായിരുന്ന പ്രഫുൽ പട്ടേൽ രണ്ട് തവണ കേന്ദ്ര കാബിനറ്റ് വകുപ്പ് മന്ത്രിയായും പ്രവർത്തിച്ചിട്ടുണ്ട്. 2011 മുതൽ 2014 വരെ ഇന്ത്യയിലെ, സ്വതന്ത്ര ചുമതലയുള്ള വ്യോമയാന സഹമന്ത്രിയായിരുന്നു. 1991-ൽ ലോകസഭയിലേക്ക് ആദ്യമായി തിരഞ്ഞെടുക്കപ്പെട്ടശേഷം തുടർച്ചയായി മൂന്ന് തവണ ആ പദവിയിലെത്തി.[1][2][3]

പ്രഫുൽ പട്ടേൽ
രാജ്യസഭാംഗം
ഓഫീസിൽ
2022-തുടരുന്നു, 2016-2022, 2006-2009, 2000-2006
മണ്ഡലംമഹാരാഷ്ട്ര
കേന്ദ്ര, വൻകിട വ്യവസായ, പൊതുമേഖല വകുപ്പ് മന്ത്രി
ഓഫീസിൽ
2011-2014
മുൻഗാമിസന്തോഷ് മോഹൻ ദേവ്
പിൻഗാമിആനന്ദ് ഗീതെ
ലോക്സഭാംഗം
ഓഫീസിൽ
2009, 1998, 1996, 1991
മണ്ഡലംബന്ദാര ഗോണ്ടിയ
സംസ്ഥാനത്തിൻ്റെ സ്വതന്ത്ര്യ ചുമതലയുള്ള കേന്ദ്രമന്ത്രി (വ്യേമയാന വകുപ്പ്)
ഓഫീസിൽ
2009-2011, 2004-2009
മുൻഗാമിരാജീവ് പ്രതാപ് റൂഡി
പിൻഗാമിവയലാർ രവി
വ്യക്തിഗത വിവരങ്ങൾ
ജനനം (1957-02-17) 17 ഫെബ്രുവരി 1957  (67 വയസ്സ്)
നദിയഡ്, ബോംബെ മഹാരാഷ്ട്ര
രാഷ്ട്രീയ കക്ഷി
  • എൻ.സി.പി(അജിത് വിഭാഗം) : 2023-മുതൽ
  • എൻ.സി.പി : 1999-2023
  • ഇന്ത്യൻ നാഷണൽ കോൺഗ്രസ് : 1991-1999
പങ്കാളിവർഷ പട്ടേൽ
കുട്ടികൾ4
As of 20 സെപ്റ്റംബർ, 2023
ഉറവിടം: സ്റ്റാർസ് അൺഫോൾഡഡ്

ജീവിതരേഖ

തിരുത്തുക

മഹാരാഷ്ട്രയിലെ ബോംബെയിലെ നദിയാഡാണ് സ്വദേശം. മുൻ നിയമസഭാംഗമായിരുന്ന മനോഹർഭായ് പട്ടേലിൻ്റെയും ശാന്താ ബെന്നിൻ്റെയും മകനായി 1957 ഫെബ്രുവരി പതിനേഴിന് പശ്ചിമ ബംഗാളിലെ കൊൽക്കത്തയിൽ ജനനം. മുംബൈയിലെ ക്യാംമ്പെയിൻ സ്കൂൾ, സിഡ്ഹാം കോളേജ് എന്നിവിടങ്ങളിൽ നിന്ന് വിദ്യാഭ്യാസം പൂർത്തിയാക്കി. പിതാവിൻ്റെ വഴി പിന്തുടർന്ന് സീജെ ഗ്രൂപ്പ് എന്ന കമ്പനിയിൽ പുകയില കച്ചവടക്കാരനായി ഔദ്യോഗിക ജീവിതം ആരംഭിച്ച പ്രഫുൽ പിന്നീട് മരുന്നുകമ്പനി, ധനകാര്യം, റിയൽ എസ്റേറ്റ് എന്നീ ബിസിനസുകളിലൂടെ ശ്രദ്ധേയനായി.

രാഷ്ട്രീയ ജീവിതം

തിരുത്തുക

1985-ൽ ഗോണ്ഡിയ മുനിസിപ്പൽ കൗൺസിൽ പ്രസിഡൻ്റായി രാഷ്ട്രീയത്തിൽ സജീവമായി.

1991-ലെ ലോക്സഭ തിരഞ്ഞെടുപ്പിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസ് ടിക്കറ്റിൽ ബന്ദാര ഗോണ്ഡിയ മണ്ഡലത്തിൽ നിന്ന് ആദ്യമായി ലോക്സഭാംഗമായതോടെയാണ് പ്രഫുൽ പട്ടേലിനെ രാഷ്ട്രീയ ജീവിതമാരംഭിക്കുന്നത്.

1999-ൽ ശരത് പവാർ എൻ.സി.പി രൂപീകരിച്ചപ്പോൾ കോൺഗ്രസ് വിട്ട് എൻ.സി.പി യിൽ ചേർന്നു. 1996, 1998, 2009 എന്നീ വർഷങ്ങളിൽ നടന്ന ലോക്സഭ തിരഞ്ഞെടുപ്പുകളിൽ ബന്ദാര ഗോണ്ഡിയ മണ്ഡലത്തിൽ നിന്ന് വിജയിച്ച പ്രഫുൽ 2004, 2014 വർഷങ്ങളിൽ നടന്ന ലോക്സഭ തിരഞ്ഞെടുപ്പുകളിൽ പരാജയപ്പെട്ടു.

2000-2006, 2006-2009, 2016-2022 എന്നീ കാലയളവുകളിൽ രാജ്യസഭാംഗമായും തിരഞ്ഞെടുക്കപ്പെട്ടു.

2004 മുതൽ 2011 വരെ കേന്ദ്ര വ്യേമയാന വകുപ്പിൻ്റെ സ്വതന്ത്ര്യ ചുമതലയുള്ള സംസ്ഥാന മന്ത്രിയായും 2011 മുതൽ 2014 വരെ വൻകിട വ്യവസായ, പൊതുമേഖല വകുപ്പിൻ്റെ ചുമതലയുള്ള കേന്ദ്ര മന്ത്രിയായും പ്രവർത്തിച്ചു.

2009 മുതൽ 2018 വരെ ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ്റെ പ്രസിഡൻറായും 2016-ൽ ഏഷ്യൻ ഫുട്ബോൾ കോൺഫെഡറേഷൻ സീനിയർ വൈസ് പ്രസിഡൻ്റായും പ്രവർത്തിച്ചിട്ടുണ്ട്.

2023 ജൂലൈ രണ്ടിന് ശരദ് പവാറിൻ്റെ പാർട്ടിയായിരുന്ന എൻ.സി.പി പിളർത്തി അജിത് പവാറിനൊപ്പം ചേർന്നു. നിലവിൽ എൻ.സി.പി അജിത് പവാർ വിഭാഗത്തിലെ പ്രധാന നേതാക്കളിലൊരാളാണ്.

പ്രധാന പദവികളിൽ

  • 2022-തുടരുന്നു : രാജ്യസഭാംഗം (4)[4]
  • 2016-2022 : രാജ്യസഭാംഗം (3)
  • 2011-2014 : കേന്ദ്ര, കാബിനറ്റ് വകുപ്പ് മന്ത്രി
  • 2009 : ലോക്സഭാംഗം, ബന്ദാരു ഗോണ്ഡിയ (4)
  • 2006-2009 : രാജ്യസഭാംഗം (2)
  • 2004-2011 : കേന്ദ്ര കാബിനറ്റ് വകുപ്പ് മന്ത്രി
  • 2000-2006 : രാജ്യസഭാംഗം (1)
  • 1998 : ലോക്സഭാംഗം, ബന്ദാരു ഗോണ്ഡിയ (3)
  • 1996 : ലോക്സഭാംഗം, ബന്ദാരു ഗോണ്ഡിയ (2)
  • 1991 : ലോക്സഭാംഗം, ബന്ദാരു ഗോണ്ഡിയ (1)
  • 1985 : പ്രസിഡൻ്റ്, ഗോണ്ഡിയ മുനിസിപ്പൽ കൗൺസിൽ[5]

സ്വകാര്യ ജീവിതം

തിരുത്തുക
  • ഭാര്യ : വർഷ പട്ടേൽ
  • മക്കൾ :
  • പ്രജയ്
  • പൂർണ
  • നിയതി
  • അവ്നി
  1. official website
  2. The man behind ncp 2.0
  3. NCP integral part of NDA says Praful Patel
  4. NCP renominate Praful Patel to Rajyasabha
  5. ind.gov.in
"https://ml.wikipedia.org/w/index.php?title=പ്രഫുൽ_പട്ടേൽ&oldid=3972890" എന്ന താളിൽനിന്ന് ശേഖരിച്ചത്