പ്രധാനമന്ത്രി ഉജ്ജ്വല യോജന
ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള (ബിപിഎൽ) കുടുംബങ്ങളിലെ സ്ത്രീകൾക്ക് 50 ദശലക്ഷം പാചക വാതക (LPG) കണക്ഷനുകൾ വിതരണം ചെയ്യുന്നതിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി 2016 മെയ് 1 ന് ആരംഭിച്ച പദ്ധതിയാണ് പ്രധാൻ മന്ത്രി ഉജ്വാല യോജന ( പിഎംയുവൈ ). [1] [2] 800 കോടി രൂപയാണ് പദ്ധതിയുടെ ബജറ്റ് വിഹിതം. 15 ദശലക്ഷം എന്ന ലക്ഷ്യത്തെ മറികടന്ന് 22 ദശലക്ഷമായിരുന്നു ആരംഭിച്ച വർഷത്തിൽ, വിതരണം ചെയ്ത കണക്ഷനുകൾ . 2017 ഒക്ടോബർ 23 ലെ കണക്കനുസരിച്ച് 30 ദശലക്ഷം കണക്ഷനുകൾ വിതരണം ചെയ്തു. അതിൽ 44% കണക്ഷനുകൾ പട്ടികജാതി, പട്ടികവർഗ്ഗത്തിൽപ്പെട്ട കുടുംബങ്ങൾക്കാണ് നൽകിയത്. [3] 2018 ഡിസംബറോടെ ഈ സംഖ്യ 58 ദശലക്ഷം കവിഞ്ഞു. [4] 2018 ലെ കേന്ദ്ര ബജറ്റിൽ 80 ദശലക്ഷം പാവപ്പെട്ട കുടുംബങ്ങളെ ഉൾപ്പെടുത്തുന്നതിനായി അതിന്റെ വ്യാപ്തി വർദ്ധിപ്പിച്ചു. [5] ഓയിൽ മാർക്കറ്റിംഗ് കമ്പനികൾ (ഒഎംസി) 21,000 ബോധവൽക്കരണ ക്യാമ്പുകൾ നടത്തി. 2014 നെ അപേക്ഷിച്ച് 2019 ൽ എൽപിജി ഉപഭോഗം 56% വർദ്ധിക്കാൻ ഈ പദ്ധതി കാരണമായി. [6] ഉത്തർപ്രദേശിലെ 14.6 ദശലക്ഷവും പശ്ചിമ ബംഗാളിൽ 8.8 ദശലക്ഷവും ബീഹാറിൽ 8.5 ദശലക്ഷവും മധ്യപ്രദേശിൽ 7.1 ദശലക്ഷവും രാജസ്ഥാനിൽ 6.3 ദശലക്ഷവും ബിപിഎൽ കുടുംബങ്ങൾക്ക് പദ്ധതിയുടെ പ്രയോജനം ലഭിച്ചു. [7] എൽപിജി വർദ്ധിച്ചിട്ടുണ്ടെങ്കിലും എൽപിജി സിലിണ്ടറുകളുടെ ഉപയോഗം കുറവാണ്. [8]
പ്രധാനമന്ത്രി ഉജ്ജ്വല യോജന (PMUY) | |
---|---|
Ujjawala Yojana | |
രാജ്യം | India |
പ്രധാനമന്ത്രി | Narendra Modi |
മന്ത്രാലയം | Energy |
പ്രധാന ആളുകൾ | Dharmendra Pradhan |
ആരംഭിച്ച തീയതി | 1 മേയ് 2016 Ballia |
നിലവിലെ നില | Active |
വെബ്‌സൈറ്റ് | www |
2020 ജനുവരിയിൽ ബെംഗളൂരുവിൽ നടന്ന 107-ാമത് ഇന്ത്യൻ സയൻസ് കോൺഗ്രസിൽ നരേന്ദ്ര മോദി പ്രഖ്യാപിച്ചത്, “ശാസ്ത്രസാങ്കേദികവിദ്യയുടെ സഹായത്തേടെ, ഇപ്പോഴും പാചകത്തിനായി കൽക്കരിയോ മരമോ ഉപയോഗിക്കുന്ന 8 കോടി [80 ദശലക്ഷം] സ്ത്രീകളെ തിരിച്ചറിയുന്നതിനും സാങ്കേതികവിദ്യയുടെ സഹായത്തോടെ പുതിയ വിതരണ കേന്ദ്രങ്ങൾ സ്ഥാപിക്കുന്നതിനും സാധ്യമായി" എന്നാണ്.
അവലംബങ്ങൾ
തിരുത്തുകപുറത്തേക്കുള്ള കണ്ണികൾ
തിരുത്തുക- ↑ "Scheme for LPG to BPL families to be launched in Odisha", The Times of India, 7 June 2016
- ↑ "Modi's pet projects PMUY, Urja Ganga to cross Himalayan borders to Nepal", Business Standard, 28 March 2017
- ↑ "Pradhan Mantri Ujjwala Yojana: 3 cr LPG connections already issued, Oil Min seeks to serve another 3 cr beneficiaries", Financial Express, 1 November 2017
- ↑ Sharma, Anshu (19 December 2018), "Government expands eligibility criteria to meet Pradhan Mantri Ujjwala Yojana target", CNBC TV18
- ↑ "Budget 2018: Ujjwala scheme to cover 80 million families, says Arun Jaitley", Live Mint, 1 February 2018
- ↑ "Ujjwala scheme boosts India's LPG consumption to a record high in FY19", Business Standard, 3 May 2019[പ്രവർത്തിക്കാത്ത കണ്ണി]
- ↑ "PMUY: How to avail full benefits of Ujjwala Yojana", Live Mint, 14 September 2019[പ്രവർത്തിക്കാത്ത കണ്ണി]
- ↑ "Why Goti Bai's LPG Cylinder Lies In A Cowshed, Unused", IndiaSpend, 30 April 2019