പ്രദോഷവ്രതം
ഹൈന്ദവരുടെ പ്രധാന ആരാധനാമൂർത്തികളിലൊരാളായ ശിവനെ പ്രീതിപ്പെടുത്താൻ അനുഷ്ഠിയ്ക്കുന്ന ഒരു വ്രതമാണ് പ്രദോഷവ്രതം. എല്ലാ മാസങ്ങളിലും രണ്ടുതവണ വീതം പ്രദോഷമുണ്ടാകാറുണ്ട്. സൂര്യാസ്തമയസമയത്ത് ത്രയോദശി തിഥി വരുന്ന ദിവസമാണ് പ്രദോഷവ്രതമായി അനുഷ്ഠിയ്ക്കുന്നത്. പാർവ്വതീദേവിയെ സന്തോഷിപ്പിയ്ക്കാൻ ശിവഭഗവാൻ നടരാജനായി നൃത്തം ചെയ്യുന്നത് ഈ ദിവസമാണെന്നും, ഇതുകാണാൻ സകല ദേവീദേവന്മാരും സന്നിഹിതരായിരിയ്ക്കുമെന്നും വിശ്വസിയ്ക്കപ്പെടുന്നു.