"ശബ്ദശാസ്ത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 24:
 
പതിനെട്ടാം നൂറ്റാണ്ടിൽ ശബ്ദശാസ്ത്രം വളരെയധികം പുരോഗമിച്ചു. ശബ്ദത്തിന്റെ തരംഗ സമവാക്യം കണ്ടെത്തിയതും ഗണിതശാസ്ത്രത്തിനുണ്ടായ പുരോഗതിയും ഇതിന്റെ വളർച്ചയെ സഹായിച്ചു. ഇരുപതാം നൂറ്റാണ്ടിൽ ശബ്ദശാസ്ത്രത്തിന്റെ ധാരാളം ഉപയോഗങ്ങൾ കണ്ടെത്തി. വെള്ളത്തിനടിയിലുള്ള അന്തർവാഹിനികളെ കണ്ടെത്തുന്നതിനും ശബ്ദമലിനീകരണം കുറക്കുന്നതിനുമുള്ള സങ്കേതങ്ങൾ കണ്ടെത്തിയത് ഇക്കാലത്താണ്.
 
==അടിസ്ഥാന അക്കൗസ്റ്റിക്സ്==
 
ശബ്ദത്തിന്റെ ഉത്പാദനം, പ്രേഷണം, നിർണയനം എന്നിവയാണ് അടിസ്ഥാന അക്കൗസ്റ്റിക്സിന്റെ മൂന്നു ശാഖകൾ.
 
===ശബ്ദ ഉത്പാദനം.===
 
സന്തുലിതാവസ്ഥയിലിരിക്കുന്ന ഒരു ഇലാസ്തിക മാധ്യമത്തിൽ ഉണ്ടാകുന്ന കമ്പനമാണ് [[ശബ്ദം|ശബ്ദത്തിന്റെ]] ഉറവിടമായി വർത്തിക്കുന്നത്. [[മനുഷ്യൻ|മനുഷ്യരും]] [[മൃഗം|മൃഗങ്ങളും]] ഉണ്ടാക്കുന്ന ശബ്ദങ്ങൾ ഇത്തരത്തിലാണ് പുറപ്പെടുന്നത്. ഖര പ്രതലങ്ങളിൽ തട്ടിയും മുട്ടിയും (താളവാദ്യങ്ങൾ, തന്ത്രിവാദ്യങ്ങൾ) ഉണ്ടാകുന്ന ശബ്ദങ്ങളും വായു പ്രവാഹത്തിലും അന്തർജലീയ സ്ഫോടനങ്ങളിലും ഉണ്ടാകുന്ന ശബ്ദങ്ങളും മറ്റുദാഹരണങ്ങളാണ്.
 
ആവൃത്തി(frequency)യും<ref>[http://www.engineeringtoolbox.com/sound-frequency-wavelength-d_56.html] Sound Frequency, Wavelength and Octave</ref> തീവ്രത (intensity)യും<ref>[http://hyperphysics.phy-astr.gsu.edu/hbase/sound/intens.html] Sound Intensity</ref> കൃത്യമായി നിയന്ത്രിക്കുവാൻ കഴിയുന്ന ശബ്ദസ്രോതസ്സുകളുടെ കണ്ടുപിടുത്തത്തിലൂടെയാണ് ഒരു ശാസ്ത്രവും സാങ്കേതികവിദ്യയും എന്ന നിലയ്ക്ക് അക്കൌസ്റ്റിക്സ് വികാസം പ്രാപിച്ചത്. ഏതു രൂപത്തിലുള്ള ഊർജത്തേയും ശബ്ദോർജമാക്കി മാറ്റുവാനും മറിച്ച് ശബ്ദോർജത്തെ മറ്റു ഊർജരൂപങ്ങളാക്കുവാനും സാധിക്കുന്ന അക്കൌസ്റ്റിക് ട്രാൻസ്ഡ്യൂസറുകളാണ് ഇവയിൽ ഏറ്റവും പ്രധാനം. ഉച്ചഭാഷിണികൾ (loud speakers) വൈദ്യുതോർജത്തെ ശബ്ദമായും മൈക്രോഫോണുകൾ ശബ്ദത്തെ വൈദ്യുതോർജമായും മാറ്റുന്നു.
 
പീസോ ഇലക്ട്രിക്, മാഗ്നറ്റോസ്ട്രിക്റ്റീവ് (കാന്തമാകുമ്പോൾ പരിമാണ വ്യതിയാനം വരുന്ന പദാർഥങ്ങൾ ഉദാ. നിക്കൽ) ട്രാൻസ്ഡ്യൂസറുകൾ ശാസ്ത്രീയവും വ്യാവസായികവുമായ ആവശ്യങ്ങൾക്ക് വ്യാപകമായി പ്രയോജനപ്പെടുത്തി വരുന്നുണ്ട്. വൈദ്യുതേതര അക്കൗസ്റ്റിക് ട്രാൻസ്ഡ്യൂസറുകൾക്ക് ഉദാഹരണമാണ് 'സൈറൻ'. ദ്രാവകപ്രവാഹം തടസ്സപ്പെടുത്തിയാണ് ഇതിൽ ശബ്ദമുത്പാദിപ്പിക്കുന്നത്.<ref>[http://www.sciencedirect.com/science?_ob=ArticleURL&_udi=B6V1C-48V20NR-4J&_user=10&_coverDate=12%2F31%2F1993&_rdoc=1&_fmt=high&_orig=search&_origin=search&_sort=d&_docanchor=&view=c&_acct=C000050221&_version=1&_urlVersion=0&_userid=10&md5=6a04bac2c172156211bb722cb10a682a&searchtype=a] Models for the production and acoustics of stop consonants </ref>
 
===ശബ്ദ പ്രേഷണം===
 
തരംഗങ്ങളായാണ് ശബ്ദം പ്രേഷണം ചെയ്യപ്പെടുന്നത്. ശബ്ദതരംഗത്തിനു സഞ്ചരിക്കുവാൻ ഒരു മാധ്യമം കൂടിയേ തീരു. ഒരു ഇലാസ്തിക മാധ്യമത്തിൽ മർദത്തിനോ സാന്ദ്രതയ്ക്കോ സമതുലിതാവസ്ഥയിൽ നിന്ന് ഉണ്ടാകുന്ന വ്യതിയാനം ഉളവാക്കുന്ന സങ്കോച-വികാസതരംഗങ്ങളായാണ് മിക്കവാറും ശബ്ദം പ്രേഷണം ചെയ്യപ്പെടുന്നത്. പ്രേഷണ ആവേഗം മാധ്യമത്തിന്റെയും തരംഗത്തിന്റെയും സ്വഭാവം, താപനില തുടങ്ങിയവയെ ആശ്രയിച്ചിരിക്കും. നിശ്ചല അന്തരീക്ഷത്തിൽ, മാനകമർദത്തിലും 0<sup>o</sup>C ലും ശബ്ദത്തിന്റെ വേഗത 331.45 സെ.മീ. ആണ്.
 
സ്രോതസ്സിൽ നിന്നുള്ള ദൂരം കൂടുന്നതിനനുസരിച്ച് ശബ്ദത്തിന്റെ തീവ്രത കുറയുന്നു. ശബ്ദോർജം ചുറ്റുപാടും വ്യാപിക്കുന്നതു (spreading) മൂലവും <ref>http://www.dosits.org/science/soundmovement/soundweaker/spreading/ Sound Spreading</ref>മാധ്യമം അവശോഷണം ചെയ്യുന്നത് (absorption) മൂലവും<ref>http://www.acousticalsurfaces.com/acoustic_IOI/101_7.htm SOUND ABSORPTION</ref> ആണ് ശബ്ദത്തിനു ക്ഷീണം (atenuation) സംഭവിക്കുന്നത്.<ref>[http://www.ndt-ed.org/EducationResources/CommunityCollege/Ultrasonics/Physics/attenuation.htm] Attenuation of Sound Waves</ref> ശബ്ദതരംഗത്തെ വീതികുറഞ്ഞ പാതയിലൂടെ കടത്തിവിടുകവഴി വ്യാപനം കുറയ്ക്കാനാവും. ഘർഷണംവഴി ശബ്ദോർജം താപോർജമായി മാറ്റപ്പെടുന്നു. ഖരങ്ങളെയപേക്ഷിച്ച് വായുവിലും ദ്രാവകത്തിലുമാണ് ശബ്ദത്തിന് ഘർഷണം വഴി കൂടുതൽ ക്ഷീണം സംഭവിക്കുന്നത്. സാധാരണ താപമർദ സാഹചര്യങ്ങളിൽ ശബ്ദതരംഗത്തിനു ഉരുക്കിലുണ്ടാകുന്ന ക്ഷീണത്തിന്റെ നൂറു മടങ്ങു കൂടുതൽ ക്ഷീണം വായുവിലുണ്ടാകുന്നു. ആവൃത്തി കൂടുന്നതനുസരിച്ച് സാധാരണഗതിയിൽ ശബ്ദാവശോഷണം കൂടുന്നു, എന്നാൽ ഉയർന്ന ആവൃത്തികളിൽപോലും അവശോഷണം തീരെ കുറഞ്ഞ പദാർഥമായതിനാൽ ക്വാർട്സിനു പല വ്യാവസായിക പ്രയോഗങ്ങളുമുണ്ട്.
 
===ശബ്ദ നിർണയനം===
 
അനുയോജ്യമായ ഒരു ട്രാൻസ്ഡ്യൂസറിൽ പതിക്കുമ്പോഴാണ് ശബ്ദനിർണയനം സാധ്യമാകുന്നത്. മനുഷ്യരിൽ ചെവിയാണ് ട്രാൻസ്ഡ്യൂസറായി വർത്തിക്കുന്നത്. തീവ്രത വളരെ കുറഞ്ഞ (10<sup>-16</sup>w/cm<sup>2</sup>) ശബ്ദത്തോടുപോലും സംവേദനക്ഷമമായ ഒരു ട്രാൻസ്ഡ്യൂസറാണ് മനുഷ്യകർണം. മർദ-വൈദ്യുത (piezo electric)<ref>http://www.piezomaterials.com/ Piezoelectric materials</ref> പ്രഭാവംമൂലം പ്രവർത്തിക്കുന്ന മൈക്രോഫോണുകളാണ് അക്കൌസ്റ്റിക്സിൽ ഏറെ പ്രയോജനപ്പെടുത്തി വരുന്നത്.<ref>[http://electronics.howstuffworks.com/gadgets/audio-music/question309.htm] 5 Types of Microphones</ref>
 
== കെട്ടിടങ്ങളിലെ ശബ്ദശാസ്ത്രം ==
"https://ml.wikipedia.org/wiki/ശബ്ദശാസ്ത്രം" എന്ന താളിൽനിന്ന് ശേഖരിച്ചത്