"ദാരിയസ് ഒന്നാമൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 49:
== നേട്ടങ്ങൾ ==
മുൻ‌കാലത്തെപ്പോലെ മെഡിയക്കാരുടെ അടിമകളായി വീണ്ടും മാറാതിരിക്കാൻ ദാരിയസിന്റെ അധികാരലബ്ദി പേർഷ്യക്കാർക്ക് സഹായകരമായെന്നാണ് [[ഹെറോഡോട്ടസ്]] അഭിപ്രായപ്പെടുന്നത്.പേർഷ്യക്കാരേയും സിഥിയരേയും ഒരു പോലെ വിശ്വാസത്തിലേടുക്കാൻ സാധിച്ചതാണ് ദാരിയസിന്റെ പ്രധാന നേട്ടം. പേർഷ്യക്കാരോടുള്ള തന്നെ മമതയെ ഉറപ്പിക്കാനെന്ന രീതിയിൽ [[പേർസിസ്|പേർസിസിൽ]], [[പേർസെപോളിസ്]] എന്ന ഒരു തലസ്ഥാനം അദ്ദേഹം സ്ഥാപിച്ചു. അതേ സമയം സിഥിയൻ ഭൂരിപക്ഷപ്രദേശമായ [[മെഡിയ|മെഡിയയിൽ]] നിന്നുള്ള നേതാക്കളെ പ്രധാനപ്പെട്ട അധികാരസ്ഥാനങ്ങളിൽ അവരോധിച്ച് മെഡിയക്കാരേയും അനുനയിപ്പിച്ചു. ഇതിനു പുറമേ മെഡിയയിലെ [[എക്ബത്താന]], സാമ്രാജ്യത്തിലെ ഒരു തലസ്ഥാനമായി തുടരുകയും ചെയ്തു. ബി.സി.ഇ. 480-ൽ ഗ്രീക്കുകാരോടെതിരിട്ട പേർഷ്യൻ സേനയിലെ കപ്പലുകളിൽ പേർഷ്യക്കാരും മെഡിയക്കാരായ സിഥിയരും സൈനികരായി ഉണ്ടായിരുന്നു എന്ന് ഹെറോഡോട്ടസ് രേഖപ്പെടുത്തിയിട്ടുണ്ട്. ഇതിൽ നിന്നും, വടക്കും തെക്കുമായി വിഘടിച്ചു നിന്ന സാമ്രാജ്യത്തെ ഏകീകരിക്കാൻ ദാരിയസിന്റെ നേതൃത്വത്തിന് സാധിച്ചു എന്നു കരുതാം. അതുകൊണ്ടുതന്നെ പേർഷ്യൻ സാമ്രാജ്യത്തിന്റെ സ്ഥാപകപിതാവായും ദാരിയസ് വിലയിരുത്തപ്പെടുന്നു<ref name=afghans7/>.
 
ഹഖാമനി സാമ്രാജ്യം ശരിയായ അടിസ്ഥാനത്തിൽ സംഘടിപ്പിച്ചത് ദാരിയൂസ് ആണ്. ബാബിലോണിയയും, [[ഈജിപ്ത്|ഈജിപ്തും]] അദ്ദേഹം തന്റെ നേരിട്ടുള്ള ഭരണത്തിൻകീഴിലാക്കി. സാമ്രാജ്യത്തിന്റെ ശേഷിച്ച ഭാഗങ്ങൾ 20 പ്രവിശ്യകളായി വിഭജിച്ചു. പ്രവിശ്യകൾ 'സത്രപി' എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്. പ്രവിശ്യകളിൽ ''സത്രപ്പ്'' (ക്ഷത്രപൻ) എന്നറിയപ്പെടുന്ന രാജപ്രതിനിധികൾ ഭരണം നടത്തി. ചക്രവർത്തിയുടെ നിയന്ത്രണത്തിന് വിധേയരായിരുന്നു ഇവർ. ആഭ്യന്തര കാര്യങ്ങളിൽ പ്രവിശ്യകൾക്ക് സ്വാതന്ത്യ്രമുണ്ടായിരുന്നു. കപ്പം കൃത്യമായി കൊടുക്കുകയും പൊതുസൈന്യത്തിലേക്കു നിശ്ചിത സേനകളെ നൽകുകയും ചെയ്യുന്നവർക്കു മാത്രമേ ഈ ആനുകൂല്യം നൽകപ്പെട്ടിരുന്നുള്ളു. കരം ചിലപ്പോൾ സാധനങ്ങളായിട്ടാണ് നൽകിയിരുന്നത്. എന്നാൽ ലിഡിയ മാത്രം പണമായിട്ടുതന്നെ കപ്പം കൊടുത്തു. ഏതാണ്ട് ബി.സി. 600-ാ മാണ്ട് മുതൽ തന്നെ അവിടെ നാണയത്തിന്റെ ഉപയോഗം സർവസാധാരണമായിരുന്നു
 
== മതങ്ങളോടും ഇതരസംസ്കാരങ്ങളൊടുമുള്ള സമീപനം ==
"https://ml.wikipedia.org/wiki/ദാരിയസ്_ഒന്നാമൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്