"സ്ത്രീ ഇസ്ലാമിൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 21:
== അനന്തരാവകാശം ==
ഇസ്ലാമിന് മുമ്പ് സ്ത്രീകൾക്ക് അനന്തര സ്വത്തിൽ അവകാശമുണ്ടായിരുന്നില്ല; എന്നാൽ ഇസ്ലാം പുരുഷനെ പോലെ സ്ത്രീകൾക്കും അനന്തരസ്വത്തിൽ ന്യായമായ അവകാശങ്ങളുണ്െടന്ന് പ്രഖ്യാപിച്ചു. 'മാതാപിതാക്കളും അടുത്ത ബന്ധുക്കളും വിട്ടുപോയ സ്വത്തിൽ പുരുഷന്മാർക്ക് വിഹിതമുണ്ട്. മാതാപിതാക്കളും അടുത്ത ബന്ധുക്കളും വിട്ടുപോയ സ്വത്തിൽ സ്ത്രീകൾക്കും വിഹിതമുണ്ട്' (4:7).
 
== വരനെ തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്യ്രം ==
തന്റെ ഇണ ആരാവണമെന്ന് തീരുമാനിക്കാനുള്ള അവകാശം ഇസ്ലാം സ്ത്രീക്ക് നൽകുന്നു. സ്ത്രീയുടെ സമ്മതമില്ലാതെ നടത്തപ്പെടുന്ന വിവാഹങ്ങൾ റദ്ദുചെയ്യാൻ അവൾക്ക് അവകാശമുണ്ട്. പ്രവാചകൻ(സ) പറഞ്ഞു: 'മകളുടെ മാരനെ തീരുമാനിക്കാൻ രക്ഷിതാവിന് അധികാരമില്ല' (അബൂദാവൂദ്, നസാഈ). അബ്ദുല്ലാഹിബ്നു ബുറൈദ(റ)യിൽനിന്ന് നിവേദനം: ഒരു യുവതി നബി(സ)യുടെ അടുക്കൽ വന്ന് പറഞ്ഞു: 'എന്റെ പിതാവ് സ്വന്തം സഹോദര പുത്രനെക്കൊണ്ട്, എന്നിലൂടെ അദ്ദേഹത്തിന്റെ പോരായ്മ പരിഹരിക്കാനായി, എന്റെ അനുമതി കൂടാതെ, എന്നെ വിവാഹം ചെയ്തു കൊടുത്തിരിക്കുന്നു' ഇതുകേട്ട പ്രവാചകൻ(സ) കാര്യം തീരുമാനിക്കാനുള്ള അവകാശം അവൾക്കു നൽകി. അപ്പോൾ ആ സ്ത്രീ പറഞ്ഞു: 'എന്റെ പിതാവിന്റെ പ്രവൃത്തി ഞാൻ അംഗീകരിക്കുന്നു. എന്നാൽ ഞാൻ ഇങ്ങനെ ചെയ്തത് ഇക്കാര്യത്തിൽ പിതാക്കൾക്ക് യാതൊരു അധികാരവുമില്ലെന്ന് സ്ത്രീകളെ ബോധ്യപ്പെടുത്തുന്നതിന് വേണ്ടിയാണ്' (ഇബ്നുമാജ).
"https://ml.wikipedia.org/wiki/സ്ത്രീ_ഇസ്ലാമിൽ" എന്ന താളിൽനിന്ന് ശേഖരിച്ചത്